‘ഇങ്ങനെയാണ് ഇന്ത്യയിൽ വനിതാ ഫുട്ബോൾ വികസിക്കുന്നത്’: ബ്ലാസ്റ്റേഴ്സിനെ വിമർശിച്ച് ഇന്ത്യൻ ഗോൾ കീപ്പർ

അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ സാമ്പത്തിക ഉപരോധത്തെത്തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് വനിതാ ടീമിന് താൽക്കാലികമായി പിരിച്ചുവിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ അപ്പീൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ തള്ളിക്കളഞ്ഞത്. ഇനിടാൻ സൂപ്പർ ലീഗിൽ പ്ലെ ഓഫ് മത്സരം ബഹിഷ്കരിച്ച വിവാദത്തിൽ ബ്ലാസ്റ്റേഴ്സ് കുറ്റക്കാരാണ് എന്ന് തെളിയുകയും നാല് കോടി രൂപ ഫൈൻ അടക്കാൻ അറിയിക്കുകയും ചെയ്തിരുന്നു.

രണ്ട് ആഴ്ചക്കുള്ളിൽ പിഴ അടക്കാനായിരുന്നു നിർദ്ദേശം. ഇക്കാരണം കൊണ്ട് സാമ്പത്തിക പ്രതിസന്ധി തങ്ങൾക്ക് ഉണ്ടായെന്നും അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സിന്റെ വനിത ടീം പിരിച്ചുവിടുകയാണ് എന്നുള്ള കാര്യം ഒഫീഷ്യലായി കൊണ്ട് ബ്ലാസ്റ്റേഴ്സ് അറിയിച്ചിട്ടുണ്ട്. താൽക്കാലികമായി കൊണ്ടാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്സ് വനിതാ ടീം പിരിച്ചു വിട്ടിട്ടുള്ളത്.

“ഞങ്ങളുടെ വനിതാ ടീമിന്റെ താൽക്കാലിക പിച്ചുവിടൽ ഞങ്ങൾ പ്രഖ്യാപിക്കേണ്ടത് കനത്ത വേദനയോടെയാണ്.ഫുട്ബോൾ ഫെഡറേഷൻ ഞങ്ങളുടെ ക്ലബ്ബിന്മേൽ അടുത്തിടെ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധത്തെ തുടർന്നാണ് ഈ തീരുമാനം അനിവാര്യമായത്. ഫെഡറേഷന്റെ അധികാരത്തെയും തീരുമാനങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നുണ്ടെങ്കിലും, ഞങ്ങളുടെ ക്ലബിന്റെ വിവിധ പ്രവർത്തനങ്ങളിൽ ഇത് ചെലുത്താൻ സാധ്യതയുള്ള ആഘാതത്തിൽ ഞങ്ങളുടെ നിരാശ നിഷേധിക്കാനാവില്ല,” കേരള പ്രസ്താവനയിൽ പറയുന്നു.വനിതാ ടീമിനായി ക്ലബ്ബിന് നിക്ഷേപം വർദ്ധിപ്പിക്കാനുള്ള പദ്ധതികൾ ഉണ്ടായിരുന്നുവെന്നും ഈ നിക്ഷേപങ്ങളിൽ പുരുഷ ടീമിനൊപ്പം ഒരു തരത്തിലുള്ള വിദേശ പ്രീ-സീസൺ ടൂർ, പ്ലെയർ എക്‌സ്‌ചേഞ്ചുകൾ, എക്‌സ്‌പോഷർ ടൂറുകൾ എന്നിവ ഉൾപ്പെടുന്നുവെന്നും പ്രസ്താവനയിൽ പരാമർശിക്കുന്നു.

“അവരുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്താനുള്ള തീരുമാനമെടുത്തത് നിലവിലെ സാഹചര്യങ്ങളുടെ സൂക്ഷ്മമായ പരിഗണനയ്ക്കും വിലയിരുത്തലിനും ശേഷമാണ്” ബ്ലാസ്റ്റേഴ്‌സ് കൂട്ടിച്ചേർത്തു.കഴിഞ്ഞ ജൂലൈയിൽ രൂപീകരിച്ച വനിതാ ടീമിന് താൽക്കാലിക വിരാമമാകുമെന്ന് സൂചിപ്പിച്ചപ്പോൾ, വനിതാ ടീം അംഗങ്ങൾ കാണിച്ച അർപ്പണബോധത്തിനും പ്രതിഭയ്ക്കും കഴിവിനും ക്ലബ്ബ് നന്ദി രേഖപ്പെടുത്തി.

“നിങ്ങൾ ഞങ്ങൾക്കെല്ലാവർക്കും ഒരു പ്രചോദനമാണ്, ഈ ഇടവേളയിൽ ഞങ്ങൾക്ക് കഴിയുന്ന വിധത്തിൽ നിങ്ങളെ വ്യക്തിപരമായി പിന്തുണയ്ക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” പ്രസ്താവന കൂട്ടിച്ചേർത്തു.ഇതിന് മറുപടിയായി, ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന്റെ മുൻ ക്യാപ്റ്റൻ അദിതി ചൗഹാൻ ട്വീറ്റ് ചെയ്തു, “അപ്പോൾ പുരുഷ ടീമിന് അവർ ചെയ്തതിന് പിഴ ലഭിക്കുന്നു, അതിനായി വനിതാ ടീമിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു . കൊള്ളാം, അങ്ങനെയാണ് ഇന്ത്യയിൽ വനിതാ ഫുട്ബോൾ വികസിക്കുന്നത്. ഭയങ്കരം!

Rate this post