❝പെരേര ഡിയാസ് ബ്ലാസ്റ്റേഴ്സിലേക്ക് തിരികെയെത്തുന്നു❞ |Kerala Blasters |Jorge Pereyra Diaz

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം കാഴ്ചവെച്ച പെരേര ഡിയസ് ക്ലബിലേക്ക് തിരികെ വരാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ. കേരള ബ്ലാസ്റ്റേഴ്സിൽ ലോൺ അടിസ്ഥാനത്തിൽ ആയിരുന്നു ഡിയസ് കളിച്ചിരുന്നത്‌‌‌. ലോൺ കാലാവധി കഴിഞ്ഞതോടെ താരം അർജന്റീനൻ ക്ലബായ പ്ലാറ്റൻസിലേക്ക് തിരികെ പോയിരുന്നു.

പ്ലാറ്റൻസിലെ കരാർ അവസാനിക്കാൻ ഇനിയും 6 മാസം ഉള്ളത് കൊണ്ട് തന്നെ ഡിയസ് അവിടെ തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.എന്നാൽ, താരം തിരികെ ബ്ലാസ്റ്റേഴ്സിലെത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ.ബ്ലാസ്റ്റേഴ്സിലേക്ക് തിരികെവരണമെന്നാണ് ഡിയാസിൻ്റെ ആഗ്രഹം. താരത്തെ റിലീസ് ചെയ്യാൻ ക്ലബ് തയ്യാറുമാണ്.

എന്നാൽ, മികച്ച ഓഫർ മുന്നോട്ടുവെക്കുന്ന ക്ലബിന് ഡിയാസിനെ നൽകാനാണ് പ്ലാറ്റൻസിൻ്റെ തീരുമാനം. ഇന്ത്യയിൽ നിന്നടക്കം വിവിധ ക്ലബുകൾ ഡിയാസിനായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ട്. തുടർ ചർച്ചകൾക്ക് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവൂ.എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരാനിരിക്കുന്നതേയുള്ളു. 2022 അവസാനം വരെയാണ് ഡയസിന് അർജന്റീനിയൻ ക്ലബ്ബുമായി കരാറുള്ളത്.

ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 21 മത്സരങ്ങൾ കളിച്ച ഡയസ് 8 ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. അൽവാരോ വാസ്‌ക്വാസിനൊപ്പം ബ്ലാസ്റ്റേഴ്സിന്റെ സംയുക്ത ടോപ് സ്കോററാണ് ഡയസ്.ബ്ലാസ്‌റ്റേഴ്‌സിന്റെ ജൈത്രയാത്രയില്‍ ഡിയസ് – വാസ്‌ക്വെസ് സഖ്യത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു.

ഏത് സ്ഥാനത്തും 100 % അർപ്പണബോധത്തോടെ കളിക്കുന്ന താരം തന്നെയാണ് ഡയസ്.ഐഎസ്എല്ലിലെ തന്നെ ഏറ്റവും കഠിനാധ്വാനിയായ താരങ്ങളിലൊരാളാണ് അർജന്റീനിയൻ.ചിലി, ബൊളീവിയ, മെക്സിക്കോ,മലേഷ്യ എന്നി രാജയങ്ങളിൽ ബൂട്ടകെട്ടിയ അർജന്റീനിയൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അത്കൊണ്ട് തന്നെ താരത്തെ തിരിച്ചു കൊണ്ടുവരാൻ അവർ നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നു.