പെപ്രക്ക് ചുവപ്പ് കാർഡ് , മുംബൈ സിറ്റിക്കെതിരെ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റിക്കെതിരേയുള്ള എവേ മത്സരത്തിൽ തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് . രണ്ടിനെതിരെ നാല് ഗോളിന്റെ തോൽവിയാണ് ബ്ലാസ്റ്റേഴ്‌സ് നേരിട്ടത്. 71 ആം മിനുട്ടിൽ ഗോൾ നേടിയതിനു ശേഷം പെപ്ര ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോയതോടെ പത്തു പെരുമായാണ് ബ്ലാസ്റ്റേഴ്‌സ് കളിച്ചത്.പെപ്ര, ജീസസ് ജിമിനാസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത്. മുംബൈക്കായി കരേലിസ് ഇരട്ട ഗോളുകൾ നേടി.

സൂപ്പർ താരം നോഹ സദൗയി ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈക്കെതിരെ ഇറങ്ങിയത്. മുംബൈയുടെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. രണ്ടാം മിനുട്ടിൽ ബോക്‌സിന് പുറത്ത് നിന്നും ബ്രാൻഡൻ എടുത്ത ഷോട്ട് പുറത്തേക്ക് പോയി. ഒന്പതാം മിനുട്ടിൽ കരേലിസ് നേടിയ ഗോളിൽ മുംബൈ സിറ്റി എഫ്സി മുന്നിലെത്തി. മുംബൈ ക്യാപ്റ്റൻ ലാലിയൻസുവാല ചാങ്‌ടെ നൽകിയ പാസിൽ നിന്നാണ് കരേലിസ് ഗോൾ നേടിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിക്കാൻ ശ്രമം നടത്തിയെങ്കിലും മുംബൈ പ്രതിരോധം ശക്തമായി നിലകൊണ്ടു. എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നും തുടർച്ചയായ മുന്നേറ്റങ്ങൾ കാണാൻ സാധിച്ചു.ലൂണയുടെ ഒരു ഷോട്ട് സൈഡ് നെറ്റിംഗിൽ തട്ടിയെടുക്കുകയും ചെയ്യുന്നു. തട്ടുകയും ചെയ്തു. എന്നാൽ അതിനു ശേഷം ബ്ലാസ്റ്റേഴ്സിന് കാര്യമായ അവസരങ്ങൾ ഉണ്ടാക്കാൻ സാധിച്ചില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലും മുംബൈയുടെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. 52 ആം മിനുറ്റിൽ പെപ്രേയുടെ ഹാൻഡ് ബോളിൽ മുംബൈക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു, കിക്കെടുത്ത കരേലിസ് പിഴവ് കൂടാതെ വലയിലെത്തിക്കുകയുംചെയ്തു.

തൊട്ടടുത്ത മിനുട്ടിൽ പെപ്രയെ വാൽപുയ വീഴ്ത്തിയതിന് ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത ജീസസ് ജിമിനസ് പിഴവ് കൂടാതെ വലയിലെത്തിച്ച് ബ്ലാസ്‌റ്റേഴ്‌സിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. ഗോൾ അടിച്ചതോടെ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ഉണർന്നു കളിച്ചു. 71 ആം മിനുട്ടിൽ ലൂണയുടെ ക്രോസിൽ നിന്നും പെപ്ര ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ നേടി.

എന്നാൽ ജേഴ്സി ഉയർത്തി ആഘോഷിക്കുന്നതിനിടയിൽ രണ്ടാമത്തെ മഞ്ഞ കാർഡ് കൊടുത്ത് താരത്തെ പുറത്താക്കി. അതോടെ ബ്ലാസ്റ്റേഴ്‌സ് പത്തു പേരായി ചുരുങ്ങി.അവസരം മുതലെടുത്ത മുംബൈ 75 ആം മിനുട്ടിൽ ലീഡ് നേടി.നഥാൻ റോഡ്രിഗസ് ആണ് ഗോൾ നേടിയത്. മത്സരം അവസാന മിനുട്ടുകളിലേക്ക് കടന്നതോടെ കൂടുതൽ തീവ്രമായി. 88 ആം മിനുട്ടിൽ മുംബൈക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു.മൻസോറോയെ ബോക്സിൽ വിബിൻ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി.ഛങ്തെ പെനാൽറ്റി ഗോളാക്കി സ്കോർ 4 -2 ആക്കി ഉയർത്തി.

Rate this post