‘റഫറി അവരുടെ ജോലി തങ്ങളാൽ കഴിയുന്ന രീതിയിൽ ചെയ്യാൻ ആഗ്രഹിക്കുന്നു’ : റഫറിമാരെ കുറിച്ച് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് |Kerala Blasters

കൊച്ചിയിൽ മുംബൈക്കെതിരെ നേടിയ തകർപ്പൻ ജയത്തിനു ശേഷം 2023 ലെ അവസാന മത്സരത്തിനായി തയ്യാറെടുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.ഞായറാഴ്ച നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുംബൈ സിറ്റി എഫ് സിയെ പരാജയപ്പെടുത്തിയത്.മുംബൈ ഈ സീസണിലെ ആദ്യ പരാജയമാണ് ഏറ്റുവാങ്ങിയത്.

മത്സരത്തിന്റെ 11-ാം മിനിറ്റിൽ ക്വാമെ പെപ്രയുടെ പാസിൽ നിന്നും ഡിമിട്രിയോസ് ഡയമന്റകോസ് സ്‌കോറിംഗ് ആരംഭിച്ചു.ഹാഫ് ടൈം വിസിലിന് സെക്കന്റുകൾക്ക് മുമ്പ് സീസണിലെ തന്റെ രണ്ടാം ഗോളും നേടി പെപ്ര ലീഡ് ഇരട്ടിയാക്കി. നാളെ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മോഹൻ ബഗാൻ സൂപ്പർ ജയന്റസിനെ നേരിടും. മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് റഫറിമാരെ കുറിച്ച് വീണ്ടും സംസാരിച്ചു.

” റഫറിമാർ നല്ല ആളുകളാണ്, അവരെല്ലാം പ്രൊഫഷണലുകളാണ് . അവരുടെ ജോലി തങ്ങളാൽ കഴിയുന്ന രീതിയിൽ ചെയ്യാൻ അവർ ആഗ്രഹിക്കുന്നു. ഗെയിം അനുസരിച്ച് അവർ മെച്ചപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഇന്നലെ ഞങ്ങൾക്ക് നിലവാരമുള്ള മത്സരമാണ് ഉണ്ടായത്,തുടർന്നും അത്തരത്തിലുള്ള മത്സരങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു” ഇവാൻ പറഞ്ഞു. നാളത്തെ മത്സരത്തിൽ മുംബൈക്കെതിരെ പരിക്കേറ്റ മിഡ്ഫീൽഡർ വിബിൻ മോഹനൻ കളിക്കില്ലെന്നും ഇവാൻ പറഞ്ഞു.

” കഴിഞ്ഞ ക്രച്ചസിൽ വിബിൻ നിൽക്കുന്നത് ഞാൻ കണ്ടു. ഇന്നലെ നടക്കാൻ ബുദ്ധിമുട്ടായിരുന്നു. ഞങ്ങൾ ഒരു എക്സ്-റേ ചെയ്തു, ഭാഗ്യവശാൽ പൊട്ടലുകൾ ഒന്നുമില്ല.എന്നിരുന്നാലും വീക്കം കാരണം ഞങ്ങൾ ഒന്നോ രണ്ടോ ദിവസം കാത്തിരിക്കേണ്ടതുണ്ട്. അവൻ കൊൽക്കത്തയിൽ ഞങ്ങളോടൊപ്പം ഉണ്ടാകില്ല” പരിശീലകൻ പറഞ്ഞു.വിബിന് പകരം മറ്റൊരു മലയാളി താരമായ മൊഹമ്മദ് അസർ സ്റ്റാർട്ടിങ് ലൈനപ്പിൽ ഇടം പിടിച്ചേക്കും.അടുത്ത മത്സരത്തിന് ശേഷം ഞങ്ങൾക്ക് ഒരു ചെറിയ ഇടവേളയുണ്ട്, പുതുവർഷത്തിന് ശേഷം ഞങ്ങൾ പരിശീലനം പുനരാരംഭിക്കും എന്നും ഇവാൻ പറഞ്ഞു.

Rate this post