“ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം പേർ പിന്തുടരുന്ന ഏഷ്യൻ ഫുട്ബോൾ ക്ലബ്ബായി കേരള ബ്ലാസ്റ്റേഴ്‌സ് “
2022 ജനുവരിയിൽ ഇൻസ്റ്റാഗ്രാമിൽ 18.9 മില്യൺ ആശയവിനിമയങ്ങളുമായി ഏഷ്യൻ ഫുട്ബോൾ ക്ലബ്ബുകളിൽ ഒന്നാമതായി കേരള ബ്ലാസ്റ്റേഴ്‌സ് മാറി. കഴിഞ്ഞ മാസം 18.9 ദശലക്ഷം ഇൻസ്‌റ്റായിൽ ബ്ലാസ്റ്റേഴ്‌സ് ആശയവിനിമയം നടത്തി. സ്‌പോർട്‌സ് ഡാറ്റ അനലിറ്റിക് പ്ലാറ്റ്‌ഫോമായ ഡിപോർട്ടസ് ആൻഡ് ഫിനാൻസാസ് നടത്തിയ ഒരു വിശകലനത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഒന്നാമതെത്തിയത്.
കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ ആശയവിനിമയം നടത്തിയ മികച്ച 5 ഇന്ത്യൻ സ്‌പോർട്‌സ് ക്ലബ്ബുകളിൽ ഒരേയൊരു ഇന്ത്യൻ ഫുട്‌ബോൾ ക്ലബ് കൂടിയാണ് ബ്ലാസ്റ്റേഴ്‌സ്.2014 മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് വലിയതും ആവേശഭരിതവുമായ ആരാധകരുള്ള ഏഷ്യയിലെ ഏറ്റവും കൂടുതൽ പിന്തുണയുള്ള ക്ലബ്ബുകളിലൊന്നാണ്. ഇൻസ്റ്റാഗ്രാമിൽ നിലവിൽ ഏഷ്യയിൽ ഏറ്റവും കൂടുതൽ പിന്തുടരുന്ന ഫുട്‌ബോൾ ക്ലബ്ബാണ് ബ്ലാസ്റ്റേഴ്‌സ്.2.6 ദശലക്ഷം ഫോളോവേഴ്‌സാണ് ബ്ലാസ്റ്റേഴ്സിനുള്ളത്.റിസൾട്ട് സ്‌പോർട്‌സിന്റെ ഗ്ലോബൽ ഡിജിറ്റൽ ഫുട്‌ബോൾ ബെഞ്ച്‌മാർക്കിന്റെ മറ്റൊരു ഡിജിറ്റൽ വിശകലനത്തിൽ, ഡിജിറ്റൽ കമ്മ്യൂണിറ്റിയിലെ കരുത്തിന്റെ കാര്യത്തിൽ ലോകത്തിലെ 250-ലധികം ഫുട്‌ബോൾ ക്ലബ്ബുകളിൽ ബ്ലാസ്റ്റേഴ്‌സ് 65-ാം സ്ഥാനത്താണ്.
“ഈ ഫലങ്ങളിൽ ഞങ്ങൾ സന്തുഷ്ടരാണ്. തിരശ്ശീലയ്ക്ക് പിന്നിൽ ടീം നടത്തുന്ന എല്ലാ കഠിനാധ്വാനത്തിന്റെയും ഞങ്ങളുടെ ആരാധകർ വീണ്ടും വീണ്ടും കാണിക്കുന്ന മികച്ച പിന്തുണയുടെയും പ്രതിഫലനമാണിത്.ഈ സീസണിൽ മുമ്പെന്നത്തേക്കാളും കൂടുതൽ ദേശീയ ബ്രാൻഡുകൾ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് കേരളത്തിൽ നിന്നുള്ള ഒരു ഫുട്ബോൾ ക്ലബ് എന്നതിലുപരി ഇന്ത്യയിൽ വിപണനം ചെയ്യാവുന്ന ഒരു സ്‌പോർട്‌സ് ക്ലബ് എന്ന നിലയിലുള്ള ഞങ്ങളുടെ വളർച്ചയുടെ തെളിവാണെന്ന് ബ്ലാസ്റ്റേഴ്‌സ് ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു.
📲🇮🇳 TOP 5 most popular indian sports teams on #instagram during january 2022!
— Deportes&Finanzas® (@DeporFinanzas) February 8, 2022
➡ Total interactions 💙💬
1.@RCBTweets 39,6M 🏏
2.@mipaltan 26,0M 🏏
3.@ChennaiIPL 25,4M 🏏
4.@KeralaBlasters 18,9M ⚽
5.@KKRiders 5,98M 🏏 pic.twitter.com/NT8tKG916A
എന്നാൽ ആരാധകരുടെ കാര്യത്തിൽ സമ്പന്നമാണെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗിലെ മികച്ച പ്രകടനം നടത്തുന്ന ടീമുകളുടെ പട്ടികയിൽ ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം ഇപ്പോഴും അവസാനമായിരിക്കും. ഈ സീസണിലെ പ്രകടനം ഒഴിച്ച് നിർത്തിയാൽ കഴിഞ്ഞ കുറച്ചു സീസണുകളിലായി ടീം പോയിന്റ് പട്ടികയിലെ ഏറ്റവും പുറകിലാണ് സ്ഥാനം പിടിക്കുന്നത്. 2014 ലും 2016 ലും രണ്ടാം സ്ഥാനം നേടിയത് മാത്രമാണ് ഇന്ത്യൻ സൂപ്പർ ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ എടുത്തു പറയത്തക്ക നേട്ടം. ഇത്ര വലിയ ആരാധക പിന്തുണയുണ്ടായിട്ടും , മികവുറ്റ താരങ്ങൾ അണിനിരന്നിട്ടും അതിനോട് നീതി പുലർത്താൻ ബ്ലാസ്റ്റേഴ്സിന് ഇതുവരെ സാധിച്ചിട്ടില്ല.
സോഷ്യൽ മീഡിയയയിലും .അല്ലാതെയും ഹൃദയം കൊണ്ട് ബ്ലാസ്‌റ്റേഴ്‌സിനെ ആരാധിക്കുന്ന ആയിരകണക്കിന് ആരാധകർക്ക് വേണ്ടിയെങ്കിലും ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ ഒരു കിരീടം നേടേണ്ടിയിരിക്കുന്നു. നാല് സീസണുകള്ക്ക് ശേഷം വീണ്ടും പ്ലെ ഓഫിൽ സ്ഥാനം പിടിക്കാനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്സിൽ വലിയയ പ്രതീക്ഷകളാണ് ആരാധകർ വെക്കുന്നത്. ടീമിന്റെ മോശം പ്രകടനത്തിലും ഒപ്പം നിൽക്കുന്ന ആരാധകരുടെ വില ബ്ലാസ്റ്റേഴ്‌സ് മനസ്സിലാക്കേണ്ടിയിരിക്കുന്നു.