മത്സരം നിർത്തിപോയ കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു, ഇത്തവണയും വമ്പൻ പണിയാണ് ലഭിച്ചത് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ കഴിഞ്ഞ സീസണിലെ പ്ലേ ഓഫ് മത്സരത്തിൽ ബംഗളൂരുവിന്റെ ഹോം സ്റ്റേഡിയമായ ശ്രീകണ്ഠീരയിൽ വച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി നേരിട്ടത് ഹോം ടീമായ ബംഗളൂരുവിനെയാണ്. വളരെയധികം ആവേശകരമായി അരങ്ങേറിയ മത്സരം നിശ്ചിത സമയവും കഴിഞ്ഞ് എക്സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോൾ ബാംഗ്ലൂരു നേടിയ ഗോളിനെ ചൊല്ലി ഉണ്ടായ പ്രശ്നങ്ങൾക്ക് പിന്നാലെ ബ്ലാസ്റ്റേഴ്സ് ടീം മത്സരം പാതിവഴിയിൽ നിർത്തി കയറി പോവുകയാണ് സംഭവിച്ചത് .

തുടർന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഇക്കാര്യത്തിൽ കടുത്ത നടപടികൾ സ്വീകരിക്കുകയും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്കെതിരെയും ബ്ലാസ്റ്റേഴ്സ് പരിശീലകനെതിരെയും വിലക്കും പിഴയും ചുമത്തിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ലബ്ബിന് നാല് കോടി രൂപ പിഴയായാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പിഴയായി ചുമത്തിയത്.

എന്നാൽ ഇക്കാര്യത്തിൽ സ്വിറ്റ്സർലാൻഡിലെ ലോകകായിക കോടതിയായ കോർട്ട് ഓഫ് ആർബിട്രേഷൻ സ്പോർട്സിൽ കേസ് നൽകിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ കേസ് പരാജയപ്പെട്ടു എന്ന വാർത്തയാണ് പുറത്തുവരുന്നത്. സ്വിറ്റ്സർലാൻഡിലെ കായിക കോടതിയിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നൽകിയ കേസ് പരാജയപ്പെട്ടതോടെ ബ്ലാസ്റ്റേഴ്സിന് പിഴച്ചു തുക ഉടനെ തന്നെ അടക്കേണ്ടി വരും.

രണ്ടാഴ്ചക്കുള്ളിൽ നാലു കോടി രൂപ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പിഴയായി നൽകണം. മാത്രമല്ല കേസ് നടത്താൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് ചെലവായ തുകയും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആണ് നൽകേണ്ടത്. ലോകകായിക കോടതിയും എ ഐ എഫ് എഫിന്റെ പിഴയെ പിന്തുണച്ചതോടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പരാജയമാണ് നേരിട്ടത്.

5/5 - (2 votes)