ചുവപ്പ കാർഡ് !! ഈസ്റ്റ് ബംഗാളിനെതിരെ വലിയ പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്സ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് വലിയ തോൽവി. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ഈസ്റ്റ് ബംഗാളാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. രണ്ടു കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയി.9 പെരുമായാണ് ബ്ലാസ്റ്റേഴ്‌സ് മത്സരം അവസാനിപ്പിച്ചത്. വിജയത്തോടെ ഈസ്റ്റ് ബംഗാൾ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു.

കഴിഞ്ഞ മത്സരം കളിച്ച മാറ്റങ്ങൾ വരുത്തിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയിൽ ഈസ്റ്റ് ബംഗാളിനെ നേരിടാൻ ഇറങ്ങിയത്. ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റങ്ങളോടെയാണ് ഇന്ന് മത്സരം ആരംഭിച്ചത്. ആദ്യ പത്തു മിനുട്ടിൽ ഈസ്റ്റ് ബംഗാളിന്റെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. പതിയ മത്സരത്തിലേക്ക് വന്ന കേരള ബ്ലാസ്റ്റേഴ്‌സ് 24 ആം മിനുട്ടിൽ സെർണിച്ച് നേടിയ ഗോളിൽ ലീഡ് നേടി.ഈസ്റ്റ് ബംഗാൾ പ്രതിരോധത്തിന്റെ പിഴവ് മുതലാക്കിയാണ് സെർനിച്ച് സ്കോർ ചെയ്തത്.ബ്ലാസ്റ്റേഴ്സിന് വേണ്ടിയുള്ള രണ്ടാമത്തെ ഗോളാണ് താരം നേടിയത്.

ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപേ രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട ജെക്‌സൺ സിംഗ് പുറത്തേക്ക് പോയി.അതോടെ കേരള ബ്ലാസ്റ്റേഴ്‌സ് പത്തു പേരായി ചുരുങ്ങി. ആ ആനുകൂല്യം മുതലെടുത്ത ഈസ്റ്റ് ബംഗാൾ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ സമനില ഗോൾ നേടി. ഗോൾ കീപ്പർ കരൺജിത് വിഷ്ണുവിനെ ഫൗൾ ചെയ്തതിന് ഈസ്റ്റ് ബംഗാളിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു , സ്പാനിഷ് താരം സോൾ ക്രെസ്പോ അത് ഗോളാക്കി മാറ്റി ഈസ്റ്റ് ബംഗാളിനെ ഒപ്പമെത്തിച്ചു.

രണ്ടാം പകുതിയിൽ ഈസ്റ്റ് ബംഗാളിന്റെ ആധിപത്യമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്. 60 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടുന്നതിന്റെ അടുത്തെത്തി. ജാപ്പനീസ് താരം ഡെയ്‌സ്യൂക്കിയുടെ ഷോട്ട് ക്രോസ്സ് ബാറിൽ തട്ടിത്തെറിച്ചു. 71 ആം മിനുട്ടിൽ ഈസ്റ്റ് ബംഗാൾ ലീഡ് നേടി, ആദ്യ ഗോൾ നേടിയ സോൾ ക്രെസ്പോ തന്നെയാണ് ഗോൾ നേടിയത്. 74 ആം മിനുട്ടിൽ രണ്ടാമത്തെ കേരള ബ്ലാസ്റ്റേഴ്‌സ് താരവും ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയി. ഈസ്റ്റ് ബംഗാൾ താരം അമനെ ഫൗൾ ചെയ്തതിനു നാവോച്ച ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയി, അതോടെ കേരള ബ്ലാസ്റ്റേഴ്‌സ് 9 പേരായി ചുരുങ്ങി.

82 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഡെയ്‌സ്യൂയുടെ സെൽ ഗോൾ ഈസ്റ്റ് ബംഗാളിന്റെ ലീഡ് ഉയർത്തി .84 ആം മിനുട്ടിൽ ഈസ്റ്റ് ബംഗാൾ താരം ഹിജാസി മെഹറിന്റെ സെല്ഫ് ഗോളിൽ ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലേക്ക് തിരിച്ചു വന്നു ,സ്കോർ 2 -3 ആയി കുറച്ചു. 87 ആം മിനുട്ടിൽ മഹേഷ് സിംഗ് ഈസ്റ്റ് ബംഗാളിന്റെ നാലാം ഗോൾ നേടി സ്കോർ 2 -4 ആക്കി ഉയർത്തി.

5/5 - (1 vote)