ഇന്ത്യൻ സൂപ്പർ ലീഗ് വീണ്ടും കൊച്ചിയിൽ എത്തുകയാണ് . 2022 ഒക്ടോബർ 6 മുതൽ നടക്കുന്ന ഒൻപതാം സീസണിന്റെ ഉൽഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനെ നേരിടും. കോവിഡ്പിടിമുറുക്കിയതോടെ കഴിഞ്ഞ രണ്ടു വര്‍ഷവും ഗോവയിലെ അടച്ചിട്ട വേദിയിൽ ആയിരുന്നു മത്സരങ്ങൾ നടന്നിരുന്നത്.
കഴിഞ്ഞ ഐ എസ് എല്ലിലും കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹൻ ബഗാനും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. അന്ന് കരുത്തരായ എടികെ മോഹൻ ബഗാൻ 4-2 ന് ബ്ലാസ്റ്റേഴ്സിന് വീഴ്ത്തുകയായിരുന്നു. പുതിയ ഫുട്ബോൾ കലണ്ടർ പ്രകാരം ഈ സീസണിൽ മത്സരങ്ങൾ 9 മാസം വരെ നീണ്ടു നില്കുനന്നതാണ് .ഉദ്ഘാടന മത്സരം ഉൾപ്പെടെ കേരള ബ്ലാസ്റ്റേഴ്സിന്റെ 10 ഹോം മത്സരങ്ങൾക്കാകും അടുത്ത ഐ എസ് എല്ലിൽ കൊച്ചി വേദിയാവുക. കൊച്ചിയിൽ കളി നടക്കുന്നത് ബ്ലാസ്റ്റേഴ്സിന് വലിയ ഗുണമാണ് നൽകുക. പതിനായിരക്കണക്കിന് ആരാധകർക്ക് മുന്നിൽ കളിക്കുന്നത് ബ്ലാസ്റ്റേഴ്സിന്റെ ശക്തി കൂടുതൽ വർധിപ്പിക്കും.
ഐ എസ് എൽ മത്സരങ്ങൾ ലീഗ്, എവേ ഫോർമ്മാറ്റിലേക്ക് തിരിച്ചു പോകുന്ന സീസൺ കൂടിയാണ് വരാനിരിക്കുന്നത്. കാണികൾക്കും സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കുന്നതോടെ ഇന്ത്യൻ സൂപ്പർ ലീഗ് അതിന്റെ പഴയ പ്രഭാവത്തിലേക്ക് ശക്തമായി തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.നാലു ടീമുകള്‍ കളിക്കുന്ന പ്ലേ ഓഫിന് പകരം ആറ് ടീമുകളാകും ഇനി മുതല്‍ പ്ലേ ഓഫില്‍ കളിക്കുക. എന്നാല്‍ നിലവില്‍ 11 ടീമുകളാണ് ലീഗിലുള്ളത്.
#Throwback to some of the best @KeralaBlasters moments in the #HeroISL history! 📷#LetsFootball #KeralaBlasters (1/2) pic.twitter.com/XCMcaS4KXD
— Indian Super League (@IndSuperLeague) May 27, 2022
ഇതില്‍ ലീഗ് റൗണ്ടില്‍ മുന്നിലെത്തുന്ന ആദ്യ രണ്ട് സ്ഥാനക്കാര്‍ പ്ലേ ഓഫിലേക്ക് നേരിട്ട് യോഗ്യത നേടും. ശേഷിക്കുന്ന രണ്ട് സ്ഥാനത്തിനായി മൂന്നാം സ്ഥാനത്തെത്തുന്നവരും ആറാം സ്ഥാനത്തെത്തുന്നവരും നാലാം സ്ഥാനത്തെത്തുന്നവരും അഞ്ചാം സ്ഥാനത്തെത്തുന്നവരും പരസ്പരം മത്സരിക്കുകയും ഇതിലെ വിജയികള്‍ പ്ലേ ഓഫിലെത്തുകയും ചെയ്യുന്നതായിരിക്കും പുതിയ രീതി. പ്ലേ ഓഫ് മത്സരങ്ങള്‍ ഹോം എവേ അടിസ്ഥാനത്തില്‍ തന്നെയായിരിക്കും നടക്കുക.മൂന്ന് മുതൽ ആറ് സ്ഥാനക്കാർ വരെയുള്ളവരുടെ പ്ലേ ഓഫ് മത്സരങ്ങൾ ഒറ്റപ്പാദമായിരിക്കും. അതും ഉയർന്ന സ്ഥാനത്ത് ഫിനിഷ് ചെയ്തവരുടെ ഹോം ഗ്രൗണ്ടിലായിരിക്കും ഈ മത്സരം. എന്നാൽ ഇതിനുശേഷമുള്ള സെമി ഫൈനൽ പോരാട്ടങ്ങൾ പഴയ രീതിയിൽ തന്നെ തുടരും.