വലിയ പ്രതീക്ഷകളുമായി ഡ്യൂറൻഡ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ |Kerala Blasters
ഡ്യൂറൻഡ് കപ്പിന്റെ 132-ാമത് എഡിഷൻ ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾ തങ്ങളുടെ തയ്യാറെടുപ്പുകൾ വിലയിരുത്താനുള്ള മികച്ച അവസരമായാണ് ടൂര്ണമെന്റിനെ കാണുന്നത്. കഴിഞ്ഞ സീസണിൽ നിരാശാജനകവും വിവാദപരവുമായ അന്ത്യം നേരിട്ട കേരള ബ്ലാസ്റ്റേഴ്‌സ് ഈ ടൂർണമെന്റിൽ വലിയ തിരിച്ചു വരവ് നടത്താം എന്ന വിശ്വാസത്തിലാണ്.
കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്‌സിക്കെതിരായ പ്ലേ ഓഫ് ടൈയ്‌ക്കിടെ ഉണ്ടായ സംഭവങ്ങൾ ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ് നൽകിയത്.ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ചിന് വിലക്കും ക്ലബിന് പിഴയും ലഭിച്ചു. ഇത് ക്ലബിന് ട്രാൻസ്ഫർ വിപണിയിൽ സാമ്പത്തിക പരിമിതികളുണ്ടാക്കി. മോഹൻ ബഗാൻ സൂപ്പർ ജയന്റിലേക്ക് ചേക്കേറിയ സഹൽ അബ്ദുൾ സമ്മദിന്റെയും ഇവാൻ കലിയൂസ്‌നി, അപ്പോസ്‌തോലോസ് ജിയന്നൗ, വിക്ടർ മോംഗിൽ തുടങ്ങിയ വിദേശ താരങ്ങളുടെ വിടവാങ്ങലും ബ്ലാസ്റ്റേഴ്സിന് വലിയ ക്ഷീണമാവും നൽകുക.
പ്രീതം കോട്ടാലും ബെംഗളൂരു എഫ്സി ഫുൾ ബാക്ക് പ്രബീർ ദാസും ഉൾപ്പെടെയുള്ള പ്രധാന കൂട്ടിച്ചേർക്കലുകൾ ബ്ലാസ്റ്റേഴ്സ് നടത്തി. എന്നിരുന്നാലും, അവരുടെ വിദേശ സൈനിംഗായ ജൗഷുവ സോറിറ്റിയോയ്ക്ക് പരിക്ക് പറ്റിയത് വലിയ തിരിച്ചടിയായി.നിലവിലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സി, പ്രാദേശിക എതിരാളികളായ ഗോകുലം കേരള എഫ്‌സി, ഇന്ത്യൻ എയർഫോഴ്സ് എഫ്‌ടി എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം.കഴിഞ്ഞ സീസണിൽ ക്വാർട്ടർ ഫൈനലിൽ നിന്ന് പുറത്തായ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ അവസാന ഘട്ടത്തിലെത്തുമെന്നാണ് പ്രതീക്ഷ.
You asked for it and here it is 👉 The much-awaited #DurandCup 2023 Fixtures 🤩⚽
— Sony Sports Network (@SonySportsNetwk) July 27, 2023
6 Groups. 24 Teams. 1 Champion 🏆
Watch @thedurandcup 2023 only on the #SonySportsNetwork 📺#DurandCup #IndianFootball #CoalIndiaLimited | @IndianOilcl pic.twitter.com/6WApV3C8Sb
വരാനിരിക്കുന്ന ഐഎസ്‌എൽ സീസണിന് മുമ്പ് യുവ താരങ്ങൾക്ക് അവരുടെ കഴിവ് തെളിയിക്കാനുള്ള മികച്ച അവസരമായാണ് ഡ്യൂറൻഡ് കപ്പിനെ കാണുന്നത്. യുവ താരങ്ങൾക്ക് അവസരം കൊടുക്കുന്നതിൽ ബ്ലാസ്റ്റേഴ്സിൽ ഇപ്പോഴും മുന്നിലാണ്.ബിജോയ് വർഗീസ്, സച്ചിൻ സുരേഷ്, സൗരവ് മണ്ഡൽ, നിഹാൽ സുധീഷ്, വിബിൻ മോഹനൻ എന്നിവരെല്ലാം 2023 സൂപ്പർ കപ്പിലും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ചു.ഈ യുവതാരങ്ങൾ വരാനിരിക്കുന്ന ഐഎസ്‌എൽ സീസണിന് മുന്നോടിയായി മാനേജരുടെ പ്ലാനുകളിൽ തങ്ങളുടെ സ്ഥാനം നേടാൻ മികവ് പുറത്തെടുത്തെ മതിയാവു.
Sundays call for some fun rondo sessions 😁🫣#KBFC #KeralaBlasters pic.twitter.com/UW0tXozip2
— Kerala Blasters FC (@KeralaBlasters) July 30, 2023
ഓഗസ്റ്റ് 13, ഞായർ: കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി vs ഗോകുലം കേരള എഫ്‌സി, ഉച്ചയ്ക്ക് 2:30, മോഹൻ ബഗാൻ ഗ്രൗണ്ട്, കൊൽക്കത്ത.ഓഗസ്റ്റ് 18, വെള്ളി: കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി vs ബെംഗളൂരു എഫ്‌സി, വൈകുന്നേരം 6:00, കിഷോർ ഭാരതി ക്രിരംഗൻ, കൊൽക്കത്ത.ഓഗസ്റ്റ് 21, തിങ്കൾ: കേരള ബ്ലാസ്റ്റേഴ്സ് എഫ്സി vs ഇന്ത്യൻ എയർഫോഴ്സ് എഫ്ടി, 3:00 PM, ഈസ്റ്റ് ബംഗാൾ ഗ്രൗണ്ട്, കൊൽക്കത്ത.ഓഗസ്റ്റ് 24 മുതൽ 27 വരെ ക്വാർട്ടർ ഫൈനൽ, ഓഗസ്റ്റ് 29, 31 തീയതികളിൽ സെമി ഫൈനൽ, സെപ്തംബർ മൂന്നിന് ഫൈനൽ മത്സരങ്ങൾ നടക്കും.