“സന്ദേശ് ജിംഗനുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് , ആരാധകരുടെ ആവശ്യം അംഗീകരിച്ച് ബ്ലാസ്റ്റേഴ്‌സ്”|Kerala Blasters

മുൻ ബ്ലാസ്റ്റേഴ്‌സ് താരം സന്ദേശ് ജിംഗൻ ക്ലബ് വിട്ടപ്പോൾ പിൻവലിച്ച 21 ആം നമ്പർ ജേഴ്സി തിരിച്ചു വരുന്നു.മലയാളി പ്രതിരോധതാരമായ ബിജോയ് വർ​ഗീസാണ് അടുത്ത സീസണിൽ ഈ ജേഴ്സിയുടെ അവകാശി. ബിജോയ് 2025 വരെ ക്ലബുമായി കരാർ പുതുക്കുകയും ചെയ്തു.

ഇക്കാര്യം പ്രഖ്യാപിച്ചതിനൊപ്പമാണ് ക്ലബ് പുതിയ ജേഴ്സി നമ്പറും പുറത്തുവിട്ടത്. കഴിഞ്ഞ സീസണിൽ ജിങ്കൻ കേരള ബ്ലാസ്റ്റേഴ്സിനെ അവഹേളിക്കാൻ ശ്രമിക്കുകയും വലിയ വിവാദത്തിൽ ആവുകയും ചെയ്തിരുന്നു. ജിങ്കൻ വിവാദ പ്രസ്താവന നടത്തിയത് മുതൽ ആ ജേഴ്സി തിരികെ കൊണ്ടു വരണം എന്ന് ആരാധകർ ആവശ്യപ്പെട്ടിരുന്നു. ആ ആവശ്യം കൂടിയാണ് ഇപ്പോൾ അംഗീകരിക്കപ്പെടുന്നത്.

ഇന്ത്യയിലെ ഏറ്റവും മികച്ച പ്രതിരോധ താരമായാണ് ജിങ്കനെ കാണുന്നത്. 2014 മുതൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാഗമായ ജിങ്കൻ കഠിനാധ്വാനത്തിന്റെ പര്യമായാണ് കണക്കാക്കിയിരുന്നത്. എന്നാൽ ഒരു മോശം കമന്റിലൂടെ താൻ ഇതുവരെ വളർത്തിടുത്ത എല്ലാ പേരും കളഞ്ഞു കുളിക്കുകയും ചെയ്തു. ജിങ്കൻ എന്ന ഫുട്ബോൾ താരത്തെ തുടക്ക കാലത്ത് വലിയ പിന്തുണയോടെ വളർത്തി കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ തന്നെയാണ് താരം മോശം അഭിപ്രായം പറഞ്ഞത് എന്നത് ആയിരകണക്കിന് വരുന്ന ആരാധകരുടെ നെഞ്ച് തകർക്കുന്ന ഒന്ന് തന്നെയായിരുന്നു. ജിങ്കന് ആദരവർപ്പിക്കുന്നതിനായി അദ്ദേഹത്തിന്റെ നമ്പർ 21 മറ്റാർക്കും നൽകില്ലെന്നും താരം ക്ലബ് വിട്ടപ്പോൾ അധികൃതർ അറിയിക്കുകയും. ഇത്രയധികം ബഹുമാനവും ആധാരവും നൽകിയിട്ടും തിരിച്ചു കൊത്തുന്ന സ്വഭാവം തന്നെയാണ് ജിങ്കൻ പുറത്തെടുത്തത്.

ജിം​ഗനെപ്പോലെ തന്നെ സെന്റർ ബാക്കായ ബിജോയ് തിരുവനന്തപുരം സ്വദേശിയാണ്. ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിനായി നടത്തിയ തകർപ്പൻ പ്രകടനത്തോടെ കഴിഞ്ഞ സീസണിൽ ബിജോയ് സീനിയർ ടീമിലും ഇടം പിടിച്ചു. എടികെ മോഹൻ ബ​ഗാനെതിരായ സീസണിലെ ഉദ്ഘാടനമത്സരത്തിൽ തന്നെ ബിജോയ് ബ്ലാസ്റ്റേഴ്സിനായി ഐഎസ്എൽ അരങ്ങേറ്റവും കുറിച്ചിരുന്നു.