കേരള ബ്ലാസ്റ്റേഴ്‌സ് ശെരിക്കും സൂപ്പർ കപിൽ നിന്നും പുറത്തായോ? ശെരിക്കും നിയമം എന്താണെന്ന് നോക്കാം ..

സൂപ്പർ കപ്പ് ടൂർണമെന്റിലെ രണ്ടാമത്തെ മത്സരത്തിൽ അനായാസമായ വിജയം പ്രതീക്ഷിചെത്തിയ കേരള ബ്ലാസ്റ്റേഴ്സിനെ അപ്രതീക്ഷിത തോൽവിയിലൂടെ അട്ടിമറിച്ച് രണ്ടിനെതിരെ മൂന്നു ഗോളുകളുടെ തകർപ്പൻ വിജയവും കൊയ്ത് ഉരുക്കുകോട്ടയിൽ നിന്നും വന്ന ഖാലിദ് ജമാലിന്റെ ജംഷഡ്പൂര് എഫ്സി സൂപ്പർ കപ്പിന്റെ സെമിഫൈനൽ ഉറപ്പാക്കിയിരുന്നു.

എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലി പുറത്തായോ ഇല്ലയോ എന്ന് ഇപ്പോഴും ആരാധകർക്കിടയിൽ തികച്ചും സംശയങ്ങൾ സൃഷ്ടിക്കുകയാണ്. അടുത്ത മത്സരത്തിൽ ജംഷഡ്പൂര് എഫ്സി ഐ ലീഗ് ടീമായ ഷില്ലോങ്ങ് ലജോങ്ങിനോട് തോൽക്കുകയും കേരള ബ്ലാസ്റ്റേഴ്സ് എതിരാളികളായ നോർത്ത് ഈസ്റ്റ് യൂനൈറ്റഡിനെ പരാജയപ്പെടുത്തുകയും ചെയ്താൽ ജംഷഡ്പൂര് എഫ്സിക്കും കേരള ബ്ലാസ്റ്റേഴ്സിനും തുല്യ പോയിന്റ് ആകും.

ഈയൊരു സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ഗോൾ വ്യത്യാസമുള്ള ടീം അല്ലേ ഒന്നാം സ്ഥാനത്തോടെ സെമിഫൈനലിൽ എത്തുകയെന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ സൂപ്പർ കപ്പിന്റെ നിയമങ്ങൾ അനുസരിച്ച് തുല്യ പോയിന്റുകളിലെത്തിയാൽ ഗോൾവ്യത്യാസത്തിനേക്കാൾ പ്രാധാന്യം ആദ്യം നൽകുന്നത് ഗ്രൂപ്പ് മത്സരങ്ങളിൽ നേർക്കുനേർ ഏറ്റുമുട്ടിയ പോരാട്ടത്തിൽ ആര് വിജയിച്ചു എന്നതിലാണ്.

ബ്ലാസ്റ്റേഴ്സിനെ ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ പരാജയപ്പെടുത്തുവാൻ ജംഷഡ്പൂര് എഫ്സിക്ക് കഴിഞ്ഞതിനാൽ നേർക്കുനേരെ ഏറ്റുമുട്ടിയ മത്സരത്തിലെ വിജയത്തിന്റെ മുൻതൂക്കവുമായി ഒന്നാം സ്ഥാനത്തോടെ ജംഷഡ്പൂര് എഫ് സി സെമിയിലെത്തും ഉറപ്പാണ്. അതിനാൽ ഗ്രൂപ്പിൽ ശേഷിക്കുന്ന മത്സരങ്ങളിൽ എന്ത് മിറാകിൾ നടന്നാൽ പോലും ജംഷഡ്പൂര് എഫ്സിയുടെ ഒന്നാം സ്ഥാനവും സെമിയും മാറുകയില്ല. ഒഫീഷ്യലി ജംഷഡ്പൂര് ഇതിനകം സെമിയിൽ പ്രവേശിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല നാല് ഗ്രൂപ്പുകളിൽ നിന്നും ഒന്നാംസ്ഥാനത്ത് എത്തുന്ന നാല് ടീമുകൾക്ക് മാത്രമേ സെമിഫൈനൽ യോഗ്യതയുള്ളൂ.

Rate this post