അഗ്നിപരീക്ഷയോടെ ബ്ലാസ്റ്റേഴ്‌സ് തുടങ്ങും, കൊച്ചിയിലെ ആദ്യപോരാട്ടം ഉറപ്പായി.. | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിലെ രണ്ടാം പകുതിയിലെ ശേഷിക്കുന്ന പോരാട്ടങ്ങൾക്ക് ഈ മാസം അവസാനത്തോടെ തുടക്കം കുറിക്കുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ നടന്ന സൂപ്പർ കപ്പ് ടൂർണമെന്റിനു ശേഷമായിരിക്കും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ബാക്കി മത്സരങ്ങൾ പുനർ ആരംഭിക്കുന്നത്. എഫ് സി ഏഷ്യൻ കപ്പിൽ ഇന്ത്യ മൂന്നു മത്സരങ്ങളും പരാജയപ്പെട്ട് പുറത്തായതോടെയാണ് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ നേരത്തെ എത്തുന്നത്.
ജനുവരി 31ന് പുനരാരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതിയിലെ മത്സരങ്ങളിലെ ആദ്യ പോരാട്ടത്തിൽ ജംഷഡ്പൂര് എഫ്സി തങ്ങളുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഫെബ്രുവരി ഒന്നിന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ ഹൈദരാബാദ് എഫ്സി VS എഫ്സി ഗോവ തമ്മിൽ ഏറ്റുമുട്ടും.
The grind continues.. 😤💪#KBFC #KeralaBlasters pic.twitter.com/ENcL7rl2XF
— Kerala Blasters FC (@KeralaBlasters) January 24, 2024
ഫെബ്രുവരി 2 നടക്കുന്ന മത്സരത്തിലാണ് പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സ് vs ശക്തരായ ഒഡീഷ എഫ്സിയെ അവരുടെ സ്റ്റേഡിയത്തിൽ വച്ച് നേരിടുന്നത്. ഈയൊരു മത്സരം ഇന്ത്യൻ സൂപ്പർ ലീഗ് ആരാധകർ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടമാണ്, കാരണം തുല്യശക്തികളായ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ കളിക്കളത്തിലും ഉഗ്രൻ പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
The map has been drawn out ✍️
— Kerala Blasters FC (@KeralaBlasters) January 25, 2024
The remainder of our #ISL fixtures are here! ⤵️#KBFC #KeralaBlasters pic.twitter.com/ldF7Q3UMKp
അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയമായ കൊച്ചിയിൽ വെച്ച് ഫെബ്രുവരി 12നാണ് 2024ലെ ആദ്യ ഹോം മത്സരം അരങ്ങേറുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ നവാഗതരായ പഞ്ചാബ് എഫ്സിയാണ് കൊച്ചിയിലെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. സൂപ്പർ കപ്പ് ടൂർണമെന്റിലെ പ്രതീക്ഷകൾ കൈവിട്ട കേരള ബ്ലാസ്റ്റേഴ്സിന് ഇന്ത്യൻ സൂപ്പർ ലീഗിലെ ശേഷിക്കുന്ന പോരാട്ടങ്ങളിൽ മികച്ച ഫോൺ നിലനിർത്തി കൊണ്ടു പോയാൽ ഇത്തവണ കിരീടം പ്രതീക്ഷിക്കാം.