സൂപ്പർ കപ്പിൽ പുതിയ പരിശീലകന്റെ കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നു |Kerala Blasters

ഏതാനും ദിവസങ്ങൾക്കകം സൂപ്പർകപ്പിനായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലകനെ പ്രഖ്യാപിച്ചു. പ്രധാന പരിശീലകനായ ഇവാൻ വുകോമനോവിച്ചിന് വിലക്ക് വന്നതിനെ തുടർന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർകപ്പിനു വേണ്ടി പുതിയ പരിശീലകനെ തീരുമാനിച്ചത്. ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ കളിക്കളത്തിൽ നിന്നും ഇറങ്ങിപ്പോയ ഇവാന് പത്ത് മത്സരങ്ങളിൽ വിലക്ക് വന്നതിനെ തുടർന്ന് സൂപ്പർകപ്പിൽ പരിശീലിപ്പിക്കാൻ കഴിയില്ല.

സൂപ്പർ കപ്പിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പരിശീലക ചുമതല ഫ്രാങ്ക് ഡോവെൻ വഹിക്കും. ഇവാൻ വുകോമനോവിച്ച് വിലക്ക് നേരിടുന്ന സാഹചര്യത്തിലാണ് ക്ലബ് സഹപരിശീലകനായ ഫ്രാങ്കിന് ചുമതല കൈമാറുന്നത്.ബെൽജിയത്തിൽ നിന്നുള്ള പരിശീലകനായ ഫ്രാങ്ക് കഴിഞ്ഞ വർഷമാണ് ബ്ലാസ്റ്റേഴ്സിനൊപ്പം ചേരുന്നത്. ബ്ലാസ്റ്റേഴ്സ് തുടർച്ചയായ രണ്ടാം സീസണിലും ഐഎസ്എൽ പ്ലേ ഓഫിലേക്ക് മുന്നേറിയപ്പോൾ ഇവാന്റെ വലംകൈയ്യായി പ്രവർത്തിച്ചതും ഫ്രാങ്ക് ആണ്. ബെൽജിയത്തിലും സൗദി അറേബ്യയിലും വിവിധ ക്ലബുകളുടെ ചുമതല വഹിച്ചിട്ടുണ്ട് ഫ്രാങ്ക്.

അൻപത്തിയഞ്ചുകാരനായ ഫ്രണ്ട് ദോവൻ കരിയറിൽ ജന്റ് ഫുട്ബോൾ ക്ലബിന് വേണ്ടിയാണ് ഭൂരിഭാഗവും കളിച്ചിട്ടുള്ളത്. ബെൽജിയം ടീമിന് വേണ്ടി അഞ്ചു മത്സരങ്ങളിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. 2008 മുതൽ പരിശീലകനായി കരിയർ ആരംഭിച്ച അദ്ദേഹത്തിന്റെ പരിചയസമ്പത്ത് സൂപ്പർകപ്പിൽ ടീമിന് മുതൽക്കൂട്ടാകും. കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കും അദ്ദേഹം വളരെ പ്രിയങ്കരനാണ്.പത്ത് മത്സരങ്ങളിൽ നിന്നാണ് ഇവാനെ വിലക്കിയിരിക്കുന്നത്.

ഈ സാഹചര്യത്തിൽ സൂപ്പർ കപ്പിലും ഇനി വരാനിരിക്കുന്ന ഡ്യൂറാൻഡ് കപ്പിലും ഇവാന് ക്ലബിന്റെ ചുമതല വഹിക്കാൻ സാധിക്കില്ല. പത്ത് മത്സരങ്ങളെന്ന വിലക്ക് സൂപ്പർ കപ്പിലും ഡ്യൂറാൻഡ് കപ്പിലുമായി അവസാനിച്ചാൽ, ഇവാന് അടുത്ത ഐഎസ്എല്ലിൽ ഒരു മത്സരം പോലും നഷ്ടമാകില്ല.

Rate this post
Kerala Blasters