❝അപ്പോസ്റ്റോലോസ് ജിയാനോ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എന്താണ് കൊണ്ടുവരുന്നത്? ❞|Apostolos Giannou |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രീക്ക്-ഓസ്‌ട്രേലിയൻ സ്‌ട്രൈക്കർ അപ്പോസ്‌റ്റോലോസ് ജിയാനുവിന്റെ അടുത്ത സീസണിന് മുന്നോടിയായി ടീമിലെത്തിച്ചിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ആദ്യ വിദേശ സൈനിംഗാണ് 32 കാരനായ താരം, ഇന്ത്യൻ സൂപ്പർ ലീഗ് 2022/2023 സീസണിൽ താരം ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ ജേഴ്‌സി ധരിക്കും.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി കളിച്ച രണ്ടു സ്‌ട്രൈക്കർമാരും ക്ലബ് വിട്ടിരുന്നു. സ്പാനിഷ് താരം അൽവാരോ വസ്ക്വാസ് എഫ് സി ഗോവയിലേക്കും ഭൂട്ടാനീസ് താരം സ്വന്തം രാജ്യത്തേക്കും തിരിച്ചു പോയി. യൂറോപ്യൻ ലീഗുകളിൽ കളിച്ച് പരിചയ സമ്പത്തുള്ള ഓസീസ് താരമായ ജിയാനോ ഏഷ്യൻ ക്വാട്ടയിലാവും കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ബ്ലാസ്റ്റേഴ്സിന്റെ ആക്രമണ യൂണിറ്റിന് മികച്ച ഒരു കൂട്ടിച്ചേർക്കലാണ് ജിയാനോ.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് ഇവാൻ വുകോമാനോവിച്ച് 4-2-2 ഫോർമേഷനിൽ അപ്പോസ്‌റ്റോലോസ് ജിയാനുവിനെ തന്റെ സ്‌ട്രൈക്കർമാരിലൊരാളായി ഉപയോഗിക്കും.ജോർജ് പെരേര ഡയസ് മടങ്ങിയെത്താൻ സാധ്യതയില്ലാതിനാൽ ആദ്യ ഇലവനിൽ 32 കാരന് സ്ഥാനം നേടാനായി സാധിക്കും.

കഴിഞ്ഞ വർഷം ആരാധകരെ ഏറ്റവും ആവേശത്തിലാഴ്ത്തിയതും ഐഎസ്എൽ ഫൈനലിൽ കളിച്ചതുമായ ഒരു ടീമിലാണ് അപ്പോസ്റ്റോലോസ് ജിയന്നൗ വരുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീമുകളിൽ അഞ്ചാമതായിരുന്നു. തനിക്ക് ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തി ടീമിന് വേണ്ടി കളിക്കുന്ന താരമാണ് ജിയാനോ. ഗോളുകൾ കണ്ടെത്തി കോച്ച് വുകോമാനോവിച്ചിന്റെ ടീമിൽ പ്രധാന താരമാവാനുമുള്ള തയ്യാറെടുപ്പിലാണ് താരം.2022-23 ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ പ്രതിനിധീകരിക്കുമ്പോൾ ജിയാനോ പ്രൊഫഷണൽ ഫുട്ബോളിൽ തന്റെ 15-ാം സീസൺ കളിക്കും. ഗ്രീസിലെ നിരവധി ക്ലബുകളിൽ കളിച്ച താരം ഓസ്ട്രേലിയ, ചൈന, സൈപ്രസ് എന്നിവിടങ്ങളിൽ കളിച്ചിട്ടുണ്ട്. കരിയറിൽ 338 മത്സരങ്ങൾ കളിച്ചിട്ടുള്ള 32 കാരൻ ഇതുവരെ 65 ഗോളുകൾ നേടിയിട്ടുണ്ട്.

2003-ൽ ഓസ്‌ട്രേലിയൻ ക്ലബ് ഓക്‌ലീ കാനൺസിൽ നിന്നാണ് 32-കാരൻ തന്റെ യൂത്ത് കരിയർ ആരംഭിച്ചത്. തന്റെ യുവകാല കരിയറിൽ സൗത്ത് മെൽബണിലും വിഐഎസിലും ചെറിയ സമയങ്ങൾ ഉണ്ടായിരുന്നു. ഒടുവിൽ, 2007-ൽ ഓക്ലീഗ് കാനൺസിനൊപ്പം തന്റെ സീനിയർ കരിയർ ആരംഭിക്കുകയും ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ നേടുകയും ചെയ്തു. തുടർന്ന് ഗ്രീസിലെ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ചു. 2011-2013 നും 2016-2018 നും ഇടയിൽ യഥാക്രമം ഗ്രീക്ക് ക്ലബ് PAOK എഫ്‌സിയെയും ചൈനീസ് സൂപ്പർ ലീഗ് ക്ലബ് ഗ്വാങ്‌ഷു R&F നെയും അപ്പോസ്‌റ്റോലോസ് ജിയാനോ പ്രതിനിധീകരിച്ചു. 2022 ൽ മക്കാർത്തൂർ എഫ്‌സിയെ പ്രതിനിധീകരിച്ച അദ്ദേഹം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി കരാർ ഒപ്പിടുന്നതിന് മുമ്പ് ക്ലബ്ബിനായി 20 മത്സരങ്ങളിൽ മൂന്ന് ഗോളുകൾ നേടി. 2007-ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം മൊത്തത്തിലുള്ള 12-ാമത്തെ ക്ലബ്ബായിരിക്കും കേരള ക്ലബ് .

ഗ്രീസിൽ ജനിച്ച ഫുട്ബോൾ താരം ഗ്രീസ് ദേശീയ ഫുട്ബോൾ ടീമിനായി ഒരു സൗഹൃദ മത്സരം കളിച്ചു. പിന്നീട് ഓസ്‌ട്രേലിയൻ ദേശീയ ടീമിനായി 12 മത്സരങ്ങൾ കളിച്ചു, രണ്ടുതവണ സ്‌കോർ ചെയ്തു. രണ്ട് രാജ്യങ്ങളുടെയും യൂത്ത് ടീമുകളെ പ്രതിനിധീകരിച്ചു. സ്ട്രൈക്കർ അല്ലെങ്കിൽ സെന്റർ ഫോർവേഡ് ആയി കളിക്കാൻ സാധിക്കുന്ന മുന്നേറ്റതാരമാണ് അപ്പോസ്‌തൊലോസ് ജിയാനു. ഗോളുകൾ നേടുക എന്നതിലുപരി താരങ്ങളെ തന്ത്രപരമായി പ്രസ് ചെയ്യുന്നതിനും പന്ത് കൈവശപ്പെടുത്തുന്നതിനും സാധിക്കുന്ന താരമാണ്.

കരാർ നീട്ടിയ അഡ്രിയാൻ ലുണയെയും മാർക്കോ ലെസ്‌കോവിച്ചിനെയും ഒഴിവാക്കിയാൽ, ക്ലബ്ബ് വിട്ടുപോയ മറ്റു വിദേശ താരങ്ങളുടെ പകരക്കാരായള്ള താരങ്ങളുടെ സൈനിങ് ഇതുവരെ പ്രഖ്യാപിക്കാത്തത് കൂടി പരിഗണിച്ചാൽ ഒരുപക്ഷേ ടീമിന്റെ മുഖ്യതാമായി ജിയാനു പരിഗണിക്കപ്പെടാനും സാധ്യതയുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ സിസ്റ്റത്തിൽ നന്നായി യോജിച്ചുപോകാൻ സാധ്യതയുള്ള താരമാണ് അപ്പോസ്‌തൊലോസ് ജിയാനു.മധ്യനിരയിൽ സഹൽ അബ്ദുൾ സമദ്, അഡ്രിയാൻ ലൂണ, പ്രശാന്ത് കെ, ജീക്‌സൺ സിംഗ് എന്നിവരെപ്പോലെയുള്ളവരിൽ നിന്നും ഓസ്‌ട്രേലിയൻ താരത്തിന് മികച്ച പിന്തുണ കിട്ടുകയും ചെയ്യും. ഒരു സെറ്റ് പീസ് സ്പെഷ്യലിസ്റ്റ് കൂടിയാണ് 32 കാരനായ താരം.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്‌കിങ്കിസ് കഴിഞ്ഞ രണ്ട് വർഷമായി ക്ലബ്ബിന്റെ ലക്ഷ്യം അപ്പോസ്റ്റോളോസ് ആണെന്ന് പറഞ്ഞിരുന്നു.കഴിഞ്ഞ രണ്ട് വർഷമായി അപ്പോസ്തോലോസ് ഞങ്ങളുടെ ലക്ഷ്യമായിരുന്നു. ഇത് ക്ലബ്ബിന് അദ്ദേഹം നൽകുന്ന മൂല്യത്തെ പ്രതിഫലിപ്പിക്കുന്നു. മാനേജ്‌മെന്റിന് കളിക്കാരനോടുള്ള താൽപ്പര്യവും ഇത് എടുത്തുകാണിക്കുന്നു എന്ന് അദ്ദേഹാം പറഞ്ഞു.കെ‌ബി‌എഫ്‌സിയുടെ കളി ശൈലിക്ക് അനുയോജ്യമായതിനാൽ അദ്ദേഹം ടീമിന് ഒരു മികച്ച കൂട്ടിച്ചേർക്കലാണ്.

കൂടാതെ, നാല് രാജ്യങ്ങളിൽ കളിച്ചതിന്റെ സമ്പന്നമായ അനുഭവപരിചയം ടീമിലെ യുവ കളിക്കാർക്ക് ഗുണമായി തീരും.കേരള ബ്ലാസ്റ്റേഴ്സിലേക്ക് സൈൻ ചെയ്യുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്. ഈ വർഷത്തേക്കുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ ഞാൻ ടീമിന് വേണ്ടി എന്റെ എല്ലാം നൽകും. തന്റെ പുതിയ ക്ലബ്ബുമായി ഒപ്പുവെച്ചപ്പോൾ സന്തോഷത്തോടെ ജിയാനോ പറഞ്ഞു.