ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഹോം ഗ്രൗണ്ടില്‍ തോല്‍വി. ഹൈദരബാദിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് മറുപടിയില്ലാത്ത ഒരു ഗോളിന് ആണ് പരാജയപ്പെട്ടത്. 29ആം മിനുട്ടിൽ ബോർഹ നേടിയ ഗോളാണ് ഹൈദരാബാദ് എഫ് സിക്ക് ഇന്ന് വിജയം നൽകിയത്. പ്രാഥമിക ലീഗിലെ അവസാന മത്സരമായിരുന്നിത്. അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സെങ്കിലും പ്ലേ ഓഫിലേക്ക് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നു
കഴിഞ്ഞ മത്സരത്തിൽ നിന്ന് ഏറെ മാറ്റങ്ങൾ വരുത്തിയാണ് ഇവാൻ വുകമാനോവിച് ഇന്ന് ബ്ലാസ്റ്റേഴ്‌സ് ടീമിനെ ഇറക്കിയത്.പരിക്ക് കാരണം ഏറെ കാലമായി പുറത്ത് ഇരിക്കുന്ന ലെസ്കോവിച് ഇന്ന് ആദ്യ ഇലവനിൽ തന്നെ എത്തി. മലയാളി താരം വിബിനും ഇന്ന് ആദ്യ ഇലവനിൽ എത്തി. 13 ആം മിനുട്ടിൽ വിബിൻ മോഹനന്റെ ലോങ്ങ് റേഞ്ച് ഷോട്ട് പുറത്തേക്ക് പോയി.
മൂന്നു മിനുട്ടിനു ശേഷം ഇവാൻ കലുഷ്നിയുടെ ഷോട്ടും പുറത്തേക്ക് പോയി. 29ആം മിനുട്ടിൽ ബോർഹയിലൂടെ ഹൈദരാബാദ് മുന്നിലെത്തി.35ആം മിനുട്ടിൽ ജോയലിലൂടെ ഹൈദരാബാദ് രണ്ടാം ഗോളും നേടി. ലൈൻ റഫറി ആദ്യം ഓഫ്സൈഡ് വിളിച്ചില്ല എങ്കിലും പിന്നീട് ഓഫ്സൈഡ് വിളിച്ച് ആ ഗോൾ നിഷേധിച്ചു. ഗോൾ വീണ് തൊട്ടടുത്ത മിനുട്ടിൽ ലൂണയുടെ ഗോൾ ശ്രമം പുറത്തേക്ക് പോയി.
രണ്ടാം പകുതിയുടെ തുടക്കം മുതൽ ഹൈദരാബാദിന്റെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്.രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് സമനിലക്കായി ഏറെ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല.അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സെങ്കിലും പ്ലേ ഓഫിലേക്ക് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നു. 20 മത്സരങ്ങളില്‍ 31 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്. ഇത്രയും മത്സരങ്ങളില്‍ 42 പോയിന്റുള്ള ഹൈദാബാദ് രണ്ടാം സ്ഥാനത്താണ്. കേരള ബ്ലാസ്റ്റേഴ്സ് മാർച്ച് 2ന് പ്ലേ ഓഫിൽ ബെംഗളൂരു എഫ് സിയെ നേരിടും.