’12 മത്സരം ഒരു ജയം’ : 2024 ൽ ദയനീയ പ്രകടനവുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പ്ലെ ഓഫിലേക്ക് യോഗ്യത നേടിയെങ്കിലും വലിയൊരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കടന്നു പോയി കൊണ്ടിരിക്കുന്നത്. ലീഗിന്റെ ആദ്യ ഘട്ടത്തിൽ മികച്ച പ്രകടനവുമായി മുന്നേറിയ ബ്ലാസ്റ്റേഴ്സിന് ആ ഫോം പല കാരണങ്ങൾ കൊണ്ട് രണ്ടാം പകുതിയിൽ ആവർത്തിക്കാൻ സാധിച്ചില്ല.സൂപ്പർ കപ്പിന് പിരിയുന്നതു വരെ ഒന്നാം സ്ഥാനത്ത് സജീവമായി കൊണ്ട് ബ്ലാസ്റ്റേഴ്സ് ഉണ്ടായിരുന്നു.

ആരാധകർ ആ ഘട്ടത്തിൽ ഷീൽഡ് സ്വപ്നം പോലും വെച്ച് പുലർത്തിയിരുന്നു.കഴിഞ്ഞ 9 മത്സരങ്ങളിൽ ഒരു ക്‌ളീൻ ഷീറ്റ് പോലും നേടാൻ സാധിച്ചില്ല. പ്രധാന താരങ്ങളുടെ പരിക്കാണ് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി മാറിയത്.2024 എന്ന വർഷം ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ദുരന്തപൂർണ്ണമായ ഒരു വർഷമാണ്. ഈ വര്ഷം കളിച്ച 12 മത്സരങ്ങളിൽ നിന്നും 2 ജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ സാധിച്ചത്.

ഒരു മത്സരത്തിൽ സമനില നേടിയ ബ്ലാസ്റ്റേഴ്‌സ് ശേഷിക്കുന്ന 9 മത്സരങ്ങളിൽ പരാജയപെട്ടു.ബ്ലാസ്റ്റേഴ്സ് അവസാനമായി ഒരു എവേ വിജയം നേടിയിട്ട് 103 ദിവസങ്ങൾ പിന്നിട്ട് കഴിഞ്ഞു. മോഹൻ ബഗാനെതിരെയായിരുന്നു ആ വിജയം.2024ൽ കളിച്ച 12 മത്സരങ്ങളിൽ നിന്ന് 18 ഗോൾ ബ്ലാസ്റ്റേഴ്സ് നേടിയിട്ടുണ്ട്. അതേസമയം ഇത്രയും മത്സരങ്ങളിൽ 28 ഗോളുകൾ വഴങ്ങേണ്ടി വന്നിട്ടുണ്ട്.

പ്രതിരോധത്തിന്റെ നിലവാരമില്ലായ്മയാണ് ഇത് കാണിക്കുന്നത്. ഇനി ലീഗിൽ ഒരു മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് അവശേഷിക്കുന്നത്. പ്ലെ ഓഫിൽ ബ്ലാസ്റ്റേഴ്‌സ് ഫോമിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Rate this post