വിജയ കുതിപ്പ് തുടരാൻ കേരള ബ്ലാസ്റ്റേഴ്‌സ് !! കൊച്ചിയിൽ നാളെ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ജംഷഡ്പൂർ എഫ് സി |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്ന് തവണ റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ വിജയ കുതിപ്പ് തുടരാൻ ഞായറാഴ്ച കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ജംഷഡ്പൂരിനെ നേരിടും.ഈ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളുരുവിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയം ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു.

കഴിഞ്ഞ സീസണിലെ ബെംഗളുരുവിനെതിരായ വിവാദ പ്ലേ ഓഫ് പോരാട്ടത്തിന്റെ തോൽവിക്ക് പ്രതികാരം ചെയ്യാൻ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞു.ബംഗളുരുവിനെതിരെ ബ്ലാസ്റ്റേഴ്‌സ് നേടിയ രണ്ട് ഗോളുകളിലും ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ പങ്കാളിത്തമുണ്ടായിരുന്നു. ഐ‌എസ്‌എല്ലിന്റെ പത്താം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തിന് കൊച്ചിയിൽ അന്തരീക്ഷമായിരുന്നു. നാളെ രാത്രി എട്ടു മണിക്ക് ജംഷഡ്പൂരിനെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഹോം മത്സരത്തിലും സമാനമായ അന്തരീക്ഷം സ്റ്റേഡിയത്തിൽ പ്രതീക്ഷിക്കാം.

സ്കോട്ട് കൂപ്പറിന്റെ ജാംഷെഡ്പൂരിനെ സീസണിലെ അവരുടെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ 0-0 ന് സമനിലയിൽ തളച്ചു. നാളെ ടീമിൽ നിന്നും മെച്ചപ്പെട്ട പ്രകടനം പരിശീലകൻ പ്രതീക്ഷിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സും ജാംഷെഡ്പൂരും ലീഗിൽ ഇതുവരെ 14 തവണ കൊമ്പുകോർത്തിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് 4 വിജയങ്ങൾ നേടിയപ്പോൾ മെൻ ഓഫ് സ്റ്റീൽ മൂന്ന് തവണ മാത്രമാണ് വിജയിച്ചത്.ഈ ക്ലബ്ബുകൾ തമ്മിലുള്ള 7 മീറ്റിംഗുകൾ സമനിലയിൽ കലാശിച്ചു.

ജനുവരിയിൽ ഈ ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോൾ വുകോമാനോവിചിന്റെ ടീം 3-1 ന് വിജയിച്ചു, അപ്പോസ്റ്റോലോസ് ജിയാനോയും ഡിമിട്രിയോസ് ഡയമന്റകോസും ലൂണയും ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയിരുന്നു. ബംഗളുരുവിനെതിരെ ആദ്യ മത്സരം കളിക്കാതിരുന്ന ഗ്രീക്ക് സൂപ്പർ താരമായ ദിമിട്രിയോസ് ഡയമണ്ടക്കോസും ഇന്ത്യൻ താരമായ ഇഷാൻ പണ്ഡിതയും അടുത്ത മത്സരത്തിൽ കളിച്ചേക്കും.

പരിക്കിൽ നിന്ന് മുക്തരായെങ്കിലും കഴിഞ്ഞ മത്സരത്തിൽ ഇരുവർക്കും വിശ്രമം നൽകിയിരുന്നു.അതേസമയം അടുത്ത മത്സരത്തിൽ താരത്തെ ഇറക്കാൻ പരിശീലകൻ തയ്യാറാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പ്ലേയിങ് ഇലവനിലില്ലെങ്കിലും പകരക്കാരുടെ നിരയിൽ ദിമിത്രി ഉണ്ടാകുമെന്നാണു സൂചന.പരിക്കിൽ നിന്ന് മോചിതനായ ക്രൊയേഷ്യൻ പ്രതിരോധ താരം മാർക്കോ ലെസ്കോവിച് നാളെ കളിക്കില്ല.

കേരള ബ്ലാസ്റ്റേഴ്സ് (4-4-2): സച്ചിൻ സുരേഷ്; പ്രബീർ ദാസ്, പ്രീതം കോട്ടാൽ, മിലോഷ് ഡ്രിൻചിച്, ഐബൻഭ ദോഹ്ലിംഗ്; ഡെയ്‌സുകെ സകായ്, ജീക്‌സൺ സിംഗ്, ഡാനിഷ് ഫാറൂഖ്, മുഹമ്മദ് ഐമെൻ; ക്വാം പെപ്ര, അഡ്രിയാൻ ലൂണ.

ജംഷഡ്പൂർ (3-5-2): രഹനേഷ് ടി.പി; പ്രതീക് ചൗധരി, എൽസിഞ്ഞോ, പിസി ലാൽഡിൻപുയ; നിഖിൽ ബർല, ജെറമി മാൻസോറോ, പ്രൊനെയ് ഹാൽഡർ, ഇമ്രാൻ ഖാൻ മുഹമ്മദ് സനാൻ; അലൻ സ്റ്റെവനോവിച്ച്, ഡാനിയൽ ചിമ ചുക്വു.

Rate this post