എഐഎഫ്എഫ് നടപടിക്കെതിരെ അപ്പീൽ നൽകി കേരള ബ്ലാസ്റ്റേഴ്സ് |Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറെ വിവാദം നിറഞ്ഞ മത്സരമായിരുന്നു കേരള ബ്ലാസ്റ്റേഴ്സും ബംഗളുരു എഫ്സിയും തമ്മിലുള്ള പ്ലെ ഓഫ് മത്സരം. ബംഗളുരു താരം സുനിൽ ഛേത്രിയുടെ ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് കളി മതിയാക്കി കളം വിടുകയും ചെയ്തിരുന്നു. ഇതിനെതിരെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടപടി സ്വീകരിക്കുകയും ബ്ലാസ്റ്റേഴ്സിനെതിരെയും പരിശീലകൻ ഇവാനെതിരെയും കടുത്ത നടപടിയെടുത്തിരുന്നു.
പ്ലേ ഓഫ് മത്സരം പൂര്‍ത്തിയാകുന്നതിന് മുൻപ് താരങ്ങളെ പിൻവലിച്ച സംഭവത്തിൽ അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് സ്വീകരിച്ച അച്ചടക്കനടപടിക്കെതിരേ അപ്പീല്‍ നൽകിയിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്.എഐഎഫ്എഫ് അപ്പീൽ കമ്മിറ്റിയിലാണ് ക്ലബ് അപ്പീൽ നൽകിയിരിക്കുന്നത്.സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കുറ്റക്കാരാണ് എന്നുള്ളത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ കമ്മിറ്റി വിധിച്ചിരുന്നു.
ബ്ലാസ്റ്റേഴ്സ് ടീം പരസ്യമായി ഖേദപ്രകടനം നടത്തണമെന്നും നാല് കോടി രൂപ പിഴയടക്കക്കണമെന്നും ഫുട്ബോള്‍ ഫെഡറേഷന് വിധിച്ചിരുന്നു.കേരള ബ്ലാസ്റ്റേഴ്സിന് പിഴ ചുമത്തിയതിന് പുറമേ ടീം പരിശീലകന് ഇവാന് വുകമനോവിച്ചിനെ 10 മത്സരങ്ങളില്‍ നിന്ന് വിലക്കിയിട്ടുമുണ്ട്. വുക്മനോവിച്ചിന് വിലക്കിന് പുറമേ അഞ്ച് ലക്ഷം രൂപ പിഴയുമൊടുക്കണം.
Kerala Blasters and coach Ivan Vukomanovic have submitted their appeals to the AIFF appeals committee, headed by Akshay Jaitly.#IndianFootball #ISL #KBFC
— Marcus Mergulhao (@MarcusMergulhao) April 11, 2023
മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ടതിന് ബ്ലാസ്റ്റേഴ്സ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.ഈ കാരണം കൊണ്ടാണ് ബ്ലാസ്റ്റേഴ്സിന് അപ്പീൽ നല്കാൻ അവസരം വന്നത്. പരിശീലകൻ ഇവാനെതിരെയുള്ള വിലക്കിൽ നിന്നും ക്ലബ്ബിനെതിരെയുള്ള നടപടികളിലും ഇളവ് വരും എന്നാണ് ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നത്.