ഇവാന് പകരമായി ജർമനിയിൽ നിന്നും പ്രശസ്ത പരിശീലകനെ കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
കേരള ബ്ലാസ്റ്റേഴ്സിന് ഇനിയെന്ത്? ആരായിരിക്കും ക്ലബിൻ്റെ അടുത്ത പരിശീലകൻ? മാനേജ്മെൻ്റ് ആരെയെങ്കിലും കണ്ടുവെച്ചിട്ടുണ്ടോ ?അല്ലെങ്കിൽ അവർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലേ? .കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ആരാധകരുടെയും ഇന്ത്യൻ സൂപ്പർ ലീഗുമായി ബന്ധമുള്ള ഫുട്‌ബോൾ പ്രേമികളുടെയും മനസ്സിൽ ഓടിയെത്തുന്ന ചില ചോദ്യങ്ങളാണിത്.
ഇവാൻ വുകോമാനോവിച്ചിൻ്റെ വിടവാങ്ങലിന് ശേഷം സെർബിയക്കാരൻ്റെ വിടവ് നികത്താൻ കഴിയുന്ന ഒരു പുതിയ ഹെഡ് കോച്ചിനെ തിരഞ്ഞെടുക്കാനുള്ള സമയമാണിത്. ഇവാന് പകരമായി ഇന്ത്യൻ സൂപ്പർ ലീഗിലെ പരിശീലകരുടെ പേരുകൾ ഉയർന്നു വന്നിരുന്നു. എന്നാൽ പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം ജർമ്മൻ പരിശീലകനായ മാർക്കസ് ബേബലിനെ എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് നടത്തുന്നത് .
2020 വരെ ഓസ്‌ട്രേലിയൻ ലീഗ് ക്ലബായ വെസ്റ്റേൺ സിഡ്‌നി വാണ്ടറേഴ്‌സിനെ പരിശീലിപ്പിച്ച അദ്ദേഹം നിലവിൽ ഒരു ക്ലബ്ബിന്റെയും പരിശീലകനല്ല. അദ്ദേഹവുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.ഒരു കളിക്കാരനെന്ന നിലയിൽ വമ്പൻ കരിയർ പൂർത്തിയാക്കിയ വ്യക്തിയാണ് ബാബേൽ. ബയേൺ മ്യൂണിക്ക്, ലിവർപൂൾ തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള അദ്ദേഹം ലീഗ് കിരീടങ്ങളും, യൂറോപ്യൻ കിരീടവും അവർക്കൊപ്പം നേടിയിട്ടുണ്ട്.
🚀🇩🇪 Transfer Talk: Kerala Blasters FC expresses interest in bringing onboard German manager Markus Babbel, who previously led A-League club Western Sydney Wanderers. Could Babbel be the missing piece in KBFC's quest for success? #KBFC #ISL10 #MarkusBabbel #KeralaBlasters pic.twitter.com/wetdxPJmhY
— Transfer Market Live (@TransfersZoneHQ) April 29, 2024
ജർമനി ദേശീയ ടീമിന് വേണ്ടി അൻപതിലധികം മത്സരങ്ങളിൽ അദ്ദേഹം ബൂട്ട് കെട്ടിയിട്ടുണ്ട്.ജർമൻ ലീഗ് ക്ലബുകളായ സ്റ്റുട്ട്ഗർട്ട്, ഹെർത്ത ബെർലിൻ, ഹോഫൻഹൈം എന്നിവയെ ബാബേൽ പരിശീലിപ്പിച്ചിട്ടുണ്ട്.