❝കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം സൈനിംഗ് പൂർത്തിയായി,യുവ വിങ്ങർ സൗരവ് മണ്ഡൽ മഞ്ഞപ്പടക്കായി ബൂട്ട്കെട്ടും❞ |Kerala Blasters

2021-22 സീസണിലെ ഐഎസ്എൽ ഫൈനലിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ഇത്തവണ കിരീടം നേടുന്നതിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല.കഴിഞ്ഞ സീസൺ അവസാനിച്ചപ്പോൾ തന്നെ ടീമിനെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ അവർ ആരംഭിച്ചു.

കഴിഞ്ഞ സീസണിൽ ഒപ്പമുണ്ടായിരുന്ന ചുരുക്കം ചില താരങ്ങളുമായി കരാർ പുതുക്കിയ ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞയാഴ്ച ഗോവൻ ക്ലബ് ചർച്ചിൽ ബ്രദേഴ്സിൽ നിന്നാണ് മിറാൻഡയെ സ്വന്തമാക്കിയിരുന്നു.ഇപ്പോഴിതാ മറ്റൊരു ചർച്ചിൽ താരത്തെകൂടി ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുകയാണ്.ചർച്ചിലിന്റെ പഞ്ചാബ് താരം സൗരവ് മണ്ഡലിനെയാണ് ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്.

താരം ക്ലബിൽ ഉടൻ കരാർ ഒപ്പുവെക്കും. സൗരവിനെ സ്വന്തമാക്കാൻ ആയി ചർച്ച ബ്രദേഴ്സുമായി കേരള ബ്ലാസ്റ്റേഴ്സ് ധാരണയിൽ എത്തിയതായി ക്ലബ് അറിയിച്ചു. ഇനി മെഡിക്കൽ പൂർത്തിയാക്കേണ്ടതുണ്ട് എന്നും ക്ലബ് അറിയിച്ചു.പഞ്ചാബിലെ ജലന്ധർ സ്വദേശിയാണ് സൗരവ് മണ്ഡല് എന്ന 21കാരൻ. ലെഫ്റ്റ് മിഡ്ഫീൽഡാണ് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പൊസിഷൻ എന്നാൽ റൈറ്റ് മിഡ്ഫീൽഡിലും ഡിഫൻസീവ് മിഡ്ഫീൽഡിലും കളിക്കാൻ അദ്ദേഹം മിടുക്കനാണ്.

ഇരു കാലുകൊണ്ടും കളിക്കുന്നതിൽ മികവ് പുലർത്തുന്ന സൗരവ് 2020 മുതൽ ചർച്ചിൽ ബ്രദേഴ്‌സിൽ അംഗമാണ്. 2024 വരെ ചർച്ചിലുമായി കരാറിലുണ്ട്. അതിനാൽ കേരള ബ്ലാസ്റ്റേഴ്‌സ് ചർച്ചിലിന് ട്രാൻസ്ഫർ ഫീസ് നൽകേണ്ടിവരുമെന്നാണ് കരുതുന്നത്.ചർച്ചിൽ ബ്രദേഴ്സിന് പുറമേ, അദ്ദേഹം മുമ്പ് എടികെയുടെ റിസർവ് ടീമിനായി കളിച്ചിട്ടുണ്ട്.

Rate this post