“നിഷു കുമാറും ജീക്സണും പരിക്കിൽ നിന്നും തിരികെയെത്തി,നാളെ ജംഷദ്പൂരിന് എതിരെ ഇറങ്ങും”

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ലീഗ് റൌണ്ട് മത്സരങ്ങൾക്ക് അവസാനം കുറിച്ചുകൊണ്ട് നാളെ മുതൽ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് തുടക്കമാവും.നാളെ നടക്കുന്ന ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഷീൽഡ് വിന്നേഴ്സ് ആയ ജാംഷെഡ്പൂരിനെ നേരിടും. മത്സരത്തിന് മുന്നോടിയായി ബ്ലാസ്റ്റേഴ്സിന് സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തു വരുന്നത്.കഴിഞ്ഞ മത്സരങ്ങളിൽ ഇല്ലാതിരുന്ന ലെഫ്റ്റ് ബാക്ക് നിശു കുമാറും മധ്യനിര താരം ജീക്സണും നാളത്തെ മത്സരത്തിൽ ഉണ്ടാകും എന്ന് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ പറഞ്ഞു.

പ്ലേ ഓഫിൽ കളിക്കാൻ സാധിക്കുന്നതിൽ വളരെയധികം ആവേശത്തിലാണ് ജീക്സൻ. ഇന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ചിനൊപ്പം പത്രസമ്മേളനത്തിൽ പങ്കെടുത്തപ്പോഴാണ് ജീക്സൻ ഇക്കാര്യം പറഞ്ഞത്.” പരിക്ക് മാറിയതോടെ നന്നായി തുടരാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ടീമിന് വേണ്ടി എന്റെ 100% നൽകാൻ ഞാൻ തയ്യാറാണ്.കഴിഞ്ഞ 3 വർഷമായി ഞാൻ ഇവിടെയുണ്ട് എന്നത് വലിയൊരു വികാരമാണ്. ജംഷഡ്പൂരിനെ തോൽപ്പിച്ച് ഫൈനലിൽ പോയി ട്രോഫി നേടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു” ജീക്സൺ പറഞ്ഞു.

” ഞങ്ങൾക്ക് മുമ്പ് നിരാശാജനകമായ സീസൺ ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ പുതിയ അവസരമാണ് ലഭിച്ചിരിക്കുന്നത് . നമ്മൾ സ്വയം പ്രകടിപ്പിക്കുകയും മികച്ച പ്രകടനം പുറത്തെടുക്കാൻ തയ്യാറാകുകയും വേണം, അപ്പോൾ മാത്രമേ നമുക്ക് നന്നായി ചെയ്യാൻ കഴിയൂ എന്ന് ഞാൻ കരുതുന്നു” ജീക്സൺ പറഞ്ഞു.ഞാൻ ഈ ദിവസത്തെക്കുറിച്ച് ഒരുപാട് നാളായി ചിന്തിക്കുന്നു, ഇപ്പോൾ എനിക്കെന്തൊക്കെ ചെയ്യാനാകുമെന്ന് കാണിക്കാനുള്ള സമയമെത്തി, ഞങ്ങളുടെ ലക്ഷ്യം വളരെ വ്യക്തമാണ്, അത് ഐഎസ്എൽ കിരീടമാണ്, ജീക്സൻ കൂട്ടിചേർത്തു .

ഈ സീസണിൽ ബ്ലാസ്റ്റേഴ്സിനായി മികച്ച പ്രകടനം പുറത്തെടുതെ താരം താനെൻയാണ് ജീക്സൺ സിംഗ്.എതിരാളികളെ ‍ഞൊടിയിടയിൽ തടയാനും പന്തു പിടിച്ചെടുക്കാനും അസാമാന്യമായ കഴിവുള്ള താരം ടീമിനായി നടത്തുന്ന പോരാട്ടങ്ങളാണ് പ്രതിരോധ നിരയുടെ ജോലി എളുപ്പമാക്കുന്നത് എന്ന് പറയാം. വലിയ ബഹളങ്ങൾ ഒന്നുമില്ലാതെ തൻ്റെ ജോലി കൃത്യമായി ചെയ്ത് ഒരു ചെറുപുഞ്ചിരിയോടെ ഗ്രൗണ്ടിൽ കാണപ്പെടുന്ന താരം ഇന്ത്യൻ മധ്യനിരയുടെ ഭാവിയായി വിലയിരുത്തപ്പെടുന്നു. സെമിയിൽ ജീക്സൺ കൂടി എത്തുന്നതോടെ ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ശക്തമായി തീരും.