കേരള ബ്ലാസ്റ്റേഴ്‌സിന്റെ യുവ മിഡ്ഫീൽഡർ പരിശീലനത്തിനായി യൂറോപ്പിലേക്ക് |Kerala Blasters
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ യുവ മിഡ്ഫീൽഡർ വിബിൻ മോഹനൻ ഗ്രീക്ക് ഫസ്റ്റ് ഡിവിഷൻ ക്ലബ്ബായ ഒഎഫ്‌ഐ ക്രീറ്റിനൊപ്പം ഒരു മാസത്തെ പരിശീലനത്തിനായി ഗ്രീസിലേക്ക് പോയി.ഗ്രീക്ക് ഫുട്‌ബോളിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബ്ബുകളിൽ ഒന്നാണ് ഒഎഫ്‌ഐ ക്രീറ്റ്.
അവരുടെ പ്രീ-സീസണിൽ ചേരാൻ താരത്തിന് അവർ അവസരം നൽകിയിരിക്കുകയാണ്.വിബിന്റെ തീരുമാനത്തെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പൂർണ്ണഹൃദയത്തോടെ പിന്തുണയ്ക്കുന്നു, ഈ അനുഭവം അദ്ദേഹത്തിന്റെ പ്രൊഫഷണൽ കരിയർ രൂപപ്പെടുത്തുന്നതിൽ വിലമതിക്കാനാവാത്തതായിരിക്കുമെന്ന് വിശ്വസിക്കുന്നു,” ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിൽ പറഞ്ഞു.
20-കാരൻ ക്ലബ്ബിന്റെ പ്രീ-സീസൺ തയ്യാറെടുപ്പുകളിൽ പൂർണ്ണമായും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഡച്ച് ഫസ്റ്റ് ഡിവിഷൻ ടീമുകൾക്കെതിരെ കളിക്കാനായി ടീം വിബിനും ടീമിനൊപ്പം ഉണ്ടാവും.പരിശീലനത്തിന്റെ ആദ്യ ഘട്ടം (ജൂലൈ 3-14) ക്രെറ്റ ക്ലബിന്റെ പ്രീ സീസൺ തയ്യാറെടുപ്പുകളിലാണ്. രണ്ടാം ഘട്ടം നെതർലാൻഡ്‌സിലും. ജൂലൈ 15 മുതൽ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ എസ്.സി ഹീരെൻവീൻ, എഫ്‌സി എൻഎസി, എഫ്‌സി യുട്രെറ്റ് എന്നിവയുമായി ക്രെറ്റെ സൗഹൃദ മത്സരം കളിക്കും. ഇതില്‍ വിബിന് ഇടം കിട്ടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
A huge step in his career for #VibinMohanan! 🔥#HeroISL #LetsFootball #KeralaBlasters | @KeralaBlasters pic.twitter.com/MJdr4JvjCi
— Indian Super League (@IndSuperLeague) July 1, 2023
“വിബിനിലുള്ള ഞങ്ങളുടെ വിശ്വാസത്തിന്റെ സൂചനയാണ് ഈ നീക്കം, കേരള ബ്ലാസ്റ്റേഴ്സിലെ പ്രതിഭകൾ പ്രോത്സാഹിപ്പിക്കപ്പെടുമെന്നതിന്റെ സൂചനയാണ്.വിബിന് മികച്ച ആദ്യ സീസൺ ഉണ്ടായിരുന്നു, വിബിനിലൂടെ മറ്റു യുവതാരങ്ങൾക്കു കൂടി യൂറോപ്പിലെ പരിശീലനത്തിന് അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താരത്തെ യൂറോപ്യൻ സാഹചര്യങ്ങളിൽ കാണുന്നതിൽ സന്തോഷം. ഇതിന് ഒഎഫ്‌ഐ ക്രെറ്റ അധികൃതരോട് നന്ദി പറയുന്നു” ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്‌കിങ്കിസ് പറഞ്ഞു.
Vibin Mohanan will be spending the month of July at Greek Football Club OFI Crete F.C training along with Club in their pre-season in Crete between 3rd July to 14th July 2023.
— Kerala Blasters FC (@KeralaBlasters) July 1, 2023
The second phase of training will be from 15th July to 30th July in Oosterbeek (Holland) where OFI… pic.twitter.com/oo9SOFJdei
“ഇതുപോലുള്ള കൂടുതൽ നീക്കങ്ങൾ നടത്താനാണ് ഞങ്ങളുടെ ശ്രമം, ഇത് മറ്റുള്ളവർക്കും സമാനമായ അനുഭവം നേടാനുള്ള വാതിലുകൾ തുറക്കാൻ സാധ്യതയുണ്ട്. വിബിനെ ഒരു യൂറോപ്യൻ പശ്ചാത്തലത്തിൽ കാണാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. വിബിന് യൂറോപ്പിലെ തന്റെ സമയത്തിന് ഞങ്ങൾ ഏറ്റവും മികച്ചത് ആശംസിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.