ലോക ഫുട്ബോളിൽ തന്നെ ഏറ്റവും വലിയ ഫാൻ ബേസ് സ്വന്തമാക്കിയ ടീമുകൾ അനവധിയാണ്. എന്നാൽ എല്ലാ അർഥത്തിലും ഇത്തരം ടീമുകൾക്കിടയിൽ തന്നെ ശ്രദ്ധേയമായി മാറുന്ന ഒരു ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ആരാധക പിന്തുണയിൽ തന്നെ ഐഎസ്എല്ലിൽ ശ്രദ്ധേയമായി മാറാറുള്ള ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ഓരോ സീസണിലും ടീം കിരീടം നേടുമെന്നുള്ള ഉറച്ച പ്രതീക്ഷയിലാണ് മലയാളി ഫുട്ബോൾ ആരാധകർ.
ഇത്തവണത്തെ ഐഎസ് എൽ സീസണിൽ മികച്ച ഫോമിൽ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീം തുടർച്ചയായ എട്ടാം മത്സരത്തിലും തോൽവി അറിയാതെ മുന്നേറുകയാണ്.സീസണിൽ കളിച്ച ഒൻപത് കളികളിൽ മൂന്ന് ജയവും 5 സമനിലയും ഒരു തോൽവിയുമാണ് ടീമിന്റെ പക്കലുള്ളത്. നിലവിൽ പതിനാല് പോയിന്റുകൾ സ്വന്തമാക്കിയ ടീം കിരീടം നേടാമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ്.നിലവിൽ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം . ടീമിന് ഇനി ശേഷിക്കുന്ന ഓരോ മത്സരവും നിർണായകമാണ്.ജനുവരി ഒൻപതിന് ഹൈദരാബാദ് എതിരെയാണ് ടീമിന്റെ അടുത്ത മത്സരം.
ജനുവരി പന്ത്രണ്ടിന് ഒഡീഷക്ക് എതിരെയും ജനുവരി പതിനാറിന് ശക്തരായ മുംബൈക്ക് എതിരെ മത്സരം കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീമിന് ജനുവരി 20ന് കൊൽക്കത്തക്ക് എതിരെയും ജനുവരി 30ന് ബംഗളൂരു ടീമിനും എതിരെയാണ് ഈ മാസത്തിലെ ശേഷിക്കുന്ന കളികൾ. കൂടാതെ ഫെബ്രുവരി 4- നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഫെബ്രുവരി 11-ജംഷഡ്പൂർ , ഫെബ്രുവരി 15- ചെന്നൈയിൽ എഫ്. സി, ഫെബ്രുവരി 19- ഹൈദരാബാദ്, ഫെബ്രുവരി 28-ഈസ്റ്റ് ബംഗാൾ, മാർച്ച് 5 -ഗോവ എന്നിവർക്ക് എതിരെയാണ് മറ്റുള്ള മത്സരങ്ങൾ.
2016 നു ശേഷം ആദ്യമായി പ്ലെ ഓഫ് ലക്ഷ്യം വെക്കുന്ന ബ്ലാസ്റ്റേഴ്സിന് ഇനിയുള്ള പോരാട്ടങ്ങൾ വളരെ നിർണായകമാണ്. ഒഡിഷ, മുംബൈ സിറ്റി, ചെന്നൈയിൻ എന്നി മൂന്നു വമ്പന്മാരെയാണ് ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ പരാജയപ്പെടുത്തിയത്. അത്കൊണ്ട് തന്നെ ഏത് വമ്പൻ ടീമിനെയും പരാജയപെടുത്താം എന്ന ആത്മവിശ്വാസം ബ്ലാസ്റ്റേഴ്സിന് വരികയും ചെയ്തു. ഇനിയുള്ള മത്സരങ്ങളിൽ തോൽവി അറിയാതെ മികച്ച പ്രകടനവുമായി മുന്നേറിയാൽ ആരാധകരുടെ പ്രതീക്ഷകൾക്കപ്പുറമുള്ള പ്രകടനം ബ്ലാസ്റ്റേഴ്സിൽ നിന്നും കാണാനാവും.