“ഈ തോൽവി കാര്യമാക്കേണ്ട , കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ നാലിൽ എത്തിയിരിക്കും”
പതിനെട്ടു ദിവസത്തെ ദീർഘമായ ഇടവേളയ്ക്ക് ശേഷമായിരുന്നു കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ദിവസം ബംഗളുരു എഫ് സിയെ നേരിട്ടത്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും കേരളാ ബ്‌ളാസ്‌റ്റേഴ്‌സിന് ആദ്യ നാലില്‍ എത്താന്‍ ശേഷിയുണ്ടെന്ന് പരിശീലകന്‍ ഇവാന്‍ വുകമനോവിച്ച് അഭിപ്രായപ്പെട്ടിരുന്നു .കോവിഡിനോട് പൊരുതി മതിയായ ഫിറ്റ്നസ് ഇല്ലാതയും പരിശീലനമില്ലാതെയും ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഒരിക്കൽ പോലും മൈതാനത്ത് മികവ് പുലർത്തുമോ എന്ന് കരുതിയില്ല . പക്ഷെ പ്രതീക്ഷകൾ കാറ്റിൽ പറത്തുന്ന പ്രകടനം പുറത്തെടുത്തില്ലെങ്കിലും അഞ്ചു മത്സരങ്ങളിൽ തോൽവി അറിയാതെ വന്ന ശക്തരായ ബംഗളുരുവിനെതിരെ മോശമല്ലാത്ത പ്രകടനവും കൊമ്പന്മാർ പുറത്തെടുത്തു.
“തുടക്കം മുതൽ ഞങ്ങളൊരിക്കലും ആദ്യ നാലിലെത്തുന്നതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്നാൽ ഇപ്പോഴത്തെ സാഹചര്യങ്ങളനുസരിച്ച് ആദ്യ നാലിൽ തുടരാനുള്ള, നിലനിൽക്കാനുള്ള അവസരങ്ങൾ ഞങ്ങൾക്കുണ്ട്. കഴിഞ്ഞ വർഷം റാങ്കിങ്ങിൽ താഴെ നിന്ന് രണ്ടാമതായിരുന്നു ഞങ്ങൾ എന്ന് ഞാൻ ഒരിക്കലും മറക്കുന്നില്ല. സ്വദേശ വിദേശ താരങ്ങൾ ടീമിനായി നൽകുന്ന സംഭാവനയും ടീം ഇതുവരെ നേടിയ നേട്ടങ്ങളിലും ഞങ്ങൾ സന്തുഷ്ട്ടരാണ്” മത്സരശേഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ അഭിപ്രായപ്പെട്ടു.
കോവിഡ് മഹാമാരിമൂലം സഹചര്യങ്ങൾ മോശമാകുന്നതുവരെ ഞങ്ങളായിരുന്നു ലീഗിൽ മികച്ച പ്രകടനം കാഴ്ചവച്ചത് ബ്ലാസ്റ്റേഴ്‌സ് ആയിരുന്നു.ചിലപ്പോഴൊക്കെ തൊൽവികളുണ്ടാകും. അത് ഫുട്ബാളിന്റെ ഭാഗമാണ്. പോയിന്റുകൾ നഷ്ടപ്പെടുമ്പോൾ പുരോഗമിക്കേണ്ടതിനെക്കുറിച്ചും കഠിനാധ്വാനം ചെയ്യേണ്ടതിനെക്കുറിച്ചും ഞങ്ങൾ കൂടുതൽ ചിന്തിക്കും. പ്രവർത്തിക്കും. പോസിറ്റീവ് ആയിരിക്കും അദ്ദേഹം കൂട്ടിച്ചേർത്തു.
The energy and intent was there for all to see 🙌
— K e r a l a B l a s t e r s F C (@KeralaBlasters) January 31, 2022
Here are our highlights from #KBFCBFC 🎥#YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/zOBuCZmg9d
ബംഗളുരുവിനെതിരായ തോൽവിയിലും കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളെയോർത്ത് അഭിമാനിക്കുന്നുവെന്ന് പരിശീലകൻ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. കോവിഡ് സമയത്ത് ആരാധകർ അറിയിച്ച പിന്തുണക്കും അദ്ദേഹം നന്ദി പറയുകയും ചെയ്തു.“മാനസികത, പ്രതിബദ്ധത, അഭിനിവേശം, സൗഹൃദം, ഡ്രസ്സിംഗ് റൂമിലും പിച്ചിലും ടീമിനുണ്ടായിരുന്ന മികച്ച ഊർജ്ജം. ഒരു പുഞ്ചിരിയോടെ അവർ സന്തോഷത്തോടെ, ഊർജ്ജസ്വലതയോടെ കളിക്കുന്നത് കാണുമ്പോൾ, ഓരോ കളിയും ജയിക്കണം എന്ന് തോന്നും . ഇതെനിക്ക് സന്തോഷമുണ്ടാക്കും” പരിശീലകനെന്ന നിലയിൽ പോസിറ്റീവുകൾ എന്താണെന്ന് ചോദിച്ചപ്പോൾ, വുകോമാനോവിച്ച് മറുപടി പറഞ്ഞു.