കിടിലൻ വിദേശ താരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു |Kerala Blasters
വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി ഏഷ്യൻ കോട്ടയിലെ വിദേശ താരത്തിന്റെ സൈനിങ് ഔദ്യോഗികമായി പൂർത്തിയാക്കി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ പന്ത് തട്ടിയ ഏഷ്യൻ കോട്ടയിലെ വിദേശ താരമായ ഓസ്ട്രേലിയൻ താരം അപോസ്‌റ്റോലാസ് ജിയാനുവിനു പകരമായാണ് മറ്റൊരു ഓസ്ട്രേലിയൻ താരത്തിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്.
27-വയസുകാരനായ ഓസ്ട്രേലിയൻ താരം ജോഷുവ സൊതിരിയോയെ തങ്ങൾ സ്വന്തമാക്കിയതായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയത്. അതേസമയം താരത്തിന് വേണ്ടി മുടക്കിയ ട്രാൻസ്ഫർ തുക ബ്ലാസ്റ്റേഴ്‌സ് വെളിപ്പെടുത്തിയിട്ടില്ല.
2025 വരെ നീളുന്ന രണ്ട് വർഷത്തെ കരാറിലാണ് എ ലീഗ് ടീമായ ന്യൂകാസ്റ്റൽ ജെട്സിൽ നിന്നും വിങ്ങർ, ഫോർവേഡ് പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള താരത്തിനെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തത്.ഓസ്ട്രേലിയ അണ്ടർ 20, അണ്ടർ 23 ദേശീയ ടീമുകളിൽ കളിച്ചിട്ടില്ല ജോഷുവ സൊതിരിയോ 2013-ലാണ് ഒരു ഓസ്ട്രേലിയൻ സെമിപ്രഫഷണൽ ക്ലബിലൂടെ തന്റെ സീനിയർ കരിയർ ആരംഭിക്കുന്നത്.
Here We Go! 💛
— Kerala Blasters FC (@KeralaBlasters) May 16, 2023
The Club can confirm that it has reached an agreement with Newcastle Jets for the transfer of Jaushua Sotirio for an undisclosed fee.#SwagathamJaushua #Jaushua2025 #KBFC #KeralaBlasters pic.twitter.com/EU1mBIu3Vv
വെലിങ്ടൻ ഫിനിക്സ്, ന്യൂകാസ്റ്റിൽ ജെറ്റ്സ് തുടങ്ങിയ മൂന്ന് എ ലീഗ് ക്ലബ്ബുകൾക്ക് വേണ്ടി പന്ത് തട്ടിയ ശേഷമാണ് തന്റെ കരിയറിലെ മറ്റൊരു അദ്ധ്യായത്തിനു തുടക്കം കുറിക്കാൻ താരം ഇന്ത്യയിലെത്തുന്നത്.