ചെന്നൈയുടെ ജയം , തുടർച്ചയായ രണ്ടാം സീസണിലും പ്ലെ ഓഫ് ഉറപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ രണ്ടാം സീസണിലും പ്ലെ ഓഫ് ഉറപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് . ഇന്ന് നടന്ന മത്സരത്തിൽ എഫ്‌സി ഗോവയെ ചെന്നൈയ്ന്‍ എഫ്‌സി ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപെടുത്തിയതോടെയാണ് കേരള ബ്ലാസ്റ്റേഴ്സിന് പ്ലെ ഓഫിലേക്കുള്ള വാതിൽ തുറന്നത്.

ഗോവയുടെ തോല്‍വിയോടെ ബ്ലാസ്റ്റേഴ്സിനൊപ്പം ബംഗളൂരുവും പ്ളേ ഓഫിലേക്ക് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. 18 മത്സരങ്ങളിൽ നിന്നും 10 ജയം നേടിയ ബ്ലാസ്റ്റേഴ്സിന് 31 പോയിന്റാണുളളത്. ബംഗളുരുവിന് 19 മത്സരങ്ങളിൽ നിന്നും 31 പോയിന്റ് തന്നെയുണ്ട്.ഇനി ലീഗിൽ ബ്ലാസ്റ്റേഴ്സിന് രണ്ടു മത്സരങ്ങൾ കൂടിയാണ് അവശേഷിക്കുന്നത്.

എടികെ മോഹൻ ബഗാൻ ഹൈദരാബാദ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.നിലവില്‍ പ്ലേഓഫ് ഉറപ്പിച്ചത് ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെ നാലു ടീമുകളാണ്. മുംബൈയും ഹൈദരാബാദും നേരത്തെ തന്നെ പ്ലേഓഫില്‍ സ്ഥാനം പിടിച്ചിരുന്നു. അവര്‍ക്ക് നേരിട്ട് സെമിയിലേക്ക് എത്താനും സാധിച്ചു.