❝കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാമത്തെ സൈനിങ് , ഔദ്യോഗിക പ്രഖ്യാപനമെത്തി❞ |Kerala Blasters
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ചർച്ചിൽ ബ്രദേഴ്‌സ് എഫ്‌സിയിൽ നിന്ന് വിംഗർ സൗരവ് മണ്ഡലിനെ സൈനിംഗ് പ്രഖ്യാപിച്ചു. 21-കാരൻ ഒരു മൾട്ടി-ഇയർ ഡീലിലാണ് ക്ലബ്ബിലെത്തുന്നത്.താരം 2025 വരെ ക്ലബിൽ തുടരും.സൗരവ് തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത് റെയിൻബോ എഫ്‌സിയിലൂടെയാണ്. 2020-ൽ ചർച്ചിൽ ബ്രദേഴ്‌സിൽ ചേരുന്നതിന് മുമ്പ് എടികെ എഫ്‌സി റിസർവ്‌സിലും കളിച്ചിരുന്നു.
കഴിഞ്ഞ ഐ ലീഗ് സീസണില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനൊപ്പം നിരവധി പ്രതീക്ഷ പകരുന്ന പ്രകടനം നടത്തി. ഇക്കാലയളവില്‍ ക്ലബ്ബിനായി 14 മത്സരങ്ങള്‍ കളിച്ചു. മുന്‍നിരയില്‍ എവിടെയും കളിക്കാനുള്ള തുല്യ വൈദഗ്ധ്യത്തോടെ, ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ സ്‌ട്രൈക്കിങ് നിരയുടെ ഒരു പ്രധാന ഭാഗമായും താരം വളര്‍ന്നു. കഴിഞ്ഞ സീസണില്‍ ഒരു ഗോളും രണ്ട് അസിസ്റ്റുകളുമായി ചർച്ചിൽ ബ്രദേഴ്സ് ഫോർവേഡ് ലൈനിന്റെ ഒരു പ്രധാന ഭാഗമായി വളർന്നു..
ഈ അവസരത്തില്‍ സൗരവിനെ അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നതായി സമ്മര്‍ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ സൈനിങിനെ കുറിച്ച് സംസാരിക്കവേ കെബിഎഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ഐഎസ്എലില്‍ പുതിയ കാര്യങ്ങള്‍ പഠിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യേണ്ടതിനാല്‍ ഒരുപാട് കഠിന പ്രയത്‌നം ഇനിയും കാത്തിരിക്കുന്നു. വരും വര്‍ഷങ്ങളില്‍ ഞങ്ങളുടെ ക്ലബ്ബില്‍ അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു-കരോലിസ് കൂട്ടിച്ചേര്‍ത്തു.
മഞ്ഞക്കുപ്പായത്തിലെ പുതിയ പടയാളി 🙌🏻
— Kerala Blasters FC (@KeralaBlasters) June 28, 2022
Medicals? Done ✅
Contract? Signed 🤝
Saurav is officially our newest Blaster ⚽💛https://t.co/KuJ3zuKuke#SwagathamSaurav #YennumYellow #KBFC #കേരളബ്ലാസ്റ്റേഴ്സ് pic.twitter.com/HmQOGi6m9h
“കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ക്ലബ്ബിനെ പ്രതിനിധീകരിക്കുക എന്നത് എന്റെ സ്വപ്ന സാക്ഷാത്കാരമാണ്. രാജ്യത്തെ മികച്ച കളിക്കാരുമായി ഞാൻ ഡ്രസ്സിംഗ് റൂം പങ്കിടും, അവരിൽ നിന്ന് പഠിക്കാൻ എനിക്ക് താൽപ്പര്യമുണ്ട്” കരാർ ഒപ്പിട്ടതിനു ശേഷം മൊണ്ഡൽ പറഞ്ഞു.കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച ബ്രൈസ് മിറാൻഡയ്ക്ക് ശേഷം കെബിഎഫ്‌സിയുടെ രണ്ടാമത്തെ സൈനിംഗാണ് സൗരവ്. വരാനിരിക്കുന്ന സീസണിനായി തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്‌സിന്റെ അറ്റാക്കിംഗ് യൂണിറ്റിനെ സൗരവിന്റെ കൂട്ടിച്ചേർക്കൽ കൂടുതൽ ശക്തിപ്പെടുത്തും.