അഡ്രിയാൻ ലൂണ, ഡിമിട്രിയോസ് ഡയമൻ്റകോസ് ? : മൊറോക്കൻ സൂപ്പർ താരം നോവ സദൂയിയെ സ്വന്തമാക്കിയാൽ ആരാണ് പുറത്ത് പോവുക | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസൺ അവസാനത്തോട് അടുക്കുകയാണ്. ലീഗിൽ ഓരോ ടീമുകൾക്കും വിരലിലെണ്ണാവുന്ന മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. 17 മത്സരങ്ങളിൽ നിന്നും 29 പോയിന്റ് നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് അഞ്ചാം സ്ഥാനത്താണ്. പ്ലെ ഓഫിൽ സ്ഥാനം പിടിക്കണമെങ്കിൽ ഇനിയുള്ള അഞ്ചു മത്സരങ്ങളിൽ അഞ്ചു പോയിന്റെങ്കിലും ബ്ലാസ്‌റ്റേഴ്‌സിനെ നേടേണ്ടതുണ്ട്.

നിലവിൽ ഒന്നാം സ്ഥാനത്ത് വരുന്നത് മുംബൈ സിറ്റി എഫ്സിയാണ്. രണ്ടാമത് ഒഡീഷയും മൂന്നാമത് മോഹൻ ബഗാനും നാലാമത് ഗോവയുമാണ് വരുന്നത്. സീസൺ അവസാനിക്കുവാൻ കുറച്ചധികം മത്സരങ്ങൾ മാത്രം ശേഷിക്ക വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലേക്കുള്ള ട്രാൻസ്ഫർ നീക്കങ്ങളും മറ്റും അണിയറയിൽ ഐഎസ്എൽ ടീമുകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉൾപ്പെടെയുള്ള ഐഎസ്എൽ ടീമുകൾ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ട്രാൻസ്ഫർ നീക്കങ്ങളിൽ കാര്യമായ ശ്രദ്ധ ചെലുത്തും.എന്തായാലും നിലവിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ സംബന്ധിച്ച് വലിയൊരു ട്രാൻസ്ഫർ വാർത്തയാണ് പുറത്തുവരുന്നത്.

ഐഎസ്എല്ലിൽ എഫ് സി ഗോവക്ക് വേണ്ടി കളിക്കുന്ന മൊറോക്കൻ സൂപ്പർതാരമായ നോഹ് സദോയെ രണ്ടു വർഷത്തെ കാറിൽ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാവുന്നത്.ഈ ഐഎസ്എൽ സീസണിൽ 15 മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റുകളും നോഹ് സദോയി സ്വന്തമാക്കിയിട്ടുണ്ട്.അതേസമയം സദൂയി വന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും പുറത്തു പോകുന്നത് ആരായിരിക്കുമെന്ന കാര്യത്തിൽ ആരാധകർക്ക് ആശങ്കയുണ്ട്. അഡ്രിയാൻ ലൂണ, ദിമിത്രിയോസ്, ഡൈസുകെ, ലെസ്‌കോവിച്ച്, മിലോസ് എന്നിവരുടെ കരാർ ഈ സീസണോടെ അവസാനിക്കാൻ പോകുന്നതിനാൽ ഇവരിൽ ആരും പുറത്തു പോയേക്കുമെന്നതാണ് ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ആശങ്ക നൽകുന്നത്.

മുന്നേറ്റനിര താരമായ സദൂയിക്ക് പകരം ഒരു മുന്നേറ്റനിര താരത്തെയാണ് ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കുന്നത് എങ്കിൽ ക്ലബ് വിടുക ദിമിത്രിയോസോ ലൂണയോ ആയിരിക്കും. ദിമിത്രിയോസ് ഈ സീസണിന് ശേഷം ബ്ലാസ്റ്റേഴ്‌സ് വിടുമെന്ന സൂചനകൾ പല ഭാഗത്തു നിന്നും നേരത്തെ ഉണ്ടായിരുന്നു. അഡ്രിയാൻ ലൂണയെ ബ്ലാസ്റ്റേഴ്‌സ് ഒരിക്കലും കൈവിടില്ല എന്നുറപ്പാണ്. ദിമിയെ പോലെയുള്ള സ്ഥിരമായി ഗോൾ നേടാനുള്ള സ്‌ട്രൈക്കറെ ഒഴിവാക്കിയാൽ ആരാധകരുടെ ഭാഗത്ത് നിന്നും വലിയ വിമർശനം ഉണ്ടാവെക്കുമെന്നുറപ്പാണ്.അതേസമയം പ്രതിരോധനിരയിലെ മറ്റൊരു വിദേശ സാന്നിധ്യമായ മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിടാൻ ഒരുങ്ങുകയാണ് എന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.നോഹ സദൗയി ടീമിലേക്ക് വരുമ്പോൾ ആര് പുറത്ത് പോവും എന്നത് കാത്തിരുന്ന് കാണാം.

Rate this post