നാലു ക്ലബുകളിൽ നിന്ന് വലിയ ഒഫറുകൾ, സഹലിനെയും വിൽക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം സഹൽ അബ്ദുൽ സമദിനെ വിടാതെ പിന്തുടരുകയാണ് ഐഎസ്എൽ ക്ലബ്ബുകൾ.എടികെ മോഹൻ ബഗാൻ എഫ്‌സിയും ഒഡീഷ എഫ്‌സിയും മറ്റ് മൂന്ന് ക്ലബ്ബുകളും ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡറെ ടീമിലെത്തിക്കാൻ സജീവമായി രംഗത്തുണ്ട്.

മുംബൈ സിറ്റി, ചെന്നൈയിൻ എഫ്സി എന്നിവർക്ക് സഹലിനെ സ്വന്തമാക്കാൻ താല്പര്യമുണ്ട്. താരത്തെ ഈ ട്രാൻസ്ഫർ മാർക്കറ്റിൽ ലഭിക്കുമോ എന്നുള്ള അന്വേഷണം ഈ രണ്ട് ക്ലബ്ബുകളും ബ്ലാസ്റ്റേഴ്സിനോട് നടത്തുകയും ചെയ്തിട്ടുണ്ട്.2025 വരെ ബ്ലാസ്റ്റേഴ്സുമായി കരാർ ഒപ്പിട്ടതിനാൽ സഹലിനെ വാങ്ങുന്ന ഏതൊരു ക്ലബ്ബും വലിയ തുക നൽകേണ്ടി വരും. ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകാരം മികച്ച ഓഫർ ലഭിക്കുകയാണെങ്കിൽ ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബുകളുമായി ചർച്ച നടത്താൻ തയ്യാറാണ്.

12 കോടി രൂപയാണ് സഹലിന്റെ റിലീസ് ക്ലോസ് എന്നാണ് റിപ്പോർട്ട്. അതു കൊണ്ടു തന്നെ ഇത്രയും വലിയ തുക മുടക്കുന്നവർക്കു മാത്രമേ താരത്തെ സ്വന്തമാക്കാനാവൂ. ബ്ലാസ്‌റ്റേഴ്‌സ് വിൽക്കാൻ തീരുമാനിക്കുകയാണെങ്കിൽ മറ്റു ക്ലബുകൾക്ക് വിലപേശല്‍ നടത്തി താരത്തെ സ്വന്തമാക്കാനാകും.2017-18 സീസണിൽ സഹൽ ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിലെത്തി. 2018-19 സീസണിൽ ഐഎസ്എൽ എമർജിങ് പ്ലേയറായി തെരഞ്ഞെടുക്കപ്പെട്ടത് വഴിത്തിരിവായി. അടുത്ത വർഷത്തോടെ ക്ലബിന്റെ പ്രധാന താരമായി ആയി മാറുകയും ചെയ്തു.

2021 സീസണിൽ സഹലിനായി മൂന്ന് സീനിയർ താരങ്ങളെ കൈമാറ്റം ചെയ്യാമെന്ന് എടികെ മോഹൻ ബഗാൻ വാഗ്ദാനം ചെയ്‌തെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് നിരസിച്ചു. 26 കാരൻ ബ്ലാസ്റ്റേഴ്സിനായി 96 മത്സരങ്ങൾ കളിക്കുകയും 10 ഗോളുകളും 8 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി അത്ര മികച്ച മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. എന്നാൽ സഹലിനെപോലെയുള്ള ഒരു താരത്തെ ബ്ലാസ്റ്റേഴ്‌സ് വിട്ടുകൊടുക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്ന വമ്പൻ ഓഫറുകൾ വന്നാൽ ക്ലബ്ബിന്റെ തീരുമാനം മാറാൻ സാധ്യതകൾ ഉണ്ട്.

Rate this post
Kerala Blasters