❝കേരള ബ്ലാസ്റ്റേഴ്സിലേക്ക് വന്നവരും പോയവരും ആരെല്ലാം?❞|Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഒൻപതാം സീസൺ ആരംഭിക്കാൻ ഇനി മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇന്ത്യൻ ഫുട്ബോളിന്റെ ഏറ്റവും വലിയ കിരീടത്തിനായി പോരാടാൻ 11 ടീമുകളാണ് സജ്ജരായിരിക്കുന്നത്. ഈ സീസൺ മുതൽ നാല് ക്ലബ്ബുകൾക്ക് പകരം ആറ് ക്ലബ്ബുകൾ പ്ലേ ഓഫിനായി മത്സരിക്കും.

ആദ്യ രണ്ട് ക്ലബ്ബുകൾ നേരിട്ട് പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നു, അടുത്ത നാല് ടീമുകൾ സെമിഫൈനലിലേക്ക് ശേഷിക്കുന്ന രണ്ട് ടീമുകളെ തീരുമാനിക്കാൻ സിംഗിൾ ലെഗ് മത്സരം കളിക്കും. മൂന്നാം റാങ്കിലുള്ള ടീം ആറാം റാങ്കിലുള്ള ടീമിനെതിരെ കളിക്കും, അതുപോലെ തന്നെ നാലാം റാങ്കിലുള്ള ടീം അഞ്ചാം റാങ്കിലുള്ള ടീമിനെതിരെയും കളിക്കും, ഉയർന്ന റാങ്കിലുള്ള ടീമുകൾ മത്സരത്തിന് ആതിഥേയത്വം വഹിക്കും.

ഓരോ ടീമുകളും അവരുടെ ഒരുക്കങ്ങൾ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. ടീമിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ട്രാൻസ്ഫർ വിപണയിലാണ് ഓരോ ടീമും ഇപ്പോൾ ശ്രദ്ധ കൊടുക്കുന്നത്. കഴിഞ്ഞ തവണത്തെ റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്റ്റേഴ്സും അടുത്ത സീസണയുള്ള ഒരുക്കത്തിലാണ്.മൂന്നു വിദേശ താരങ്ങളെ ടീമിലെത്തിച്ച് ടീം ശക്തിപ്പെടുകയും ചെയ്തു. എന്നാൽ കഴിഞ്ഞ സീസണിൽ ടീമിന്റെ വിജയത്തിൽ നിര്ണ്ണായകമായ പല താരങ്ങളെയും അവർക്ക് നഷ്ടപ്പെട്ടു. ഈ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സിലേക്ക് വന്ന താരങ്ങൾ ആരാണെന്നു നോക്കാം.

ചർച്ചിൽ ബ്രദേഴ്‌സ് നിന്ന് ബ്രൈസ് മിറാൻഡയെയാണ് ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ വിൻഡോയിൽ ആദ്യമായി സൈൻ ചെയ്തത്. 22 കാരനായ ലെഫ്റ്റ് വിങ്ങർ കഴിഞ്ഞ ഐ ലീഗിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.യു.എ.ഇയിൽ നടക്കുന്ന ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള U23 ദേശീയ ടീമിലും മിറാണ്ട കളിച്ചിട്ടുണ്ട്. രണ്ടാമത്തെ സൈനിങ്ങും ചർച്ചിൽ ബ്രദർസിൽ നിന്ന് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. 21-കാരൻ വിംഗർ സൗരവ് മണ്ഡലിനെയാണ് ടീമിലെത്തിച്ചത്. അതിനു ശേഷം മൂന്നു വിദേശ താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തത്.

ഓസ്ട്രേലിയൻ താരം അപോസ്തോലോസ് ​ജിയാന്നോവിനോവാണ് ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്ത ആദ്യ വിദേശ താരം.ഓസ്‌ട്രേലിയന്‍ എ ലീഗ് ക്ലബ്ബായ മക്കാര്‍ത്തര്‍ എഫ്.സിയില്‍ നിന്നാണ് ജിയാനൗവിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. രണ്ടാമത്തെ താരമായി സ്പാനിഷ് പ്രതിരോധ താരം വിക്ടര്‍ മൊംഗിലിനെ ഒഡിഷ എഫ് സിയിൽ നിന്നും സ്വന്തമാക്കി. മൂന്നാമത്തെ വിദേശ സൈനിങ്‌ യുക്രൈൻ യുവ മിഡ്ഫീൽഡർ ഇവാൻ കലിയൂസ്‌നിയാണ്.വരും ദിവസങ്ങളിൽ കൂടുതൽ വിദേശ താരങ്ങൾ കേരള ക്ലബ്ബിൽ എത്തും എന്നാണ് പ്രതീക്ഷ.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനൊപാപത്തെ ഉണ്ടായിരുന്ന ൯ താരങ്ങൾ പുതിയ ക്ലബുൿളിൾക്ക് ചേക്കേറി, അതിൽ ദേനചന്ദ്ര ലോണിലാണ് ഒഡിഷയിലേക്ക് മാറിയത്. വിദേശ താരങ്ങളായ അൽവാരോ വസ്ക്വാസ് ഗോവയിലേക്കും ,പെരേര ഡയസ് മുംബൈയിലേക്കും ,സിപോവിച് കുവൈറ്റി ക്ലബ്ബിലേക്കും മാറി.ചെഞ്ചോ ബൂട്ടനിലേക്ക് തിരിച്ചു പോയി. വിങ്ങർ വിൻസി ബാരെറ്റോ ചെന്നൈയിനിലേക്കും സജീവ് സ്റ്റാലിൻ മുംബൈയിലേക്കും ചേക്കേറി.ഗോൾ കീപ്പർ ആൽബിനോ ഗോമസ് ,സെയ്ത്യാസെൻ സിംഗ് എന്നിവരാണ് ക്ലബ് വിട്ട മറ്റു താരങ്ങൾ.

Rate this post