’12 മത്സരം ഒരു ജയം’ : 2024 ൽ ദയനീയ പ്രകടനവുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പ്ലെ ഓഫിലേക്ക് യോഗ്യത നേടിയെങ്കിലും വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കടന്നു പോയി കൊണ്ടിരിക്കുന്നത്. ലീഗിന്റെ ആദ്യ ഘട്ടത്തിൽ മികച്ച പ്രകടനവുമായി മുന്നേറിയ ബ്ലാസ്റ്റേഴ്സിന് ആ ഫോം പല കാരണങ്ങൾ കൊണ്ട് രണ്ടാം പകുതിയിൽ ആവർത്തിക്കാൻ സാധിച്ചില്ല.സൂപ്പർ കപ്പിന് പിരിയുന്നതു വരെ ഒന്നാം സ്ഥാനത്ത് സജീവമായി കൊണ്ട് ബ്ലാസ്റ്റേഴ്സ് ഉണ്ടായിരുന്നു.
ആരാധകർ ആ ഘട്ടത്തിൽ ഷീൽഡ് സ്വപ്നം പോലും വെച്ച് പുലർത്തിയിരുന്നു.കഴിഞ്ഞ 9 മത്സരങ്ങളിൽ ഒരു ക്‌ളീൻ ഷീറ്റ് പോലും നേടാൻ സാധിച്ചില്ല. പ്രധാന താരങ്ങളുടെ പരിക്കാണ് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി മാറിയത്.2024 എന്ന വർഷം ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ദുരന്തപൂർണ്ണമായ ഒരു വർഷമാണ്. ഈ വര്ഷം കളിച്ച 12 മത്സരങ്ങളിൽ നിന്നും 2 ജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ സാധിച്ചത്.
ഒരു മത്സരത്തിൽ സമനില നേടിയ ബ്ലാസ്റ്റേഴ്‌സ് ശേഷിക്കുന്ന 9 മത്സരങ്ങളിൽ പരാജയപെട്ടു.ബ്ലാസ്റ്റേഴ്സ് അവസാനമായി ഒരു എവേ വിജയം നേടിയിട്ട് 103 ദിവസങ്ങൾ പിന്നിട്ട് കഴിഞ്ഞു. മോഹൻ ബഗാനെതിരെയായിരുന്നു ആ വിജയം.2024ൽ കളിച്ച 12 മത്സരങ്ങളിൽ നിന്ന് 18 ഗോൾ ബ്ലാസ്റ്റേഴ്സ് നേടിയിട്ടുണ്ട്. അതേസമയം ഇത്രയും മത്സരങ്ങളിൽ 28 ഗോളുകൾ വഴങ്ങേണ്ടി വന്നിട്ടുണ്ട്.
📊 Kerala Blasters in 2024 👇
— KBFC XTRA (@kbfcxtra) April 7, 2024
Matches: 12
Matches Won: 2
Draw: 1
Losses: 9
Goals: 18
Goals Conceeded: 28
Cleansheet: 0#KBFC pic.twitter.com/yYA3DjeQNV
പ്രതിരോധത്തിന്റെ നിലവാരമില്ലായ്മയാണ് ഇത് കാണിക്കുന്നത്. ഇനി ലീഗിൽ ഒരു മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് അവശേഷിക്കുന്നത്. പ്ലെ ഓഫിൽ ബ്ലാസ്റ്റേഴ്‌സ് ഫോമിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.