മിസോറാമിനെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം ഫൈനൽ റൗണ്ടിൽ |Santhosh Trophy
സന്തോഷ് ട്രോഫി യോഗ്യത ഘട്ടത്തിൽ കേരളം ഗ്രൂപ്പ് ചാമ്പ്യന്മാരായി ഫൈനൽ റൗണ്ടിന് യോഗ്യത നേടി. ഇന്ന് നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തിൽ മിസോറാമിനെയും തകർത്തതോടെയാണ് കേരളം ഗ്രൂപ്പിൽ ഒന്നാമത് എത്തിയത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ആയിരുന്നു കേരളത്തിന്റെ വിജയം. അഞ്ചു മത്സരങ്ങളും വിജയിച്ച കേരളം പതിനഞ്ചു പോയിന്റ് നേടിയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തെത്തിയത്.
മിസോറമിനെതിരേ മികച്ച പ്രകടനമാണ് കേരളം പുറത്തെടുത്തത്. കേരളത്തിനായി നരേഷ് ഭാഗ്യനാഥന്‍ ഇരട്ടഗോള്‍ നേടിയപ്പോള്‍ നിജോ ഗില്‍ബര്‍ട്ട്, ഗിഫ്റ്റി ഗ്രേഷ്യസ്, വിശാഖ് മോഹനന്‍ എന്നിവരും വലകുലുക്കി. മിസോറമിനായി മല്‍സംഫെല ആശ്വാസ ഗോള്‍ കണ്ടെത്തി.ഗ്രൂപ്പിലെ നാല് മത്സരങ്ങളും വിജയിച്ചു വന്ന മിസോറാമിനെതിരെ മുപ്പത്തിയൊന്നാം മിനുട്ടിൽ തന്നെ കേരളം ലീഡ് നേടി. മിസോറാം ഗോൾകീപ്പറുടെ അബദ്ധം മുതലാക്കിനരേഷാണ് കേരളത്തിന്റെ ഗോൾ നേടിയത്, അതിനു ശേഷം ആദ്യപകുതിയിൽ ഗോളൊന്നും വന്നില്ല.
എന്നാൽ രണ്ടാം പകുതിയിൽ കേരളത്തിന്റെ യഥാർത്ഥരൂപം മിസോറാം കാണാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളൂ. മത്സരത്തിലെ അഞ്ചു ഗോളുകൾ പിറന്നത് രണ്ടാം പകുതിയിലാണ്.രണ്ടാം പകുതിയിൽ കേരളം തുടക്കത്തിൽ തന്നെ നിജോ ഗിൽബേർട്ടിലൂടെ ലീഡ് ഇരട്ടിയാക്കി. മനോഹരമായ ഫീകിക്കിലൂടെ ആയിരുന്നു നിജോയുടെ ഫിനിഷ്.64ആം മിനുട്ടിൽ നരേഷ് തന്റെ രണ്ടാം ഗോളും കേരളത്തിന്റെ മൂന്നാം ഗോളും നേടി.
കേരളം കേരളം കേരളം മനോഹരം!😍
— SouthSoccers (@south_soccers) January 8, 2023
Kerala qualifies for final phase!🔥👌🏻
It’s Raining goals at EMS stadium kozhikode , Kerala thrashes Mizoram with 5 goals to qualify for the final round of Hero Santosh Trophy.#IndianFootball #Keralafootball #SantoshTrophy #Kerala #Mizoram pic.twitter.com/DSgBSj5lQr
പിന്നാലെ കേരളം മത്സരത്തിലെ നാലാം ഗോളും കണ്ടെത്തി. ഇത്തവണ ഗിഫ്റ്റി ഗ്രേഷ്യസാണ് ടീമിനായി ലക്ഷ്യം കണ്ടത്. 79-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. ഇതോടെ കേരളം വിജയം ഏതാണ്ട് ഉറപ്പിച്ചു. 80ആം മിനുട്ടിൽ ഫ്രീകിക്കിൽ നിന്ന് ഒരു ഗോൾ നേടി എങ്കിലും മിസോറാമിന് അത് ആശ്വാസ ഗോൾ മാത്രമായി മാറി. 86ആം മിനുട്ടിൽ വിശാഖ് മോഹനിലൂടെ അഞ്ചാം ഗോൾ നേടിക്കൊണ്ട് കേരളം വിജയം പൂർത്തിയാക്കി