❛❛ഐഎസ്എല്ലിൽ ഗോളടിച്ചു കൂട്ടുന്ന സൂപ്പർ സ്‌ട്രൈക്കറെ ടീമിലെത്തിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്❜❜ |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞു പോയ സീസണിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച രണ്ടു താരങ്ങളായിരുന്നു വിദേശ ജോഡികളായ അൽവാരോ വസ്ക്വാസും , പെരേര ഡേയ്സും. അതിൽ വസ്ക്വാസ് ബ്ലാസ്റ്റേഴ്‌സ് വിട്ട് എഫ്സ് ഗോവയിൽ ചേർന്നിരുന്നു. പെരേര ഡയസിന്റെ കാര്യമാണെങ്കിൽ ഇപ്പോഴും ഒരു തീരുമാനമാവാതെ മുന്നോട്ട് പോവുകയാണ്.

ഈ സാഹചര്യത്തിൽ ഒരു വിദേശ സ്‌ട്രൈക്കർക്കായുള്ള തിരച്ചിലിലാണ് കേരള ക്ലബ്. പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം ഈ സീസണിൽ എടികെ വിട്ട ഫിജിയൻ സ്‌ട്രൈക്കർ റോയ് കൃഷണയെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ബ്ലാസ്റ്റേഴ്‌സ്.ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.കൊൽക്കത്തയിൽ മൂന്ന് സീസണുകൾക്ക് ശേഷമാണ് എടി കെയും റോയ് കൃഷ്നയും വേർപിരിഞ്ഞത്.34 കാരനായ താരത്തിന് ക്ലബ്ബുമായുള്ള കരാറിൽ ഒരു വർഷം കൂടി ഉണ്ടായിരുന്നു.

അടുത്തിടെ ബെം​ഗളുരു വിട്ട ബ്രസീലിയൻ സ്ട്രൈക്കർ ക്ലെയ്റ്റൻ സിൽവ, കഴിഞ്ഞ സീസണിൽ ഒഡിഷയ്ക്കായി കളിച്ച ജൊനാഥസ് ജെസ്യൂസ്, ചെന്നൈയിന്റെ നെരിജൂസ് വാൽസ്കിസ് തുടങ്ങിയ പേരുകൾ ചർച്ചയാകുന്നുണ്ട്. ജെസ്യൂസ്, വാൽസ്കിസ് എന്നിവർക്കായി ബ്ലാസ്റ്റേഴ്സ് മുമ്പും ശ്രമം നടത്തിയതായി വാർത്തകൾ വന്നിരുന്നു.

2019-ൽ റോയ് കൃഷ്ണ എ-ലീഗിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നത്.ഓസ്‌ട്രേലിയൻ ടീമായ വെല്ലിംഗ്ടൺ ഫീനിക്‌സിനായി ഗോൾഡൻ ബൂട്ട് നേടിയതിന് ശേഷം ഫിജി ദേശീയ ടീമിന്റെ നായകൻ ഇന്ത്യയിലേക്ക് വരുന്നത്. താരം ഇന്ത്യൻ വംശജനാണ് എന്നത് ശ്രദ്ധേയമാണ്.2019/20 ൽ എടികെ എഫ്‌സിക്കായി സൈൻ ചെയ്തപ്പോൾ, മത്സരത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കളിക്കാരിൽ ഒരാളായി അദ്ദേഹം മാറി.

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും നിർഭാഗ്യകരമായ മുന്നേറ്റനിരക്കാരിൽ ഒരാളാണ് റോയ് കൃഷ്ണ. 2019/20 ലും 2020/21 ലും നെർജിയസ് വാൽസ്‌കിസിനും ഇഗോർ അംഗുലോയ്‌ക്കുമൊപ്പം സംയുക്ത ടോപ് സ്‌കോറർമാരായി. എന്നാൽ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, അദ്ദേഹം ഇരുവർക്കും പിന്നിലായിരുന്നു, മത്സരത്തിൽ ഒരിക്കലും ഗോൾഡൻ ബൂട്ട് ലഭിച്ചില്ല. ആദ്യ സീസണിൽ 21 മത്സരങ്ങളിൽ നിന്ന് 15 ഗോളുകൾ നേടിയിരുന്നു. എടികെയ്‌ക്കൊപ്പം ഐഎസ്‌എൽ ട്രോഫിയും നേടി.അടുത്ത സീസണിൽ എടികെയും മോഹൻ ബഗാനും ഐഎസ്എൽ കളിക്കാൻ ലയിച്ചപ്പോൾ, കൃഷ്ണ ക്ലബ്ബിൽ തുടർന്നു. താമസിയാതെ അദ്ദേഹം ആരാധകരുടെ പ്രിയങ്കരനായി. 2020/21ൽ 23 കളികളിൽ നിന്ന് 14 ഗോളുകൾ നേടി.ഐഎസ്എല്ലിന്റെ ഏറ്റവും പുതിയ പതിപ്പിൽ 16 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ മാത്രമാണ് നേടിയത്.