സൂപ്പര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് തിരികെയെത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ചെന്നൈയിന്‍ എഫ്‌സിയെ നേരിടുകയാണ്.സ്വന്തം തട്ടകത്തില്‍ ബദ്ധവൈരികളായ ചെന്നൈയിനെ നേരിടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷിക്കുന്നില്ല.ഈസ്റ്റ് ബംഗാളിനെതിരെയുള്ള സമനിലയ്ക്ക് ശേഷമാണ് ചെന്നൈയിന്‍ കൊച്ചിയിലെത്തുന്നത്. ഹൈദെരാബാദിനെതിരെയുള്ള വിജയത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.
ഇന്നത്തെ മത്സരത്തിനായുള്ള ലൈൻ അപ്പ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിരിക്കുകയാണ്. സസ്പെൻഷാന് ശേഷം ഗ്രീക്ക് സ്‌ട്രൈക്കർ ദിമി ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. സച്ചിൻ സുരേഷ് ഗോൾ വലയം കാക്കുമ്പോൾ പ്രബീർ ദാസ് , ഹോർമീപവും, മിലോസ് ,നവോച്ച എന്നിവർ പ്രതിരോധത്തിൽ അണിനിരക്കും. ഡാനിഷ് ഫാറൂഖ് ,വിബിൻ മോഹനൻ എന്നിവർ മധ്യനിരയിലും രാഹുൽ, ലൂണ ,ദിമി ,പെപ്റേ എന്നിവർ മുന്നേറ്റമാണ് നിരയിൽ കളിക്കും. ജാപ്പനീസ് വിങ്ങർ ഡെയ്സുകെ ആദ്യ ഇലവനിൽ ഇടം പിടിച്ചില്ല.
ഏഴ് മത്സരങ്ങളില്‍ നിന്നും 13 പോയിന്റുമായി പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ന് സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ അനായാസവിജയം നേടാനാവുമെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകള്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2020 സീസണിനു ശേഷം ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിക്കാന്‍ ചെന്നൈയിന് കഴിഞ്ഞിട്ടില്ല .
Our 🆇🅸 this evening! 🗞️#KBFCCFC #KBFC #KeralaBlasters pic.twitter.com/UCDU2dpuVG
— Kerala Blasters FC (@KeralaBlasters) November 29, 2023
കേരള ബ്ലാസ്റ്റേഴ്‌സ് : സച്ചിൻ സുരേഷ് ,പ്രബീർ ദാസ് , ഹോർമീപവും, മിലോസ് ,നവോച്ച ,ഡാനിഷ് ഫാറൂഖ് ,വിബിൻ മോഹനൻ,രാഹുൽ, ലൂണ ,ദിമി ,പെപ്റേ