പരിശീലകനിത് മറക്കാനാവാത്ത രാത്രി, നാണക്കേടിന്റെ പുതിയ റെക്കോർഡുകൾ..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ പതിനാറാമത്തെ മത്സരത്തിൽ കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ച് വിജയവഴിയിലേക്ക് തിരിച്ചെത്തുന്ന തകർപ്പൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇവാൻ വുകമനോവിച്ചിന്റെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് നടന്ന ഹോം മത്സരത്തിൽ എതിരാളികളായ എഫ് സി ഗോവ രണ്ടിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഐഎസ്എൽ വിജയം.

മത്സരത്തിന്റെ ആദ്യപകുതിയിൽ രണ്ടു ഗോളുകൾ നേടിയ എഫ് സി ഗോവക്കെതിരെ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്ന കേരള ബ്ലാസ്റ്റേഴ്സ് 4 ഗോളുകൾ ആണ് തിരിച്ചടിച്ചത്. ഗോവയുടെ രണ്ടാമത്തെ ശേഷം കേരള ബ്ലാസ്റ്റേഴ്സിന്റെ വലയിൽ കിടന്നുകൊണ്ട് സെലിബ്രേഷൻ നടത്തിയ എഫ് സി ഗോവയുടെ ഗോൾസ്കോറർ യാസിറിനെതിരെ മത്സരം കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചതിന് പിന്നാലെ നിരവധി ട്രോളുകളാണ് വരുന്നത്. എസ് സി ഗോവയുടെ രണ്ടാമത്തെ ഗോൾ നേടിയതോടെ ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയത്തിൽ മുൻതൂക്കം നേടിയെന്ന് കരുതിയ ഗോവ താരങ്ങൾക്ക് തിരിച്ചടി നൽകുന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഇത് ആദ്യമായാണ് തുടർച്ചയായ മൂന്നു മത്സരങ്ങളിൽ സ്പാനിഷ് പരിശീലകനായ മനോലോ മാർക്കസ് പരിശീലിപ്പിക്കുന്ന ഐ എസ് എൽ ടീം പരാജയപ്പെടുന്നത്. മാത്രമല്ല മത്സരത്തിൽ നാലു ഗോളുകൾ ഇതാദ്യമായാണ് മനോലോ മാർക്കസിന്റെ ടീം ഇന്ത്യൻ സൂപ്പർ ലീഗിൽ വാങ്ങുന്നതും. കേരള ബ്ലാസ്റ്റേഴ്സിനെതിരെ നടന്ന മത്സരത്തിൽ വമ്പൻ തിരിച്ചടി നേരിട്ട ഗോവ പരിശീലകന് സീസണിലെ മറക്കാനാവാത്ത മത്സരമാണ് ബ്ലാസ്റ്റേഴ്സ് സമ്മാനിച്ചത്.

അതേസമയം രണ്ട് പിറകിൽ പോയതിനു ശേഷം ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഒരു മത്സരം വിജയിച്ചു കയറുന്നത്. ആദ്യപകുതിയിൽ രണ്ടു ഗോളുകൾ നേടിയ എഫ് സി ഗോവക് മറുപടിയായി രണ്ടാം പകുതിയിലെ തുടക്കത്തിൽ ജാപ്പനീസ് താരമായ സകായി നേടുന്ന മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ ഗോൾ നേടി തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വേണ്ടി എട്ട് മിനിറ്റിനുള്ളിൽ രണ്ടു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയ ദിമിത്രിയോസ് അവസാന നിമിഷങ്ങളിൽ ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായി അവതരിക്കുകയായിരുന്നു.

Rate this post