“അവസാന ലീഗ് മത്സരത്തിൽ ഗോവക്കെതിരെ നിരവധി മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സ് “

ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന മത്സരത്തിൽ ഗോവക്കെതിരെ നിരവധി മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സ്. മുംബൈ സിറ്റിക്ക് എതിരായ മത്സരത്തിൽ നിന്ന് ഇന്ന് ഒരുപാട് മാറ്റങ്ങൾ ടീമിൽ ഉണ്ട്. സെമി ഫൈനൽ ഉറപ്പിച്ചത് കൊണ്ട് പല പ്രധാന താരങ്ങൾക്കും ഇവാൻ ഇന്ന് വിശ്രമം നൽകി. ആല്വാരോ, ലൂണ, പൂട്ടിയ, ഹോർമിപാം എന്നിവരൊക്കെ ഇന്ന് ബെഞ്ചിലാണ്.

ഇവർക്ക് പകരമായി എനെസ് സിപോവിച്ച്, ചെൻചോ ജെയ്ൽഷൻ, ​ഗിവ്സൻ സിങ്, കെപി രാഹുൽ എന്നിവരാണ് ആദ്യ ഇലവനിലിറങ്ങുക. സസ്പെൻഷൻ ഭീഷണിയുള്ളതിനാൽ ജോർജ് പെരേയ്ര ഡയസിനെ മറ്റിനിർത്തുമെന്നാണ് കരുതപ്പെട്ടതെങ്കിലും അതുണ്ടായില്ല. ലൂണ ഇല്ലാത്ത സാഹചര്യത്തിൽ ലെസ്കോവിച്ചാണ് ഇന്ന് ടീമിനെ നയിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ്; ഗിൽ, സഞ്ജീവ്, സിപോവിച്ച്, ലെസ്കോവിച്ച്, സന്ദീപ്, ആയുഷ്, ഗിവ്സൺ, സഹൽ, രാഹുൽ, ഡയസ്, ചെഞ്ചോ