❝അഞ്ചു താരങ്ങൾ ബ്ലാസ്റ്റേഴ്‌സ് വിട്ടു ,വമ്പൻ അഴിച്ചുപണിക്കൊരുങ്ങി ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്❞ | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിന് തയ്യാറെടുക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സിൽ നിന്നും കൂടുതൽ താരങ്ങൾ പുറത്തേക്ക്. നേരത്തെ സ്പാനിഷ് സ്‌ട്രൈക്കർ അൽവാരോ വസ്ക്വസ് ഗോവയിലേക്കും , വിങ്ങർ വിൻസി ബാരെറ്റോ ചെന്നൈയിലേക്കും കൂടു മാറിയിരുന്നു. ഇപ്പോഴിതാ ഭൂട്ടാനീസ് റൊണാൾഡോ ചെഞ്ചൊയും. ഗോൾ കീപ്പർ ആൽബിനോ ഗോമസും,സെത്യസെൻ സിംഗും കേരള ബ്ലാസ്റ്റേഴ്സ് വിട്ടു.
2020-21 സീസണിലാണ് അൽബിനോ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ക്ലബിന്റെ ഫസ്റ്റ് ഗോളിയായിരുന്ന അൽബിനോ, കഴിഞ്ഞ സീസണിലും ആ ദൗത്യം തുടർന്നു. എന്നാൽ സീസണിനിടെ പരുക്കേറ്റ താരം മാസങ്ങളോളം പുറത്തിരിക്കണ്ടിവന്നു. അൽബിനോയ്ക്ക് പകരം ഗോൾവലയ്ക്ക് മുന്നിലെത്തിയ പ്രഭസുഖാൻ ഗിൽ, തന്റെ ദൗത്യം ഗംഭീരമാക്കി അതുവഴി ഒന്നാം ഗോളി സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞ സീസണിൽ എത്തിയ സീനിയർ ഗോൾ കരൺജിത് സിങ് ബ്ലാസ്റ്റേഴ്സുമായി കരാർ പുതുക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അൽബിനോ ഗോമസ് ബ്ലാസ്റ്റേഴ്സിനോട് വിടപറയുന്നത്.
സത്യസെൻ സിങ് കരാർ അവസാനിച്ചതോടെ കേരള ബ്ലാസ്റ്റേഴ്സ് വിടുകയാണെന്ന് ക്ലബ് അറിയിച്ചത്.താരം കഴിഞ്ഞ സീസണിൽ ലോൺ അടിസ്ഥാനത്തിൽ ഹൈദരബാദ് സിറ്റിക്കായി കളിച്ചിരുന്നു. സത്യസെൻ അവസാന രണ്ടു വർഷമായി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ട്. താരത്തിന് പക്ഷെ കഴിഞ്ഞ സീസണുകളിൽ അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. അതാണ് താരം ലോണിൽ പോയത്.30കാരനായ മണിപ്പൂർ സ്വദേശി നോർത്ത് ഈസ്റ്റിൽ നിന്നായിരുന്നു കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.
ഭൂട്ടാന്റെ റൊണാൾഡോ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ചെഞ്ചോ ഗിൽറ്റാഷെൻ ക്ലബ് വിട്ടെന്ന് ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ചെഞ്ചൊക്ക് അവസരം നല്കാത്തതിൽ നേരത്തെ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പരിഭവം ഉണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സിന് വേണ്ടി 18 മത്സരത്തിൽ കളിച്ച ചെഞ്ചോ ഒരു ഗോൾ പോലും നേടാതെയാണ് ക്ലബ് വിടുന്നത്, പതിനെട്ടിൽ 15 കളിയിലും പകരക്കാരനായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് ചെഞ്ചൊയെ പരിഗണിച്ചത്
കഴിഞ്ഞ സീസണിൽ ടീമിൽ ഉണ്ടായിരുന്ന ആകെ ആറ് വിദേശ താരങ്ങളിൽ 4 പേരുടെ കാര്യത്തിൽ തീരുമാനമായതിനാൽ തന്നെ ഇനി ബാക്കിയുള്ള ചർച്ചകളെല്ലാം അർജന്റൈൻ താരം പെരേര ഡയസും, ബോസ്‌നിയൻ താരം സിപ്പോവിച്ചും ടീമിൽ തുടരുമോ എന്നതിനെകുറിച്ചാണ്.ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിയെത്താൻ ഡയസിന് താല്പര്യമുണ്ടെങ്കിലും താരത്തെ ടീമിൽ നിലനിർത്താനാണ് പ്ലേറ്റെൻസെയുടെ ശ്രമമെന്നാണ് നേരത്തെ പുറത്തുവന്ന സൂചനകൾ.എന്നാൽ ഡയസിനെ ടീമിലെത്തിക്കാനുള്ള ശ്രമം ബ്ലാസ്റ്റേഴ്‌സ് ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല.കൂടാതെ പ്രതിരോധ താരം സിപ്പോവിച്ചിന്റെ കാര്യത്തിലും ടീമിന്റെ ഭാഗത്തുനിന്നും ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ലഭിക്കുന്ന സൂചനകൾ പ്രകാരം അടുത്ത സീസണിൽ സിപ്പോവിച്ചും ബ്ലാസ്റ്റേഴ്സിൽ തുടരാൻ സാധ്യത ഇല്ല.