❝ആ സ്ഥാനം നേടാൻ എല്ലായ്‌പ്പോഴും ഏറ്റവും മികച്ച പ്രകടനം നടത്തണം❞ : കേരള ബ്ലാസ്റ്റേഴ്‌സ് യുവ താരം നിഹാൽ സുധീഷ്
ഏതൊരു ഫുട്ബോൾ കളിക്കാരന്റെയും ഏറ്റവും വലിയ ആഗ്രഹമായിരിക്കും ഞാൻ ആരാധിച്ച ടീമിനായി കളിക്കുന്നത് എന്നത്. അത് ഒരു കളിക്കാരനെ സംബന്ധിച്ച് പറഞ്ഞറിയിക്കാൻ സാധിക്കാത്ത വികാരമാണ്. ആ ഒരു അവസ്ഥയിലൂടെയാണ് കേരള ബ്ലാസ്റ്റർസ് താരം നിഹാൽ സുധീഷ് കടന്നു പോകുന്നത്.കേരള ബ്ലാസ്റ്റേഴ്‌സിനായി ഡെവലപ്‌മെന്റ് ലീഗിൽ നാല് തവണ വലകുലുക്കിയ 21 വയസുകാരൻ മഞ്ഞപ്പടയെ പ്രതിനിധീകരിക്കുന്നതിന്റെ ആവേശം മറച്ചുവെച്ചില്ല.
ക്ലബ്ബിന്റെ യൂത്ത് സെറ്റപ്പിൽ നിന്നാണ് നിഹാൽ തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. ബ്ളാസ്റേഴ്സിൽ നിഹാൽ ഒരു പുതിയ മുഖമല്ല.ഇന്ത്യൻ സൂപ്പർ ലീഗിന്റെ 9-ാം പതിപ്പിൽ നാളെ കൊച്ചിയിൽ തുടക്കമാവുമ്പോൾ നിഹാലും ആവേശത്തിലാണ്, നാളെ നടക്കുന്ന മത്സരത്തിൽ കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാൾ എഫ്‌സിയെ കേരള ബ്ലാസ്റ്റേഴ്‌സ് നേരിടും.ഇവാൻ വുകൊമാനോവിച്ചിന്റെ സീനിയർ സ്ക്വാഡിലേക്ക് ടിക്കറ്റ് ലഭിച്ച റിസർവ് ടീം കളിക്കാരിൽ ഒരാളാണ് നിഹാൽ സുധീഷ്. എന്നാൽ ടീമിനുള്ളിലെ മത്സരത്തെക്കുറിച്ച് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട്.
“എന്റെ സ്ഥാനത്ത് മറ്റ് നിലവാരമുള്ള കളിക്കാർ ഉള്ളത് ഒരു അധിക പ്രചോദനമാണ്. റിസർവ് സ്ക്വാഡിൽ നിങ്ങൾക്ക് വലിയ സമ്മർദമില്ലാതെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ സ്ഥാനം ലഭിക്കും, എന്നാൽ ഇവിടെ ഇത് തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യമാണ്. ആ സ്ഥാനം നേടാൻ ഞങ്ങൾ എല്ലായ്‌പ്പോഴും ഏറ്റവും മികച്ച പ്രകടനം നടത്തണം,” നിഹാൽ അഭിപ്രായപ്പെട്ടു.കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് ശേഷം നിഹാൽ 2021 ൽ ഇന്ത്യൻ നേവിയിൽ ചേർന്നു, പക്ഷേ ഒരു വർഷത്തിന് ശേഷം അദ്ദേഹം ടീം വിട്ടു. “ഞാൻ വിചാരിച്ചു. ഞാൻ നേവിയിൽ ജോലി ചെയ്യുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ അവർ എന്നെ അനുവദിക്കും, പക്ഷേ ആ സ്വാതന്ത്ര്യം അവിടെ ഉണ്ടായിരുന്നില്ല. സാഹചര്യത്തെക്കുറിച്ച് ഞാൻ എന്റെ മാതാപിതാക്കളെ ബോധിപ്പിച്ചപ്പോൾ, ജോലി ഉപേക്ഷിക്കാനുള്ള എന്റെ തീരുമാനത്തെ അവർ പിന്തുണച്ചു,” നിഹാൽ പറഞ്ഞു.
ടോമാസ് ടോർസിനും ഇവാൻ വുകൊമാനോവിക്കും കീഴിൽ നിഹാൽ കളിച്ചിട്ടുണ്ട്.”ടോമാസ് അൽപ്പം ദേഷ്യക്കാരനാണ്, പക്ഷേ ഇവാൻ ശാന്തനും സമാധാന പ്രിയനുമാണ് . ആ വർഷം ഞാൻ കെപിഎല്ലിൽ പോലും പ്രത്യക്ഷപ്പെടാതിരുന്നപ്പോൾ ഡെവലപ്‌മെന്റ് ലീഗ് ഗെയിമുകളുടെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ എനിക്ക് അവസരം നൽകി ടോമാസ് കോച്ച് എന്നിലുള്ള വിശ്വാസം കാണിച്ചു” നിഹാൽ കൂട്ടിച്ചേർത്തു.ആരാധകരുടെ സമ്മർദ്ദം ഭയാനകമാണ്, പ്രത്യേകിച്ച് കെബിഎഫ്‌സി പോലുള്ള ഒരു ക്ലബ്ബിൽ. വുകോമാനോവിച്ച് എങ്ങനെയാണ് ഇത് കൈകാര്യം ചെയ്യുന്നതെന്ന് നിഹാൽ സംസാരിച്ചു. “ആൾക്കൂട്ടത്തെ മറന്ന് ഞങ്ങളുടെ കളി കളിക്കാൻ കോച്ച് എപ്പോഴും ഞങ്ങളോട് പറയാറുണ്ട്, പക്ഷേ ഞങ്ങൾ ആരാധകർക്ക് വേണ്ടിയാണ് കളിക്കുന്നത്. ആരാധകരില്ലാതെ ഫുട്ബോളിന് ഒരു വിലയുമില്ല.”
Kerala Blasters FC's young player Nihal Sudeesh scored a brace and did Cristiano Ronaldo's iconic SIUUU celebration
— CristianoXtra (@CristianoXtra_) April 27, 2022
The Influence Is UNREAL 🐐🔥pic.twitter.com/xrMLONwCu3
“എന്റെ സമപ്രായക്കാരുമായി ഫുട്ബോൾ കളിക്കുക എന്നത് കളിയുമായുള്ള ആദ്യ ബന്ധമായിരുന്നു, എന്നാൽ 2010 ലോകകപ്പിന് ശേഷം, ഫുട്ബോളിനോടുള്ള സ്നേഹം ശക്തിപ്പെട്ടു. എനിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒരുപാട് ഇഷ്ടമാണ്, അത് എന്റെ ഗോൾ ആഘോഷത്തിൽ നിന്ന് എളുപ്പത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ!” അദ്ദേഹം പറഞ്ഞു.
RF ഡെവലപ്‌മെന്റ് ലീഗ് നിഹാലിന് ഒരു വഴിത്തിരിവായിരുന്നു, കാരണം 7 കളികളിൽ നിന്ന് 4 തവണ ഗോൾ നേടുകയും ബ്ലാസ്റ്റേഴ്‌സ് റണ്ണേഴ്‌സ് അപ്പാവുകയും ചെയ്തു.ഈ വർഷം ആദ്യം നടന്ന പ്രീമിയർ ലീഗ് നെക്സ്റ്റ് ജെൻ കപ്പിൽ ടോട്ടൻഹാം ഹോട്സ്പറിനും ക്രിസ്റ്റൽ പാലസിനും എതിരെ കളിച്ചു. കനത്ത തോൽവികൾക്കിടയിലും, യുകെയിലേക്കുള്ള യാത്രയിൽ നിന്ന് ഒരുപാട് പാഠങ്ങൾ പേടിച്ചെന്നും പറഞ്ഞു.