‘ഇത്തവണ കിരീടം ഉറപ്പ്’ : സൂപ്പർ കപ്പിനായി ശക്തമായ സ്ക്വാഡുമായി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters
കലിംഗ സൂപ്പർ കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ പ്രഖ്യാപിച്ചു.പ്രധാന താരങ്ങൾ എല്ലാം അണിനിരക്കുന്ന 26 അംഗ ടീമിനെയാണ് ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചത.അഞ്ച് വിദേശ താരങ്ങൾ അടങ്ങുന്നതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ടീം.ഡൈസുകെ, പെപ്ര, ദിമിത്രിയോസ്,മീലൊസ് ഡ്രിഞ്ചിച്ച്, മാർകോ ലെസ്‌കോവിച്ച് എന്നിവരെല്ലാം ടീമിൽ ഇടം പിടിച്ചു.
പരിക്കിൽ നിന്നും മുക്തരായ മധ്യനിര താരങ്ങളായ ജീക്സൺ സിങ്, വിബിൻ മോഹനൻ എന്നിവർ സ്‌ക്വാഡിലുണ്ട്.യോയ്‌ഹെൻബ മെയ്‌തേയ്, ഡാനിഷ് ഫാറൂഖ്, മുഹമ്മദ് അസ്ഹർ, മുഹമ്മദ് അയ്‌മൻ, ബ്രൈസ് മിറാൻഡ, സൗരവ് മണ്ടാൽ, നിഹാൽ സുധീഷ് എന്നിവരെല്ലാം റെയിൽ ഇടം കണ്ടെത്തി.ഇന്ത്യക്ക് വേണ്ടി കളിക്കാൻ പോയ മൂന്നു താരങ്ങൾ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. മുന്നേറ്റനിര താരങ്ങളായ രാഹുൽ കെപി, ഇഷാൻ പണ്ഡിറ്റ എന്നിവരാണ് ടീമിനൊപ്പമില്ലാത്തത് .
ഐഎസ്‌എൽ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സ് നാളെ നടക്കുന്ന മത്സരത്തിൽ ഐ ലീഗ് ടീമായ ഷില്ലോങ് ലജോംഗിനെ നേരിടും.സൂപ്പർ കപ്പിൽ ഗ്രൂപ്പ് ബിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെട്ടിരിക്കുന്നത്. ജംഷഡ്‌പൂർ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവർക്കൊപ്പം ഐ ലീഗ് ക്ലബായ ഷില്ലോങ് ലാജോങ്ങും ഗ്രൂപ്പിലുണ്ട്. ആദ്യ കിരീടം നേടുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.സൂപ്പർ കപ്പിലെ ബ്ലാസ്റ്റേഴ്സിന് അത്ര മികച്ച റെക്കോർഡല്ല ഉള്ളത്.
Here's the squad that will represent 🟡🔵 at the 2024 Kalinga Super Cup! 👊#KBFC #KeralaBlasters pic.twitter.com/JPWuZZRbUm
— Kerala Blasters FC (@KeralaBlasters) January 9, 2024
കഴിഞ്ഞ മൂന്ന് എഡിഷനുകളിലും ഒരു തവണ മാത്രമാണ് അവർ ഗ്രൂപ്പ് ഘട്ടം കടന്നത്.അവസാനമായി 2018-ലാണ് ഗ്രൂപ്പ് ഘട്ടം കടന്നത്.ബെംഗളൂരു എഫ്‌സി, പഞ്ചാബ് എഫ്‌സി, ശ്രീനിധി ഡെക്കാൻ എന്നിവരടങ്ങുന്ന ഗ്രൂപ്പിൽ ബ്ലാസ്റ്റേഴ്‌സ് മൂന്നാം സ്ഥാനത്തെത്തി. 2023 പോസിറ്റീവ് നോട്ടിൽ അവസാനിച്ചതിനാൽ വളരെ പ്രതീക്ഷയോടെ ഇറങ്ങുന്നത്.കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് ആദ്യത്തെ കിരീടം സ്വന്തമാക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് സൂപ്പർ കപ്പ്.