❝കേരള ബ്ലാസ്റ്റേഴ്സിനായി ഗോളടിക്കാൻ വിപി സുഹൈർ എത്തുമോ ?❞ |Kerala Blasters
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ കുറച്ചു നാളായി ഏറ്റവും കൂടുതൽ ചോദിക്കുന്ന ചോദ്യമാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി താരം വി പി സുഹൈർ അടുത്ത സീസണിൽ കേരള ക്ലബ്ബിലെത്തുമോ എന്നത്. മലയാളി താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ശക്തമായി തന്നെ രംഗത്തുണ്ട്. എന്നാൽ സുഹൈറിനെ സ്വന്തമാക്കുക എന്നത് ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് അത്ര എളുപ്പമാവില്ല.
താരത്തിന് മികച്ച ട്രാൻസ്ഫർ തുക ലഭിക്കണം. ഒപ്പം മികച്ച പകരക്കാരെ കൂടി ലഭിച്ചാൽ മാത്രമേ താരം ബ്ലാസ്റ്റേഴ്‌സിലേക്ക് കൂടുമാറുകയൊള്ളു.സുഹൈറിനെ ഒരു വർഷം കൂടി നിലനിർത്താൻ തന്നെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആഗ്രഹിക്കുന്നത്. താരത്തിനായി നല്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി തയ്യാറാണ് എന്ന റിപോർട്ടുകൾ ഉണ്ടായിരുന്നു . സുഹൈറിനെ എന്തുവിലകൊടുത്തും കൂടെക്കൂട്ടാൻ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതിയെന്നാണ് സൂചന.
ഈ കഴിഞ്ഞ ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റിനായുള്ള ഗംഭീര പ്രകടനങ്ങളാണ് സുഹൈറിലേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രദ്ധ എത്താൻ കാരണം. നോർത്ത് ഈസ്റ്റിന് മോശം സീസൺ ആയിരുന്നു എങ്കിലും സുഹൈറിന് അത് ഗംഭീര സീസൺ ആയിരുന്നു. സുഹൈർ കഴിഞ്ഞ സീസണിൽ നാലു ഗോളുകളും രണ്ട് അസിസ്റ്റും ടീമിന് സംഭാവന നൽകിയിരുന്നു. ഇതിന് പിന്നാലെ താരം ഇന്ത്യക്ക് ആയി അരങ്ങേറ്റം നടത്തിയിരുന്നു.
Pragyan Gogoi hits the crossbar and VP Suhair finds the back of the net but the goal is ruled offside ⛔🙇♂️#NEUHFC #HeroISL #LetsFootball #ISLMoments pic.twitter.com/qpFWw9uQDA
— Indian Super League (@IndSuperLeague) January 31, 2022
സ്പാനിഷ് താരം അൽവാരോ വസ്ക്വാസിനെറെയും ,ഭൂട്ടാനീസ് താരം ചെഞ്ചൊയും പോയതോടെ നിലവിൽ ബ്ലാസ്റ്റേഴ്സിന് ഒരു സ്‌ട്രൈക്കറില്ല. അർജന്റീനിയൻ താരം പെരേര ഡയസ് മടങ്ങി വരും എന്ന് പറയുന്നെണ്ടെങ്കിലും 100 % ഉറപ്പിക്കാൻ സാധിക്കില്ല. ഇങ്ങനെയൊരു സാചര്യത്തിൽ സുഹൈറിനെ ഏതു വിധേനെയും ടീമിലെത്തിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമം.സുഹൈറിനെ വിട്ടുനൽകുമെങ്കിൽ പകരം മലയാളി റൈറ്റ് വിങ്ങർ കെ. പ്രശാന്ത്, മണിപ്പൂരുകാരനായ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ഗിവ്‌സണ്‍ സിങ് എന്നിവരെയും ഒപ്പം ട്രാന്‍സ്ഫര്‍ ഫീസും നല്‍കാമെന്ന വാഗ്ദാനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടുവെച്ചിരിക്കുന്നത്.
നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ഈ ഓഫറിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. വി. പി. സുഹൈറിനു പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ലിസ്റ്റിലുണ്ടായിരുന്നത് ഒഡീഷ എഫ് സിയുടെ നന്ദകുമാര്‍ ശേഖര്‍, എ ടി കെ മോഹന്‍ ബഗാന്റെ പ്രീതം കോട്ടല്‍ എന്നിവരെയും സ്വന്തമാക്കാനുള്ള ശ്രമം ബ്ലാസ്റ്റേഴ്‌സ് നടത്തുന്നുണ്ട്.