അഡ്രിയാൻ ലൂണക്ക് പകരക്കാരനായി ഉറുഗ്വേക്കൊപ്പം കോപ്പ അമേരിക്ക നേടിയ താരത്തെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters | Nicolas Lodeiro

കേരള ബ്ലാസ്റ്റേഴ്‌സിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ് സൂപ്പർ താരം അഡ്രിയാന്‍ ലൂണയുടെ പരുക്ക്. താരം ആർത്രൊസ്കോപിക് ശസ്ത്രക്രിയയ്‌ക്ക് വിധേയനായതായി ക്ലബ്ബ് അറിയിക്കുകയും ചെയ്തു.പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് മുമ്പുള്ള പരിശീലന സെഷനിൽ പരിക്കേറ്റതിനെത്തുടർന്ന് തുടർന്നാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായത്.താരത്തിന് എത്ര മത്സരങ്ങള്‍ നഷ്ടമാകുമെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ ക്ലബ്ബ് അധികൃതർ തയാറായിട്ടില്ല.

പരിക്ക് പറ്റിയ ഉറുഗ്വേ പ്ലേ മേക്കർക്ക് സീസണിന്റെ ഗണ്യമായ ഒരു ഭാഗം നഷ്ടമാകുമെന്ന് ഉറപ്പായിരിക്കുകയാണ്.ഏകദേശം മൂന്ന് മാസത്തേക്ക് ഫീൽഡിൽ ലൂണയുണ്ടാവില്ല. ലൂണയുടെ അഭാവം കേരള ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ് നൽകുക എന്നുറപ്പാണ്. ലൂണയുടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ലൂണയുടെ നാട്ടിൽ നിന്നു തന്നെ ഒരു താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തുമായാണ് ബ്ലാസ്റ്റേഴ്‌സ് .

അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ് സിയാറ്റിൽ സൗണ്ടേഴ്‌സ് താരമായിരുന്ന 34 കാരനായ നിക്കോളാസ് ലോഡെയ്‌റോയെ ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം സിയാറ്റിൽ സൗണ്ടേഴ്‌സുമായുള്ള മിഡ്‌ഫീൽഡറുടെ കരാർ അവസാനിച്ചിരുന്നു.ബ്ലാസ്റ്റേഴ്‌സ് കൊടുത്ത ഓഫറിനോട് യുറുഗ്വായ് താരം പ്രതികരിച്ചിട്ടില്ല. എന്തായാലും ലോഡെയ്‌റോയെ സ്വന്തമാക്കിയാൽ ബ്ലാസ്റ്റേഴ്‌സിന് വളരെ പരിചയസമ്പന്നനായ ഒരു താരത്തെയാണ് ലഭിക്കുക.2016 മുതൽ സിയാറ്റിന്റെ താരമായ നിക്കോളാസ് ലോഡെയ്‌റോ 231 കളികളിൽ നിന്നും 58 ഗോളുകലും 95 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

2016, 2017, 2019, 2020 വർഷങ്ങളിൽ ലോഡെയ്‌റോയുടെ നേതൃത്വത്തിൽ നാല് വെസ്റ്റേൺ കോൺഫറൻസ് ചാമ്പ്യൻഷിപ്പുകളും സൗണ്ടേഴ്‌സ് സ്വന്തമാക്കി.ഉറുഗ്വേൻ ക്ലബായ നാഷണൽ, അയാക്‌സ്, ബോട്ടഫോഗോ, കൊറിന്ത്യൻസ്, ബൊക്ക ജൂനിയേഴ്‌സ് തുടങ്ങിയ ടീമുകൾക്ക് വേണ്ടിയും താരം ബൂട്ട് കെട്ടിയിട്ടുണ്ട്. ഉറുഗ്വേ ദേശീയ ടീമിനൊപ്പം 60 മത്സരങ്ങൾ കളിച്ച താരം അഞ്ചു ഗോളുകൾ നേടിയിട്ടുണ്ട്.CONCACAF-CONMEBOL 2010 ലോകകപ്പ് പ്ലേ ഓഫിൽ കോസ്റ്റാറിക്കയ്‌ക്കെതിരെയായിരുന്നു അന്താരാഷ്ട്ര അരങ്ങേറ്റം.2010-ലെ ഫിഫ ലോകകപ്പ് ഫൈനലിൽ ഉറുഗ്വേയ്‌ക്കായി കളിച്ച ലോഡെയ്‌റോ ഫ്രാൻസിനെതിരായ ഉറുഗ്വേയുടെ ഉദ്ഘാടന മത്സരത്തിൽ, ടൂർണമെന്റിൽ ചുവപ്പ് കാർഡ് ലഭിച്ച ആദ്യ കളിക്കാരനായിരുന്നു.

2011 ജൂൺ 23-ന് എസ്തോണിയയ്‌ക്കെതിരെ 3-0 സൗഹൃദ ഹോം വിജയത്തിൽ ലോഡെയ്‌റോ തന്റെ ആദ്യ അന്താരാഷ്ട്ര ഗോൾ നേടി.2011-ൽ അർജന്റീനയിൽ നടന്ന കോപ്പ അമേരിക്ക കിരീടം നേടിയ ഉറുഗ്വേ ദേശീയ ടീമിലെ അംഗമായിരുന്നു അദ്ദേഹം.2013-ൽ ബ്രസീലിൽ നടന്ന FIFA കോൺഫെഡറേഷൻസ് കപ്പിൽ ലൊഡെയ്‌റോ പങ്കെടുത്തു, അവിടെ ഉറുഗ്വായ് നാലാം സ്ഥാനത്തെത്തി.2014-ൽ ബ്രസീലിൽ നടന്ന FIFA ലോകകപ്പിൽ പങ്കെടുത്ത ഉറുഗ്വേ ദേശീയ ടീമിലെ അംഗമായിരുന്നു ലൊഡെയ്‌റോ.

Rate this post