❝അർജന്റീന സ്‌ട്രൈക്കർക്കായി കാത്തിരുന്ന് ആരാധകർ ,പെരേര ഡയസ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുമോ ?❞|Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞു പോയ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തിൽ വിദേശ താരങ്ങൾ വലിയ പങ്കാണ്. പ്രതിരോധത്തിൽ ലെസ്‌കോവിച്ചും മിഡ്ഫീൽഡിൽ ലൂണയും മുന്നേറ്റത്തിൽ ഡയസ് -വസ്ക്വസ് സഖ്യവും മിന്നുന്ന പ്രകടനമാണ് നടത്തിയത്. ഇതിൽ പരിശീലകൻ ഇവാനോടപ്പം ലൂണയും ലെസ്‌കോവിച്ചും പുതിയ കരാറിൽ ഒപ്പുവെച്ചപ്പോൾ സ്പാനിഷ് സ്‌ട്രൈക്കർ അൽവാരോ എഫ്സി ഗോവയിലേക്ക് ചേക്കേറി. എന്നാൽ അർജന്റീന താരം പെരേര ഡയസിന്റെ കാര്യത്തിൽ തീരുമാനം ആയിട്ടില്ല.

അർജന്റൈൻ ക്ലബ് പ്ലാറ്റെൻസിൽ നിന്ന് ലോണിലാണ് ഡയസ് ബ്ലാസ്റ്റേഴ്സിനായി കളിച്ചത്. ഐഎസ്എൽ അവസാനിച്ചതോടെ ബ്ലാസ്റ്റേഴ്സുമായുള്ള ഡയസിന്റെ ലോൺ കരാറും അവസാനിച്ചു. ഡയസ് അർജന്റീനയിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ അടുത്ത സീസണിലും ടീമിനൊപ്പം ഡയസ് വേണമെന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ ആ​ഗ്രഹിക്കുന്നത്. പുറത്തുവരുന്ന സൂചനകൾ പ്രകാരം ഡയസിന്റെ വീണ്ടും ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരാനിരിക്കുന്നതേയുള്ളു. 2022 അവസാനം വരെയാണ് ഡയസിന് അർജന്റീനിയൻ ക്ലബ്ബുമായി കരാറുള്ളത്.

എന്നാൽ കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കുന്നതിനാണ് ഡയസ് താല്പര്യപ്പെടുന്നതെന്നാണ് സൂചനകൾ. അടുത്ത ദിവസങ്ങളിൽ താരത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചർച്ചകൾ നടക്കുമെന്നും, ഈ ചർച്ചയിൽ കരാർ കാര്യത്തിൽ ധാരണയുണ്ടാകുമെന്നുമാണ് സൂചന. എന്നാൽ അര്ജന്റീന ക്ലബ്ബിൽ തുടരാൻ താല്പര്യമില്ലെങ്കിൽ ഡയസിനെ സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ട്രാൻസ്ഫർ ഫീ മുടക്കേണ്ടി വന്നേക്കുമെന്നാണ് സൂചന.

ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി 21 മത്സരങ്ങൾ കളിച്ച ഡയസ് 8 ഗോളുകളും ഒരു അസിസ്റ്റും നേടിയിട്ടുണ്ട്. അൽവാരോ വാസ്‌ക്വാസിനൊപ്പം ബ്ലാസ്റ്റേഴ്സിന്റെ സംയുക്ത ടോപ് സ്കോററാണ് ഡയസ്.ബ്ലാസ്‌റ്റേഴ്‌സിന്റെ ജൈത്രയാത്രയില്‍ ഡിയസ് – വാസ്‌ക്വെസ് സഖ്യത്തിന്റെ പങ്ക് നിര്‍ണായകമായിരുന്നു. ഏത് സ്ഥാനത്തും 100 % അർപ്പണബോധത്തോടെ കളിക്കുന്ന താരം തന്നെയാണ് ഡയസ്.ഐഎസ്എല്ലിലെ തന്നെ ഏറ്റവും കഠിനാധ്വാനിയായ താരങ്ങളിലൊരാളാണ് അർജന്റീനിയൻ.

Rate this post