“ഹൈദെരാബാദിനെതിരെയുള്ള കലാശ പോരാട്ടത്തിൽ സഹലും ഉണ്ടാവുമോ ?”

ഞായറാഴ്ച ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനെ നേരിടുമ്പോൾ മലയാളി താരം സഹൽ അബ്ദുൾ സമദ് കലാശപ്പോരാട്ടത്തിന് ഇറങ്ങുമോ എന്ന സംശയത്തിലാണ് ആരാധകർ. ജാംഷെഡ്പൂരിനെതിരെയുള്ള സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത് സഹലായിരുന്നു.

എന്നാൽ രണ്ടാം പാദത്തിൽ പരിക്കുമൂലം സഹലിനു കളിക്കാൻ സാധിച്ചില്ല.സഹലിനെ അഭാവം രണ്ടാം പാദത്തിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുമോ എന്ന് പോലും പലരും ആശങ്കപ്പെട്ടെങ്കിലും അതിനെഎല്ലാം മറികടന്ന് കലാശ പോരാട്ടത്തിലേക്ക് യോഗ്യത ഉറപ്പിക്കാൻ ബ്ലാസ്റ്റേഴ്സിനായി. തിങ്കളാഴ്ച പരിശീലനത്തിനിടെ മലയാളി താരത്തിന് തന്റെ പേശികളിൽ വലിവ് അനുഭവപ്പെട്ടു. എന്നാൽ അത് കൂടുതൽ വഷ്ളാകാതിരിക്കാൻ താരത്തിന് വിശ്രമം അനുവദിച്ചുയെന്ന് ഇന്നലെ മാർച്ച് 15ന് സെമി ഫൈനൽ മത്സരത്തിന് ശേഷം കോച്ച് ഇവാൻ വുകോമാനോവിച്ച് അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ താരം ഫൈനലിൽ കാണുമോ എന്നാണ് ആരാധകർക്കിടയിൽ ഉടലെടുത്തിരിക്കുന്ന സംശയം.

”ഇന്നലെ പരിശീലനത്തിനിടയിലാണ് അത് സംഭവിച്ചത്. മസിലുകളിൽ ചെറിയ ബുദ്ധിമുട്ട് അദ്ദേഹത്തിനനുഭവപ്പെട്ടു. ഞങ്ങൾ റിസ്ക് എടുക്കാൻ ആഗ്രഹിച്ചില്ല. ഇതുപോലുള്ള സാഹചര്യങ്ങളിൽ റിസ്ക് എടുക്കുന്നത് കാര്യങ്ങൾ വഷളാകുന്നതിലേക്കു നയിക്കും. ഇത്തരം റിസ്കുകൾ അദ്ദേഹത്തെ കളിക്കളത്തിൽനിന്ന് ദീർഘനാൾ നിന്ന് അകറ്റി നിർത്തിയേക്കാം” സഹലിന്റെ പരിക്കിനെക്കുറിച്ച് ഇവാൻ വുകമനോവിച് പറഞ്ഞു.” ഇന്നലെ സഹലിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് കൊണ്ടാണ് അദ്ദേഹത്തെ ഒഴിവാക്കി നിരത്തിയത്. അദ്ദേഹത്തിന് കാര്യമായ വിശ്രമവും പരിചരണവും ആവശ്യമാണ്. ഇത്തരം കാര്യങ്ങളിൽ ഞാൻ അതികം വിട്ടുവീഴ്ച ചെയ്യാറില്ല. ഞങ്ങൾക്ക് പകരക്കാരായി കൂടുതൽ കളിക്കാരുണ്ട് അത്കൊണ്ട് തന്നെ ആരുടെ പേരിലും റിസ്ക് എടുക്കില്ല” ഇവാൻ പറഞ്ഞു.

കാര്യമായ പരിക്ക് അല്ല താരത്തിനുള്ളതെന്നാണ് കോച്ചിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്. ഫൈനലിൽ ആദ്യ ഇലവനിൽ താരം കണ്ടില്ലെങ്കിലും പകരക്കാരുടെ പട്ടികയില്ലെങ്കിലും കാണുമെന്ന പ്രതീക്ഷയാണ് വുകോമാനോവിച്ച് നൽകുന്നത്. ഇത് മൂന്നാം തവണയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിന് യോഗ്യത നേടുന്നത്. 2014 ലും 2016 ലും കലാശ പോരാട്ടത്തിലെത്തിയെങ്കിലും രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഫൈനലിൽ ഹൈദരാബാദിനെ കീഴടക്കാം എന്ന ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.