കേരള ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് പണി കൊടുത്ത് ബാംഗ്ലൂരു, ഇത് നല്ലതല്ലെന്ന് ഇവാൻ വുകമനോവിക് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ സൗത്ത് ഇന്ത്യൻ ഡെർബി എന്നറിയപ്പെടുന്ന ബാംഗ്ലൂർ എഫ് സി vs കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് ഇന്ന് രാത്രി 7 : 30ന് ബംഗളൂരുവിന്റെ ഹോം സ്റ്റേഡിയം ആയ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വച്ച് അരങ്ങേറുന്നത്. കഴിഞ്ഞ സീസണിലെ മുറിവുണങ്ങാത്ത നോവുകളുമായാണ് വീണ്ടും ബംഗളൂരുവിന്റെ ഹോം സ്റ്റേഡിയത്തിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി എത്തുന്നത്. കഴിഞ്ഞ സീസണിൽ നഷ്ടപ്പെട്ടുപോയ അവസരങ്ങൾക്ക് ഇന്ന് അവരുടെ സ്റ്റേഡിയത്തിൽ പോയി മറുപടി നൽകുവാൻ ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുന്നുണ്ട്.

എന്തായാലും ബംഗളൂരു എഫ്സിയുടെ സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ആയ മത്സരത്തിൽ ടിക്കറ്റ് നിരക്ക് കൂടുതലാണ് എന്ന കാര്യത്തിൽ തന്റെ നിലപാട് തുറന്നു പറഞ്ഞിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ. ഫാൻസിനു വേണ്ടിയാണ് ഫുട്ബോൾ കളിക്കുന്നതെന്നും അവസരങ്ങൾ ലഭിക്കുമ്പോൾ എവേ ടീമിന്റെ ഫാൻസ് ഇരിക്കുന്ന എവേ ഗാലറികൾക്ക് ടിക്കറ്റ് നിരക്ക് ഉയർത്തുന്നത് ശരിയല്ലെന്നും ആണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ വ്യക്തമാക്കിയത്.

” ബ്ലാസ്റ്റേഴ്സ് ആരാധകർ വലിയതോതിൽ മത്സരം കാണാൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യഥാർത്ഥത്തിൽ ചില അവസരങ്ങളിൽ ഹോം ടീം എവേ ഫാൻസിനുള്ള ടിക്കറ്റ് നിരക്ക് വളരെയധികം ഉയർത്തുന്നത് എവേ ഫാൻസിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്, എവേ ഗാലറിയിൽ കൂടുതൽ പേർ വരുന്നത് തടയുവാനും ശ്രമിക്കുന്നുണ്ട്. ഫാൻസിനു വേണ്ടിയാണ് ഫുട്ബോൾ കളിക്കുന്നത്, അതിനാൽ സ്റ്റേഡിയത്തിൽ കൂടുതൽ ആളുകൾ ഉണ്ടാവണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.” – ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു.

അതേസമയം ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ സൗത്ത് ഇന്ത്യൻ ഡേർബി പോരാട്ടം തൽസമയം സൂര്യ മൂവീസിലൂടെ മലയാളം കമന്ററിയോടെ ലൈവ് ആയി കാണാനാവും. കൂടാതെ ജിയോ സിനിമ, സ്പോർട്സ് 18 എന്നിവയിലൂടെയും ബംഗളൂരു എഫ് സി vs കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഐഎസ്എൽ മത്സരം ലൈവായി കാണാം. ഇന്നത്തെ മത്സരം ജീവിക്കാനായാൽ ഐഎസ്എൽ പോയിന്റ് ടേബിൾ വീണ്ടും ടോപ്പ് ഫോറിലെത്താൻ ബ്ലാസ്റ്റേഴ്സിനാവും. അതേസമയം വെറും 19 പോയിന്റുകൾ മാത്രമുള്ള ബാംഗ്ലൂര് എഫ്സി ഇന്നത്തെ മത്സരം വിജയിക്കുകയാണെങ്കിൽ ടോപ്പ് സിക്സിൽ കയറാനുള്ള അവസരമുണ്ട്.

Rate this post