നിർണായകമായ രണ്ടു മാറ്റങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‌സ് വിജയം തേടി ഇറങ്ങുന്നു |Kerala Blasters |ISL 2022-23
ഇന്ത്യൻ സൂപ്പർ ലീഗ് 2022 -23 സീസണിലെ നാലാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മുംബൈ സിറ്റിയെ നേരിടും. കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ വിജയം പ്രതീക്ഷിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.സീസണൽ ഗംഭീരമാക്കി തുടങ്ങിയ മഞ്ഞപ്പടയ്ക്ക് പിന്നീടുണ്ടായത് രണ്ട് തുടർ തോൽവികൾ. കൊച്ചിയിൽ എടികെയും എവേമത്സരത്തിൽ ഒഡിഷയോടും വീണു. ഇന്ന് സ്വന്തം കാണികൾക്ക് മുന്നിൽ തിരിച്ചുവരവിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ലെന്ന് കോച്ച് വുകോമനോവിച്ച് പറയുകയും ചെയ്തു.
ഇന്നത്തെ മത്സരത്തിൽ രണ്ടു മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. മുന്നേറ്റ നിരയിൽ ഇവാൻ കാലിയൂഷ്നിക്ക് പകരം കെ പി രാഹുൽ ടീമിൽ ഇടം കണ്ടെത്തിയപ്പോൾ സ്പാനിഷ് പ്രതിരോധ താരം വിക്ടർ മോംഗിൽ ഹോർമിപാമിന് പകരം ടീമിലെത്തി. ഗിൽ ഗോൾ വല കാകുമ്പോൾ റൈറ്റ് ബാക്കായി ഖബ്രയും ലെഫ്റ്റ് വിങ്ങിൽ ക്യാപ്റ്റൻ ജെസ്സെലും അണിനിരക്കും. സെന്റര് ബാക്കായി ലെസ്‌കോയും മോംഗിലും ഉണ്ടാവും.
മിഡിഫീൽഡിൽ ജീക്സൻ സിങ്, പ്യൂയ്റ്റിയ, അഡ്രിയാൻ ലൂണ സഹൽ അബ്ദുൾ സമദ് എന്നിവരും മുന്നേറ്റനിരയിൽ രാഹുലും ദിമിത്രിയോസ് ദിയാമെന്റാക്കോസം അണിനിരക്കും.ഇതുവരെ ഇരുടീമുകളും തമ്മിൽ 16 മീറ്റിംഗുകളിൽ എംസിഎഫ്‌സി ആറ് തവണ വിജയികളായപ്പോൾ കെബിഎഫ്‌സി നാലെണ്ണത്തിൽ വിജയിക്കാൻ കഴിഞ്ഞു. ഇതിൽ ആറ് മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.
Team News ahead of #KBFCMCFC! ⤵️@Victor4Mongil and @rahulkp_r7_ will make their first starts of the season tonight! 🙌🏻#ഒന്നായിപോരാടാം #KBFC #KeralaBlasters pic.twitter.com/fYUZJyWV6L
— Kerala Blasters FC (@KeralaBlasters) October 28, 2022
കേരള ബ്ലാസ്റ്റേഴ്സ് ടീം- പ്രഭ്സുഖാൻ ഗിൽ, ഹർമൻജ്യോത് ഖബ്ര, വിക്ടർ മോംഗിൽ, മാർക്കോ ലെസ്കോവിച്ച്, ജെസ്സൽ കാർനെയ്റോ, പ്യൂയ്റ്റിയ, ജീക്സൻ സിങ്, സഹൽ അബ്ദുൾ സമദ്, അഡ്രിയാൻ ലൂണ, കെപി രാഹുൽ, ദിമിത്രിയോസ് ദിയാമെന്റാക്കോസ്.