” ബ്ലാസ്റ്റേഴ്സിന്റെ സെമി സാധ്യത തുലാസിൽ , ഇത് ആരാധകരുടെ ചങ്കിൽ തീ കോരിയിട്ട തോൽവി”
ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്ത് ഹൈദരാബാദ് എഫ്‌സി. വിജയത്തോടെ സെമി ബര്‍ത്ത് ഉറപ്പാക്കുന്ന ആദ്യടീമായി ഹൈദരാബാദ്. തോല്‍വി ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി. വിജയം പ്രതീക്ഷിച്ചിറങ്ങിയ ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയാണ് തോൽവി നൽകിയത്. വിജയത്തിനായി കയ്യും മെയ്യും മറന്ന് പോരാടിയ ബ്ലാസ്റ്റേഴ്സിന്റെ മുന്നിൽ ഹൈദരാബാദ് ഗോൾ കീപ്പർ കട്ടി മാണിയും ഗോൾ പോസ്റ്റും വില്ലനായപ്പോൾ കേരള ടീമിന് തോൽവി സമ്മതിക്കേണ്ടി വന്നു.
ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഹൈദരാബാദിന്റെ ജയം. ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെ, ജാവിയര്‍ സിവെറിയോ എന്നിവരാണ് ഹൈദരാബാദിനായി ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. കളിയുടെ അധികസമയത്ത് വിന്‍സി ബാരെറ്റോയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ നേടിയത്.ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെനാലാം തോൽവി ആയിരുന്നു ഇത്. പരിക്കും പ്രമുഖ താരങ്ങൾ കളിക്കാതിരുന്നതും തോൽവിക്ക് കാരണമായി തീർന്നു.
One for the history books for @HydFCOfficial as they qualify for the #HeroISL semi-finals for the first time ever 🙌🏻
— Indian Super League (@IndSuperLeague) February 23, 2022
Who do you think will be the next to qualify? 👀#LetsFootball pic.twitter.com/55FU5PaIZU
17 മത്സരങ്ങൾ അവസാനിച്ചപ്പോൾ 27 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ് .ഇനി മൂന്നു മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് അവശേഷിക്കുന്നത്.ശനിയാഴ്‌ച ചെന്നൈയിന്‍ എഫ്‌സി ബുധനാഴ്‌ച മുംബൈ സിറ്റി മാര്‍ച്ച് ആറിന് എഫ്‌സി ഗോവ എന്നീ ടീമുകളെ ആണ് ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടത്. മാര്‍ച്ച് രണ്ടിലെ ബ്ലാസ്റ്റേഴ്‌സ്- മുംബൈ സിറ്റി മത്സരം യഥാര്‍ത്ഥത്തിൽ ഒരു ക്വാര്‍ട്ടര്‍ ഫൈനലായി മാറും. 17 മത്സരങ്ങളിൽ നിന്നും 28 പോയിന്റുമായി നാലാം സ്ഥാനത്താണ് മുംബൈ.ഇനിയുള്ള മത്സരങ്ങളിൽ എല്ലാം വിജയിച്ചാണ് മാത്രമേ ബ്ലാസ്റ്റേഴ്സിന്റെ പ്ലെ ഓഫ് സ്വപ്‌നങ്ങൾ പൂവണിയു.
Bartholomew Ogbeche and @JavierSiverio97 put their names on the scoresheet 🆚 @KeralaBlasters and confirmed @HydFCOfficial's #HeroISL 2021-22 𝐬𝐞𝐦𝐢-𝐟𝐢𝐧𝐚𝐥 𝐬𝐩𝐨𝐭 ✅#HFCKBFC #LetsFootball #HyderabadFC #KeralaBlastersFC #ISLRecap pic.twitter.com/iDC8Q4zccK
— Indian Super League (@IndSuperLeague) February 23, 2022
ബ്ലാസ്റ്റേഴ്‌സിന്‍റെ സെമിപ്രവേശത്തിന് ഏറ്റവും അധികം ഭീഷണി ഉയര്‍ത്തുന്ന മുംബൈ സിറ്റിക്ക് എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി ടീമുകളെയാണ് നേരിടേണ്ടത്. മുംബൈയുടെ ഗ്രൂപ്പ് മത്സരങ്ങള്‍ മാര്‍ച്ച് അഞ്ചിന് അവസാനിക്കും. അതിന് തൊട്ടടുത്ത ദിവസമാണ് ഗോവയ്ക്കെതിരെ ബ്ലാസ്റ്റേഴ്‌സിന്‍റെ അവസാന ഗ്രൂപ്പ് മത്സരം. നാലാം സ്ഥാനത്തുള്ള മുംബൈ അഞ്ചാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സ് 26 പോയിന്റുമായി ആറാം സ്ഥാനത്തുള്ള ബംഗളുരു എന്നിവരാണ് പ്ലെ ഓഫിലേക്കുള്ള ഒരു സ്പോട്ടിനായി മത്സരിക്കുനന്ത്. ബംഗളുരുവിനു ഇനി രണ്ടു മത്സരങ്ങളാണ് അവശേഷിക്കുന്നത് .
35 പോയിന്റുമായി സെമിയിൽ സ്ഥാനമുറപ്പിച്ചു ഹൈദരാബാദിന് പിന്നിൽ 31 പോയിന്റുമായി ജാംഷെഡ്പൂര് രണ്ടാമതും 30 പോയിന്റുമായി മോഹൻ ബഗാൻ മൂന്നാം സ്ഥാനത്തുമാണ്. ജാംഷെഡ്പൂരിനും ബഗാനും നാല് മത്സരങ്ങൾ വീതം അവശേഷിക്കുന്നുണ്ട്.അത്കൊണ്ട് തന്നെ നാലാമത്തെ സെമി സ്പോട്ടിനെയാണ് കടുത്ത മത്സരം നടക്കുന്നത്.ബ്ലാസ്റ്റേഴ്‌സിന്‍റെ സെമിപ്രവേശം മുംബൈ, ബെംഗളൂരു ടീമുകളുടെ പ്രകടനം അനുസരിച്ചാകും.
കഴിഞ്ഞ കുറച്ചു മത്സരങ്ങളിലായി ബ്ലാസ്റ്റേഴ്‌സ് അത്ര മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ നിന്നും രണ്ടു ജയമാ മാത്രമാണ് നേടാനായത്. രണ്ടു മത്സരങ്ങളിൽ പരാജയപ്പെടുകയും ഒരു മല്സരം സമനിലയിൽ ആവുകയും ചെയ്തു. ഇനിയുള്ള മത്സരങ്ങളിൽ കൂടുതൽ കരുത്ത് പുറത്തെടുത്താൽ മാത്രമേ പ്ലെ ഓഫ് എന്ന ലക്ഷ്യം നിറവേറ്റാൻ സാധിക്കുകയുള്ളു. ഈസീസണിലെ ഏറ്റവും മികച്ച പ്രതിരോധ നിര ബ്ലാസ്റ്റേഴ്സിന്റെ തന്നെയായിരുന്നു. എന്നാൽ ആ പ്രതിരോധ നിരയുടെ പിഴവുകളിൽ നിന്നാണ് ബ്ലാസ്റ്റേഴ്‌സ് പല ഗോളുകൾ വഴങ്ങിയതും തോൽവി ഏറ്റുവാങ്ങിയതും. ഞങ്ങൾ അവസാനം വരെ പോരാടും തോൽവിക്ക് ശേഷം കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്ന ബ്ലാസ്റ്റേഴ്‌സ് പരിശീലകന്റെ വാക്കിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.