സമനില കുരുക്കിൽപെട്ട് കേരളം . സന്തോഷ് ട്രോഫിയിൽ സെമി കാണാതെ പുറത്ത് |Santhosh Trophy

സന്തോഷ് ട്രോഫിയിലെ നിര്‍ണായകമായ മത്സരത്തില്‍ പഞ്ചാബിനെതിരെ സമനിലവഴങ്ങി നിലവിലെ ചാമ്പ്യൻമാരായ കേരളം സെമി കാണാതെ പുറത്ത്. ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോൾ വീതമാണ് നേടിയത്.24-ാം മിനിറ്റിൽ വൈശാഖ്‌ മോഹനനിലൂടെയാണ് കേരളം മുന്നിലെത്തിയത്. പത്തു മിനിറ്റുകൾക്ക് ശേഷം 34-ാം മിനിറ്റിൽ രോഹിത് ഷെയ്ഖിലൂടെ പഞ്ചാബ് മറുപടി നൽകുകയായിരുന്നു.

മികച്ച കളി പുറത്തെടുത്ത കേരളം 24-ാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. അബ്ദുള്‍ റഹീമിന്റെ പാസ് സ്വീകരിച്ച വിശാഖ് ഗോള്‍കീപ്പര്‍ക്ക് ഒരു സാധ്യതയും നല്‍കാതെ പന്ത് വലയിലെത്തിച്ചു.27-ാം മിനിറ്റില്‍ പഞ്ചാബിന്റെ ഗോളെന്നുറച്ച ഷോട്ട് തട്ടിയകറ്റി ഗോള്‍കീപ്പറും നായകനുമായ മിഥുന്‍ കേരളത്തിന്റെ രക്ഷകനായി.ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാനും കേരളത്തിന് സാധിച്ചു.

രണ്ടാം പകുതിയിൽ ഗോളിനടുത്ത് കേരളം പല തവണ എത്തിയെങ്കിലും പഞ്ചാബ് വല കുലുക്കാനായില്ല. മത്സരത്തിന്റെ അവസാന നിമിഷത്തിൽ കേരളത്തിന് സുവർണാവസരം ലഭിച്ചെങ്കിലും പഞ്ചാബ് ഗോൾകീപ്പറുടെ രക്ഷക്കെത്തി.ഈ സമനിലയോടെ കേരളം എട്ടു പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ഒഡിഷയുമായി 2-2 ന്റെ സമനില പിടിച്ചതോടെ ​ഗ്രൂപ്പിൽ ഒമ്പതു പോയന്റുമായി രണ്ടാം സ്ഥാനക്കാരായി കർണാടകം സെമി ഫൈനലിലേക്ക് കടന്നു.വിജയിച്ചാല്‍ മാത്രമേ സെമി ഫൈനല്‍ ബെര്‍ത്തുറപ്പിക്കാനാകൂ എന്ന നിലയില്‍ ആണ് കേരളം മത്സരം തുടങ്ങിയത്.

Rate this post