❝അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ കളിക്കും ,ഉദ്ഘാടന മത്സരം കൊച്ചിയിൽ തന്നെ❞ |Kerala Blasters
അടുത്ത സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾക്ക് കൊച്ചി ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകും.2022 ഒക്ടോബര്‍ മുതല്‍ 2023 മാര്‍ച്ച് വരെ നീളുന്ന ഐ.എസ്.എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് കൂടെയായ കൊച്ചിയില്‍ മത്സരങ്ങള്‍ നടക്കും.
കേരള ബ്ലാസ്റ്റേഴ്സും, സ്റ്റേഡിയം ഉടമസ്ഥത അവകാശമുള്ള ഗ്രെറ്റർ കൊച്ചിൻ ഡെവലപ്പ്മെന്റ് അതോറിറ്റി(ജി.സി.ഡി.എ)യും സംയുക്തമായി പുറത്തിറക്കിയ പത്ര കുറിപ്പിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.സ്റ്റേഡിയം പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനും മൾട്ടി ലെവൽ പാർക്കിങ് സംവിധാനം ഏർപ്പെടുത്തുന്നതിനും ജിസിഡിഎ അടിയന്തര നടപടി സ്വീകരിക്കും. കേരളത്തിൽ ആദ്യമായി ഒരു ഫുട്ബോൾ മ്യൂസിയം സ്ഥാപിക്കാൻ GCDA ക്ലബിനെ സഹായിക്കും എന്നും പത്രക്കുറിപ്പിൽ പറയപ്പെടുന്നു.
Kerala Blasters to come back home 💛#KBFC #IndianFootball pic.twitter.com/e564cdugaH
— GOAL India (@Goal_India) April 6, 2022
ഡയറക്ടർ നിഖിൽ ഭരദ്വാജിന്റെ നേതൃത്വത്തിൽ ക്ലബ് ഭാരവാഹികൾ ജിസിഡിഎ ചെയർമാനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനംഐ എസ് എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ 10 ഹോം മത്സരങ്ങൾക്കും കൊച്ചി വേദിയാകും. അവസാന രണ്ട് സീസണുകളിൽ ഗോവയിൽ ആയിരുന്നു ഐ എസ് എൽ നടന്നിരുന്നത്. ഐ എസ് എല്ലിനായി സ്റ്റേഡിയവും പരിസരവും നവീകരിക്കാനും തീരുമാനം ആയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ടീം ഓഗസ്റ്റ് മുതൽ കൊച്ചിയിൽ വെച്ച് പരിശീലനം ആരംഭിക്കും.
🚨 | JUST IN : GCDA in a press release has confirmed that JLN stadium, Kaloor will host all the home matches of Kerala Blasters FC in the season 22/23. The decision was announced following a meeting between club officials led by Director Nikhil Bhardwaj and GCDA chairman. 👏🟡🐘 pic.twitter.com/C3nI5kQBzT
— 90ndstoppage (@90ndstoppage) April 6, 2022
കേരളത്തിലെ ഫുട്ബോളിന്റെ വികസനത്തിനും കൂടുതൽ മത്സരങ്ങൾ കൊച്ചിയിലേക്ക് കൊണ്ടുവരാനും ജിസിഡിഎയും ബ്ലാസ്റ്റേഴ്സും ഒരുമിച്ച് ശ്രമിക്കും.കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങള്‍ക്കുള്ള ആരാധകപിന്തുണയും കഴിഞ്ഞ സീസണിലെ മത്സരങ്ങള്‍ ലൈവ് സ്ട്രീമിംഗ് നടത്തിയതിലെ ജനപങ്കാളിത്തവും കണക്കിലെടുത്ത് വരുന്ന സീസണിലേക്ക് കൂടുതല്‍ ആരാധകരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പാണ് ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്സും.