പ്രതിരോധം കൂടുതൽ ശക്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ,രണ്ടു ഇന്ത്യൻ താരങ്ങൾ ടീമിലേക്ക്

പ്രതിരോധനിരയിലെ പല ഇന്ത്യൻ താരങ്ങളെയും ഈ സീസണിന് ശേഷം കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരുന്നു.ജെസൽ കാർനെയ്റോ,ഹർമൻജോത് ഖബ്ര,നിഷു കുമാർ എന്നിവരൊന്നും അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാവില്ല. അതുകൊണ്ടുതന്നെ ഇവരുടെയൊക്കെ വിടവ് ബ്ലാസ്റ്റേഴ്സിന് നികത്തേണ്ടതുണ്ട്.

പ്രതിരോധനിരയിലേക്ക് കൂടുതൽ ഇന്ത്യൻ താരങ്ങളെ ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമെടുന്നുണ്ട്. സുഭാഷിഷ് ബോസിനെ എടികെ മോഹൻ ബഗാനിൽ നിന്നും കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട് .താരം നിലവിൽ എടികെ മോഹൻ ബഗാനിൽ അഞ്ചു വർഷത്തെ കരാരിലാണ്. കരാർ കണക്കു പ്രകാരം എടികെ മോഹൻ ബഗാനിൽ ഒരു വർഷം കൂടിയുണ്ട്. ഇതിനിടയിലാണ് ബ്ലാസ്റ്റേഴ്‌സ് ലെഫ്റ്റ് ബാക്കായ സുഭാഷിഷ് ബോസിനെ ടീമിലെത്തിക്കാൻ ശ്രമങ്ങൾ നടത്തുന്നത്.

ഐലീഗിൽ സ്പോർട്ടിങ് ഗോവയിലൂടെ തുടങ്ങിയ താരം 11 മത്സരത്തിൽ ബൂട്ട് കെട്ടി 2 ഗോളും നേടി.പിന്നീട് ഐലീഗിൽ തന്നെ മോഹൻ ബഗാൻ എഫ്സിയിലും 19 മത്സരത്തിൽ ബൂട്ട് കെട്ടി. ഐഎസ്എല്ലിൽ മുംബൈ എഫ്സി, ബംഗ്ളുരു എഫ്സി, എന്നീ ടീമുകൾക്ക് വേണ്ടി നൂറിൽപരം മത്സരങ്ങൾ കളിച്ചു. 3 ഗോളും 6 അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്.മുംബൈയ്ക്കായും ബംഗ്ളുരു എഫ്സിയ്ക്കായും 34 മത്സരങ്ങൾ കളിച്ചു. എടികെ മോഹൻ ബഗാനായി 84 മത്സരങ്ങളും കളിച്ചു.ഇതിന് പുറമേ മറ്റൊരു ഇന്ത്യൻ ഡിഫൻഡർ ആയ വെയ്ൻ വാസിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ ആരംഭിച്ച് കഴിഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ട്.

സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുന്ന ഇദ്ദേഹം ഡിഫൻസീവ് മിഡ് ഫീൽഡറായി കൊണ്ട് ഏറെ മികവ് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ താരത്തെ എത്തിച്ചു കഴിഞ്ഞാൽ മിഡ്‌ഫീൽഡിന് കൂടുതൽ ഉപകാരപ്പെടും. നിലവിൽ ഐ ലീഗ് ക്ലബ്ബായ മുഹമ്മദൻ SCയുടെ താരമാണ്.കഴിഞ്ഞ ഐ ലീഗ് സീസണിൽ ഈ താരം 10 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മുമ്പ് ഐഎസ്എല്ലിൽ കളിച്ചിട്ടുണ്ട് വാസ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടിയായിരുന്നു 10 മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിരുന്നത്.

5/5 - (1 vote)