റഫറിയെ വിമർശിച്ച ബംഗളുരു എഫ് സി ഉടമക്കെതിരെ പരിഹാസവുമായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ |ISL

ശനിയാഴ്ച ഗോവയിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ എടികെ മോഹൻ ബഗാനോട് തോറ്റതിന് പിന്നാലെ റഫറിയുടെ തീരുമാനങ്ങളെ വിമർശിച്ചതിന് പിന്നാലെ ബെംഗളൂരു എഫ്‌സി ഉടമ പാർത്ഥ് ജിൻഡാലിനെ പരിഹസിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

എക്‌സ്‌ട്രാ ടൈമിന്റെ അവസാനത്തിൽ സ്‌കോർ 2-2ന് സമനിലയിലായതിന് പിന്നാലെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3നാണ് ബെംഗളൂരുവിന്റെ തോൽവി.മോഹന്‍ ബഗാന്റെ രണ്ടാം ഗോളിന് കാരണമായ പെനാല്‍റ്റി റഫറിയുടെ തെറ്റായ തീരുമാനമായിരുന്നു എന്നാണ് ബംഗളൂരു ആരോപിക്കുന്നത്. ഇന്ത്യന്‍ ഫുട്‌ബോളില്‍ വാര്‍ സംവിധാനം കൊണ്ടുവരേണ്ട സമയം അതിക്രമിച്ചെന്ന് ക്ലബ് ഉടമ പാര്‍ഥ് ജിന്‍ഡാല്‍ പ്രതികരിച്ചിരുന്നു. മത്സരത്തിൽ മൂന്ന് പെനാൽറ്റികൾ റഫറി അനുവദിച്ചിരുന്നു അതിൽ രണ്ടെണ്ണം എടികെക്കും ഒരെണ്ണം ബംഗളുരുവിനും അനുകൂലമായിട്ടായിരുന്നു.

എടികെക്ക് വേണ്ടി രണ്ടും ദിമിത്രി പെട്രാറ്റോസ് പരിവർത്തനം ചെയ്തു.ബംഗളുരുവിനു ലഭിച്ച പെനാൽറ്റി ഛേത്രി ഗോളാക്കി മാറ്റി. മത്സരത്തിലെ തോൽവിക്ക് പിന്നാലെയാണ് ഇന്ത്യൻ ഫുട്ബോളിൽ വീഡിയോ അസിസ്റ്റന്റ് റഫറി (വിഎആർ) സംവിധാനം ഏർപ്പെടുത്താൻ ജിൻഡാൽ ആവശ്യപ്പെട്ടിരിക്കുന്നത്.”എന്നോട് ക്ഷമിക്കണം ഈ ലീഗ് @IndSuperLeague തീർച്ചയായും VAR അവതരിപ്പിക്കേണ്ടതുണ്ട് – ഈ തീരുമാനങ്ങളിൽ ചിലത് വലിയ ഗെയിമുകളെ നശിപ്പിക്കുകയും വലിയ ഗെയിമുകളെ സ്വാധീനിക്കുകയും ചെയ്യുന്നു കളിക്കാരിൽ ഞാൻ വളരെ അഭിമാനിക്കുന്നു @bengalurufc – നിങ്ങൾ ഇന്ന് തോറ്റില്ല – ഇത് വേദനിപ്പിക്കുന്നു, കാരണം തീരുമാനങ്ങൾ ഞെട്ടിച്ചുകളഞ്ഞു,” ജിൻഡാൽ ട്വീറ്റ് ചെയ്തു.

മത്സരം അവസാനിച്ചതിന് തൊട്ടുപിന്നാലെ ചെയ്ത ട്വീറ്റ് നിമിഷനേരം കൊണ്ട് വൈറലായി, ബ്ലാസ്റ്റേഴ്സിന്റെ ആരാധകരാണ് ഏറ്റവും കൂടുതൽ ഇതിനെതിരെ പ്രതികരിച്ചത്.മാർച്ച് മൂന്നിന് നോക്കൗട്ടിൽ ബംഗളുരുവുമായുള്ള ഏറ്റുമുട്ടലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വിവാദ വാക്കൗട്ടിനെ ജിൻഡാൽ വിമർശിച്ചിരുന്നു.കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന്റെ നേതൃത്വത്തിൽ നടന്ന അഭൂതപൂർവമായ വാക്കൗട്ടോടെയാണ് മത്സരം അവസാനിച്ചത്. എക്‌സ്ട്രാ ടൈമിൽ ബംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി നേടിയ ഫ്രീകിക്ക് ഗോളിൽ പ്രതിഷേധിച്ചായിരുന്നു വാക്ക്ഔട്ട് .

Rate this post